16 August 2025, 09:20 AM IST

ടിനി ടോം | ഫോട്ടോ: www.facebook.com/TinyTomOfficial
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ടിനി ടോം. 'അമ്മ'യുടെ തലപ്പത്തേക്ക് സ്ത്രീകള്‍ വരണമെന്ന് എല്ലാവരുടേയും ആഗ്രഹമായിരുന്നുവെന്നും 'അമ്മ' ഇപ്പോള്‍ യാഥാര്‍ഥ്യമായെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
'ഞങ്ങള്‍ ഒമ്പത് ആണുങ്ങളും എട്ട് പെണ്ണുങ്ങളും ഉണ്ട്. സന്തോഷം. 'അമ്മ' യാഥാര്‍ഥ്യമായി. എല്ലാവരുടേയും ആഗ്രഹമായിരുന്നല്ലോ തലപ്പത്തേക്ക് സ്ത്രീകള്‍ വരണമെന്ന്. അത് സംഭവിച്ചു. അവര്‍ക്കൊരു ടേം കൊടുത്തിരിക്കുകയാണല്ലോ. മൂന്നുവര്‍ഷമുണ്ട്. അവര്‍ തെളിയിക്കട്ടെ. അവരോടൊപ്പം നമ്മളുണ്ടാകും.' -ടിനി ടോം പറഞ്ഞു.
'മൂന്ന് ടേമില്‍ ഇരുന്നിട്ടാണ് നാലാമത്തെ ടേമിലേക്ക് വരുന്നത്. ലാലേട്ടനോടൊപ്പം മൂന്ന് കമ്മിറ്റിയിലുണ്ടായിരുന്നു. അവിടെ എന്തെങ്കിലുമൊക്കെ കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതൊരു ഇന്‍ഫോര്‍മേഷന്‍ പോലെ എനിക്ക് കൊടുക്കാന്‍ പറ്റും.'
'ശ്വേതയെ ഞാന്‍ എന്റെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ചിരുന്നു. അതൊരു വ്യാജ ആരോപണമായിരുന്നു. മെമ്മറി കാര്‍ഡ് വിഷയത്തില്‍ എനിക്ക് വിശദാംശങ്ങള്‍ അറിയില്ല. അതുമായി ഒട്ടും കണക്ടഡ് അല്ല ഞാന്‍. അത് നിയമപരമായി പോകേണ്ടതാണെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.' -ടിനി ടോം പറഞ്ഞു.
31 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് 'അമ്മ'യുടെ അമരത്ത് വനിതകളെത്തുന്നത്. നടി ശ്വേതാ മേനോനാണ് പ്രസിഡന്റ്. ലക്ഷ്മിപ്രിയയും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാരായും ഉണ്ണി ശിവപാല്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നടി അന്‍സിബാ ഹസന്‍ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlights: Actor Tiny Tom shares happiness of being elected arsenic amma enforcement member
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·