24 April 2025, 09:01 PM IST

തരുൺ മൂർത്തി കെ.ആർ. സുനിലിനും എം. രഞ്ജിത്തിനും മോഹൻലാലിനുമൊപ്പം | Photo: Facebook/ Tharun Moorthy
മോഹന്‍ലാലിനെ നായകനാക്കി സംവിധാനംചെയ്ത 'തുടരും' റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വൈകാരിക കുറിപ്പുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. മലയാളികള്‍ കണ്ടു വളര്‍ന്ന മോഹന്‍ലാല്‍- ശോഭന ജനപ്രിയ കൂട്ടുകെട്ടിനെ വീണ്ടും തിരശ്ശീലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് തരുണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്റെ രചയിതാവായ കെ.ആര്‍. സുനിലിനും നിര്‍മാതാവ് എം. രഞ്ജിത്തിനും നായകന്‍ മോഹന്‍ലാലിനും കുറിപ്പില്‍ തരുണ്‍ നന്ദി പറയുന്നു. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യഷോ രാവിലെ പത്തിനാണ്.
തരുണ്‍ മൂര്‍ത്തിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
പ്രിയപെട്ടവരെ....
തുടരും എന്ന നമ്മുടെ ചിത്രം നാളെ മുതല്‍ നിങ്ങളുടെ അടുത്തുള്ള പ്രദര്‍ശന ശാലകളിലേക്ക് എത്തുകയാണ്... ഈ മൂന്നാമൂഴത്തില്‍ എന്റെ സിനിമാ യാത്രയ്ക്ക് കൂട്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളായ മോഹന്‍ലാല്‍ സാറും, ശോഭന മാമും കൂടെയുണ്ട് എന്നതാണ് ഏറ്റവും സന്തോഷം നല്കുന്ന കാര്യം...
മലയാളികള്‍ കണ്ടു വളര്‍ന്ന ആ ജനപ്രിയ കൂട്ടുകെട്ടിനെ വീണ്ടും തിരശ്ശീലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്, നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിലേക്ക് ഈ സിനിമ കാണാന്‍ എല്ലാവരും എത്തും എന്ന പ്രതീക്ഷയില്‍, അതിലുപരി സിനിമ ഇഷ്ടമായാല്‍ നിങ്ങള്‍ മറ്റുള്ളവരോട് ഈ സിനിമ കാണാന്‍ പറയും എന്ന വിശ്വാസത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഞങ്ങള്‍ ഒരുമിച്ചു കണ്ട, മെനെഞ്ഞെടുത്ത ഞങ്ങളുടെ സ്വപ്‌നം നിങ്ങളെ ഏല്പിക്കുകയാണ്...
പേരെടുത്ത പറയണ്ട ഒരുപാട് പേരുകള്‍ ഉണ്ട് എനിക്ക് ഒപ്പം ഈ സിനിമയ്ക്ക് വേണ്ടി രാപ്പകല്‍ മനസ് കൊണ്ടും ശരീരം കൊണ്ടും പണി എടുത്തവര്‍, സ്‌നേഹിച്ചവര്‍, കരുതലായി നിന്നവര്‍.
പക്ഷേ മൂന്നു പേരുകള്‍ പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ പറ്റില്ല.
സുനിലേട്ടാ, രഞ്ജിത്തേട്ടാ, ലാലേട്ടാ ഒരു പക്ഷേ എന്നേക്കാളും/ഞങ്ങളെക്കാളും മുന്‍പ് ഒരുപാട് കാലമായി ഈ സിനിമ സ്വപ്‌നം കണ്ടത് നിങ്ങളാണ്..
ഇത്ര കാലം നിങ്ങള്‍ ഈ സിനിമയോട് നല്കിയ സ്‌നേഹത്തിന് പ്രതിഫലമായി സിനിമ നിങ്ങളെ, നമ്മളെ സ്‌നേഹിക്കുന്ന ദിനങ്ങള്‍ക്കായി സ്‌നേഹത്തോടെ നമുക്ക് തുടരാം...
അല്ല തുടരണം.
എന്ന് സ്വന്തം
തരുണ്‍ മൂര്‍ത്തി
Content Highlights: Tharun Moorthy pens hearty words hours earlier the merchandise of Mohanlal starrer Thudarum
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·