ഞങ്ങള്‍ പരസ്പരം അകന്ന്, വെറുത്തുപോയ സമയങ്ങളുണ്ടായിരുന്നു; വിവാഹ വാര്‍ഷികത്തില്‍ സോണിയ ബോസ്

1 week ago 6
ബാലതാരമായി സിനിമ ലോകത്തേക്ക് വന്നതാണ് സോണിയ ബോസ് . മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തില്‍ തുടങ്ങി, പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകള്‍ ചെയ്തു, തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ കിളി എന്ന വേഷമൊക്ക ഇന്നും മലയാളികള്‍ ഓര്‍ക്കുന്നതാണ്. ഇപ്പോള്‍ തമിഴ് സീരിയലുകളിലാണ് സോണി സജീവമായി അഭിനയിക്കുന്നത്. വില്ലന്‍ വേഷങ്ങളിലൂടെ സജീവമായ ബോസ് വെങ്കട് ആണ് സോണിയയുടെ ഭര്‍ത്താവ്.

ഇന്ന്, സെപ്റ്റംബര്‍ 5 ന് സോണിയയുടെയും ബോസ് വെങ്കടിന്റെയും വിവാഹ വാര്‍ഷികനാമാണ്. ഈ മനോഹര ജീവിതത്തില്‍ തങ്ങള്‍ കടന്നു വന്ന ഉയര്‍ച്ച താഴ്ചകളെ കുറിച്ചും, അതിലും ചേര്‍ത്തു പിടിച്ച പ്രണയത്തെ കുറിച്ചും സോണിയ സംസാരിക്കുന്നു. വിവാഹത്തിന്റെ ഫോട്ടോ മുതല്‍, ഇതുവരെയുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് സോണിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Samayam Malayalamഉര്‍വശിക്കില്ലാത്ത മര്യാദ കാണിച്ച മോഹന്‍ലാലിന്റെ മകള്‍; എന്റെ അഭിപ്രായം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറയാനുള്ളത് പറയും എന്ന് ഭാഗ്യലക്ഷ്മി
അവിടെ മുതല്‍ ഇവിടെ വരെ. വളരെ കഷ്ടമുള്ള ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആണെങ്കിലും ഇതൊരു മനോഹരമായ യാത്രയാണ് ഇപ്പോഴും. ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഞങ്ങള്‍ കണ്ടു, നല്ലതും ചീത്തയുമായ അനുഭവങ്ങളുണ്ടായി. പരസ്പരം അകന്ന് പോയ, വെറുത്തുപോയ സമയങ്ങളുമുണ്ടായിരുന്നു. പക്ഷേ ഇപ്പോഴും ഞങ്ങള്‍ മക്കള്‍ക്ക് വേണ്ടി നിലകൊള്ളുന്നു.

ഒരു ആണ്‍ എന്ന നിലയില്‍, നടന്‍ എന്ന നിലയില്‍, ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ ഒരുപാട് നേടിയെടുത്തു, ഉയര്‍ച്ചകള്‍ കണ്ടു. പക്ഷേ ഒറു പെണ്ണെന്ന നിലയില്‍ ഒരു കുടുംബം എന്ന നിലയില്‍ മക്കളുടെ അമ്മയായി നില്‍ക്കുന്നതും, നിങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും സപ്പോര്‍ട്ടീവായി നില്‍ക്കുന്നതും തന്നെ വലിയ അച്ചീവ്‌മെന്റ് ആണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു, നിങ്ങളുടെ നന്ദി വാക്കുകള്‍ തന്നെ എനിക്ക് വലിയ അഭിമാനമാണ്. അതുകൊണ്ട് വളരെ സന്തോഷത്തോടും നിറവോടെയും എന്റെ ജീവിതത്തിലെ വലിയൊരു വിജയമായി ഈ 23-ാം വര്‍ഷത്തെ ഞാന്‍ ആഘോഷിക്കുന്നു. ദൈവത്തിന് നന്ദി, എല്ലാവരെയും സ്‌നേഹിക്കുന്നു- സോണിയ ബോസ് എഴുതി.


2003 ല്‍ ആണ് സോണിയ ബോസിന്റെയും ബോസ് വെങ്കടിന്റെയും പ്രണയ വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നുവെങ്കിലും ബോസ് വെങ്കട് ഒട്ടും റൊമാന്റിക് ആയിരുന്നില്ലത്രെ. പതിനഞ്ച് വര്‍ഷത്തിന് ശേഷം മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നു എന്ന മോഹന്‍ലാല്‍ ചിത്രം കണ്ടതിന് ശേഷമാണ് ശരിക്കും എന്നെ പ്രണയിച്ചത് എന്നാണ് സോണിയ ബോസ് പറഞ്ഞത്.
Read Entire Article