Authored by: അശ്വിനി പി|Samayam Malayalam•13 May 2026, 2:25 p.m. IST
മകളുടെ കാര്യങ്ങള്‍ എല്ലാം ഞാനും ജിവി പ്രകാശും നിരന്തരം സംസാരിക്കാറുണ്ട്, സംസാരിക്കാതിരിക്കുമ്പോഴാണ് പ്രശ്‌നം എന്ന് സൈന്ധവി പറയുന്നു
സൈന്ധവി മകളെ കുറിച്ച് പറയുന്നുഭാര്യാ - ഭര്‍ത്താക്കന്മാര്‍ ആവുന്നതിന് മുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കളാണ്, ആ സൗഹൃദത്തിന് ഒന്നും സംഭവിച്ചിട്ടില്ല. അതിനപ്പുറം എട്ട് വയസ്സുകാരിയായ മകള്‍ അന്‍വികയ്ക്ക് ഞങ്ങള്‍ അച്ഛനും അമ്മയുമാണ്. പ്രൊഫഷണലി ഞങ്ങള്‍ ഇരുവരും നല്ല ബോണ്ട് ആണ്, അതുകൊണ്ട് ഒരുമിച്ചുള്ള ഷോകളും മുന്നോട്ടു കൊണ്ടു പോകും എന്നാണ് അന്നേ ജിവി പ്രകാശും സൈന്ധവി യും പറഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മകളുടെ കാര്യം എങ്ങനെയാണ് മുന്നോട്ടു കൊണ്ടു പോകുന്നത് എന്ന് സൈന്ധവി പറയുന്നു.
Also Read: തന്റെ മരണ വാര്‍ത്തയോട് പ്രതികരിച്ച് അഭിലാഷ് പിള്ള; ഇന്ന് ആശുപത്രിയില്‍ പോകുന്നത് വരെ എനിക്ക് ജീവനുണ്ടായിരുന്നുരണ്ടിടത്താണെങ്കിലും താനും ജിവി പ്രകാശും തമ്മില്‍ നിരന്തരം കുഞ്ഞിന്റെ കാര്യത്തില്‍ കമ്യൂണിക്കേറ്റ് ചെയ്യാറുണ്ട് എന്ന് സൈന്ധവി പറയുന്നു. എന്തെങ്കിലും കാര്യം എന്നോട് ചോദിച്ചിട്ട് ഞാന്‍ സമ്മതിച്ചില്ലെങ്കില്‍ അവള്‍ അച്ഛനോട് ചോദിക്കും. ഞാന്‍ നോ പറഞ്ഞിട്ടുണ്ട് എന്ന് അതിന് മുന്‍പേ തന്നെ ജിവിയോട് പറയും. അതുപോലെ തന്നെ അദ്ദേഹവും പറയും. ഞങ്ങള്‍ വേര്‍പിരിഞ്ഞാലും, രണ്ടിടത്താണെങ്കിലും അത് കുഞ്ഞിനെ ബാധിക്കാതെ നോക്കാനും ശ്രദ്ധിക്കാറുണ്ട്.
എന്റെ അടുത്ത് നിന്ന് പോകുമ്പോള്‍ എന്തൊക്കെയാണ് ഇവിടെ നടന്നത് എന്ന് ഞാന്‍ അദ്ദേഹത്തെ വിളിച്ചു പറയും. അവിടെ എന്തെങ്കിലും നടന്നാല്‍ എന്നോടും പറയും. തിരിച്ച് വരുമ്പോള്‍, നീ അവിടെ പോയി എന്താണ് ചെയ്തത് എന്ന് ചോദിക്കുമ്പോള്‍, അമ്മയ്ക്ക് എങ്ങനെ അറിയാം എന്നായിരിക്കും അവളുടെ ചോദ്യം. ഞങ്ങള്‍ സംസാരിക്കാതിരിക്കുമ്പോഴാണ് പ്രശ്‌നം വരുന്നത്, ഞങ്ങളിപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മകള്‍ക്ക് ഞങ്ങള്‍ വേര്‍പിരിഞ്ഞു എന്ന വേദന ഇല്ല. അത്തരമൊരു വേദന അവള്‍ക്ക് നല്‍കരുത് എന്നതില്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു- സൈന്ധവി പറഞ്ഞു






English (US) ·