15 August 2025, 06:56 PM IST

കുക്കു പരമേശ്വരൻ | Photo: instagram.com/chalachitraacademy
താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് നടി കുക്കു പരമേശ്വരന്‍. ലോകത്തെ മാറ്റങ്ങള്‍ക്കൊപ്പം 'അമ്മ' മുന്നോട്ട് പോകുകയാണെന്നും എല്ലാവരുമായും ചര്‍ച്ച ചെയ്താണ് മുന്നോട്ട് പോകുകയെന്നും കുക്കു മാധ്യമങ്ങളോട് പറഞ്ഞു. ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ എല്ലാവരും 'അമ്മ'യുടെ മക്കളാണെന്നും കുക്കു പരമേശ്വരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങള്‍ ഒരുമിച്ചാണ്. ഒറ്റയ്ക്ക് നിന്നിട്ട് മുന്നോട്ട് കൊണ്ടുപോകുന്നതല്ല. ഇതിന് മുന്നെയും അങ്ങനെയായിരുന്നില്ല, ഇനിയും അങ്ങനെയല്ല. ലോകത്തുള്ള എല്ലാ മാറ്റങ്ങളും ഇങ്ങനെയല്ലേ വന്നിട്ടുള്ളത്. അതേപോലെ ഞങ്ങളും വളരട്ടെ. ലോകത്തെ മാറ്റങ്ങള്‍ക്കൊപ്പം ഞങ്ങളും മുന്നോട്ട് പോകുകയാണ്. ഞങ്ങള്‍ക്ക് ഒരു ദിവസം തരൂ. ഞങ്ങള്‍ ഇവിടെ മക്കളാണ്, വനിതകളല്ല. അമ്മയില്‍ മക്കളേയുള്ളൂ. മാധ്യമങ്ങളാണ് അത് പെണ്‍മക്കളും ആണ്‍മക്കളുമാക്കിയത്. ഞങ്ങളെ മക്കളായി കാണൂ.' -കുക്കു പറഞ്ഞു.
'എല്ലാ പ്രശ്‌നങ്ങളും ഒരേ മൂല്യമുള്ളതാണ്. ഒരേ തലത്തിലുള്ളതാണ്. ഞങ്ങള്‍ ഒരുമിച്ച് കൈകാര്യം ചെയ്യും. ഒറ്റയ്ക്കല്ല. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മാത്രമല്ല, അമ്മയിലെ 506 പേരും ചേര്‍ന്ന് ചര്‍ച്ച ചെയ്താണ് മുന്നോട്ട് പോകുക. ഞങ്ങളത് തെളിയിച്ച് തരും. ഞങ്ങള്‍ക്ക് സമയം തരൂ. ഇന്നത്തെ ദിവസം കഴിഞ്ഞിട്ടുപോലുമില്ല. ഇനിയും മൂന്ന് വര്‍ഷമുണ്ട്. നിങ്ങള്‍ കാണാന്‍ പോകുന്ന സത്യമാണ് എന്നെ കൊണ്ട് അധികം പറയിപ്പിക്കണോ.' -കുക്കു പരമേശ്വരന്‍ പറഞ്ഞു.
31 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് 'അമ്മ'യുടെ അമരത്ത് വനിതകളെത്തുന്നത്. നടി ശ്വേതാ മേനോനാണ് പ്രസിഡന്റ്. ലക്ഷ്മിപ്രിയയും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാരായും ഉണ്ണി ശിവപാല്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നടി അന്‍സിബാ ഹസന്‍ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Content Highlights: Cuckoo Parameswaran reacts aft elected arsenic AMMA's wide secretary
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·