ഞങ്ങള്‍ മാത്രം; ഗര്‍ഭകാലം ആസ്വദിച്ച് സമാന്ത റുത്ത് പ്രഭു; ഭര്‍ത്താവിനൊപ്പമുള്ള അവധിക്കാല ചിത്രങ്ങള്‍, ഇതാണ് ഞങ്ങള്‍ ആഗ്രഹിച്ചത് എന്ന് ഫാന്‍സ്

1 month ago 5
ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് സമാന്ത റുത്ത് പ്രഭു . ഗര്‍ഭകാലത്തെ ഓരോ സന്തോഷങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിനൊപ്പമുള്ള സന്തോഷങ്ങളും, ചില സാധാരണ ദിവസങ്ങളിലെ തന്റെ നേരം പോക്കുകളുമൊക്കെ സമാന്ത ആരാധകരുമായി പങ്കുവയ്ക്കുന്നു.ഇപ്പോഴിതാ ഏറ്റവുമൊടുവില്‍ ഭര്‍ത്താവിനൊപ്പം നടത്തിയ അവധിക്കാല യാത്രയുടെ ചിത്രങ്ങളാണ് സമാന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്.

ഞങ്ങള്‍ മാത്രം എന്ന് പറഞ്ഞുകൊണ്ട് സമാന്ത റുത്ത് പ്രഭു പങ്കുവച്ചിരിയ്ക്കുന്ന ചിത്രങ്ങളില്‍, നടിയുടെ ക്യൂട് ബേബി ബംപ് കാണാം. പ്രണയവും കെയറും എല്ലാം ഓരോ ചിത്രങ്ങളിലുമുണ്ട്.സമാന്ത അവധിക്കാല യാത്രയും ഭര്‍ത്താവിനൊപ്പമുള്ള നിമിഷങ്ങളും നന്നായി ആസ്വദിക്കുകയാണ്. എന്നാല്‍ യാത്രയ്ക്കിടയിലും റാജ് നിഡിമോരുവിന് ജോലിത്തിരക്കുകള്‍ ഉള്ളതായി കാണാം.

Samayam Malayalamഇനി ഞങ്ങള്‍ക്കൊരു കുഞ്ഞ് ആവുമ്പോഴല്ലേ ഇങ്ങനെ ഒരു ആഘോഷം വരൂ എന്ന് അനു, അവള്‍ ഒരുപാട് കഷ്ടപ്പെട്ടു എന്ന് ഭുവന്‍
യാത്രയ്ക്ക് പോകുന്നതിനെ കുറിച്ച് നേരത്തെ ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ സമാന്ത അറിയിച്ചിരുന്നു. അവധിക്കാല യാത്രയ്ക്ക് പോകുകയാണ്, പക്ഷേ ബേബി ബംപ് വന്നതോടെ തന്റെ ഒറ്റ ഡ്രസ്സും പറ്റുന്നില്ല, അതുകൊണ്ട് നാല് ജോഡി ഡ്രസ്സുമായി മാത്രം പോകുന്നു എന്നാണ് സാം പറഞ്ഞത്.

സമാന്തയുടെ ജീവിതത്തിലെ ഈ സന്തോഷ നിമിഷങ്ങള്‍ ആരാധകരും നന്നായി ആസ്വദിക്കുന്നുണ്ട്. ആദ്യത്തെ ബ്രേക്കപ്പും, അസുഖവുമൊക്കെ കഴിഞ്ഞ് എന്നും കരയുന്ന സമാന്തയെയാണ് ആരാധകര്‍ കണ്ടിരുന്നത്, എന്നാല്‍ ഇപ്പോള്‍ ആ മുഖത്ത് ചിരി വിരിയുന്നുണ്ട് എന്ന് ആരാധകര്‍ നിരീക്ഷിക്കുന്നു.

അമ്മയാവണം എന്ന ആഗ്രഹം സമാന്ത ആദ്യ വിവാഹം കഴിഞ്ഞ സമയത്തേ പറഞ്ഞിരുന്നു. അതൊരു പ്രത്യേക ഫീലാണ്, തനിക്കത് അനുഭവിക്കണം, അടുത്ത ഒരു വിവാഹം കഴിഞ്ഞാല്‍ ഉടനെ കുഞ്ഞിന്റെ അമ്മയാവും എന്നാണ് ഒരു ന്യൂഇയര്‍ റസല്യൂഷനായി തന്നെ സമാന്ത പറഞ്ഞിരുന്നത്. പറഞ്ഞത് പോലെ തന്നെ ഒകരു വര്‍ഷം പൂര്‍ത്തിയാവും മുന്‍പേ സമാന്ത ഗര്‍ഭിണിയാവുകയും ചെയ്തു. 2025 ഡിസംബറിലായിരുന്നു രാജ് നിഡിമോരുവുമായുള്ള സമാന്തയുടെ വിവാഹം.


നേരത്തെ മയോസൈറ്റിസ് എന്ന അപൂര്‍വ്വ രോഗം ബാധിച്ച സമയത്ത് സമാന്ത കരിയരില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നു. എന്നാല്‍ അത് നടിയെ സംബന്ധിച്ച് വളരെ അധികം പ്രഷറുള്ള ബ്രേക്ക് ആയിരുന്നു. എങ്ങനെ തിരിച്ചു വരും എന്നതില്‍ തനിക്ക് വലിയ ആകുലതകള്‍ ഉണ്ടായതായി സമാന്ത പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അമ്മയാവുന്നതിന് വേണ്ടിയുള്ള ഈ മെറ്റേണിറ്റി ലീവ് താന്‍ സന്തോഷത്തോടെ എടുക്കുകയാണെന്നാണ് സാം പറഞ്ഞത്. ഏറ്റവുമൊടുവില്‍ സമാന്തയുടേതായി പുറത്തിറങ്ങിയ മാ ഇന്‍ടി ബങ്കാരം എന്ന ചിത്രം സൂപ്പര്‍ഹിറ്റ് വിജയമായിരുന്നു.
Read Entire Article