‘ഞങ്ങൾ എന്തു ചെയ്യണമെന്ന് നീ പഠിപ്പിക്കേണ്ട’: ഓവലിൽ ക്യുറേറ്ററും ഗംഭീറും തമ്മിൽ വാക്പോര്, പിടിച്ചുമാറ്റി സഹപരിശീലകർ– വിഡിയോ

5 months ago 5

ഓൺലൈൻ ഡെ‌സ്‌ക്

Published: July 29 , 2025 05:12 PM IST Updated: July 29, 2025 05:46 PM IST

1 minute Read

 X/@IndiaObserverX)
ഗൗതം ഗംഭീറും ഓവലിലെ ക്യുറേറ്ററും തമ്മിലുണ്ടായ വാക്പോര് (Photo: X/@IndiaObserverX)

ലണ്ടൻ∙ ഇംഗ്ലണ്ട് പര്യടനത്തിലെ നിർണായകമായ അവസാന ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ, മത്സരവേദിയായ ഓവലിലെ ക്യുറേറ്ററും ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ രൂക്ഷമായ വാക്പോര്. മാഞ്ചസ്റ്റർ ടെസ്റ്റ് പൂർത്തിയായതിനു പിന്നാലെ തിങ്കളാഴ്ച ഇന്ത്യൻ ടീമംഗങ്ങൾ തിങ്കളാഴ്ചയാണ് ലണ്ടനിലെത്തിയത്. ചൊവ്വാഴ്ച ഇന്ത്യൻ ടീം പരിശീലനം നടത്താനും ധാരണയായിരുന്നു. ഇതിനിടെയാണ് ഓവലിലെ ക്യുറേറ്റർ ലീ ഫോർട്ടിസും ഗംഭീറും തമ്മിൽ കനത്ത വാക്കുതർക്കം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സന്ദർശക ടീമിന് ഓവലിൽ ഒരുക്കിയ സംവിധാനങ്ങളിലെ അതൃപ്തിയാണ് ഗംഭീർ വൈകാരികമായി പ്രതികരിക്കാൻ കാരണമെന്നാണ് വിവരം. ഗ്രൗണ്ട് സ്റ്റാഫുമായി ഗംഭീർ രൂക്ഷമായ ഭാഷയിൽ തർക്കിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്യുറേറ്റർ ലീ ഫോർട്ടിസിനു നേരെ വിരൽ ചൂണ്ടി ഗംഭീർ അലറുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്ത്യൻ സഹപരിശീലകരും ക്യുറേറ്ററും തമ്മിലാണ് ആദ്യം തർക്കമുണ്ടായതെന്നും ഗംഭീർ ഇതിൽ ഇടപെടുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

‘‘എന്താണ് ചെയ്യേണ്ടതെന്ന് നീ ഞങ്ങളെ പഠിപ്പിക്കേണ്ട’ എന്ന് പറഞ്ഞാണ് ഗംഭീർ ഓവലിലെ ക്യുറേറ്ററോട് കുപിതനായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാക്പോര് കൈവിട്ടുപോകുമെന്ന ഘട്ടത്തിലെത്തിയതോടെ, ഇന്ത്യൻ പരിശീലക സംഘത്തിലെ അംഗങ്ങൾ ഉൾപ്പെടെ ഇടപെട്ടാണ് ഗംഭീറിനെ ശാന്തനാക്കിയത്. വാക്കുതർക്കത്തിനിടെ, ഗംഭീറിനെതിരെ ഔദ്യോഗികമായി പരാതി നൽകുമെന്ന് ഗ്രൗണ്ട് സ്റ്റാഫ് ഭീഷണി മുഴക്കിയതും അദ്ദേഹത്തെ ചൊടിപ്പിച്ചുവെന്നാണ് വിവരം. ‘‘താങ്കൾക്ക് ഇഷ്ടമുള്ളിടത്ത് പോയി പരാതി കൊടുക്ക്. പക്ഷേ, ഞങ്ങൾ എന്തു ചെയ്യണമെന്ന് പഠിപ്പിക്കാൻ വരേണ്ട’ – ഗംഭീർ തുറന്നടിച്ചു.

🚨INDIA WILL NOT LODGE ANY COMPLAINT🚨

"Indian batting Coach said Curator yelled astatine enactment unit erstwhile they were getting crystal box, Gambhir objected astatine that. The mode helium spoke, irked Gambhir".

- What's your instrumentality connected this 🤔 #INDvsENG pic.twitter.com/5GC60XQxal

— Richard Kettleborough (@RichKettle07) July 29, 2025

നേരത്തെ, മാഞ്ചസ്റ്റർ ടെസ്റ്റിൽ സമനിലയ്ക്ക് സമ്മതിക്കാതെ ബാറ്റിങ് തുടർന്ന രവീന്ദ്ര ജഡേജയെയും വാഷിങ്ടൻ സുന്ദറിനെയും ന്യായീകരിച്ചും ഗംഭീർ രംഗത്തെത്തിയിരുന്നു. ഇരുവരും അർഹിച്ച സെഞ്ചറിയാണ് ഓൾഡ് ട്രാഫഡിൽ കുറിച്ചതെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്ഥാനത്ത് ഇംഗ്ലണ്ട് താരങ്ങളായിരുന്നെങ്കിൽ, 90, 85 റൺസ് വീതം എടുത്തുനിൽക്കെ ബാറ്റിങ് മതിയാക്കി മടങ്ങാൻ സമ്മതിക്കുമായിരുന്നോ എന്നും ഗംഭീർ ചോദിച്ചു.

‘‘ഒരാൾ 90 റൺസുമായി ബാറ്റിങ് തുടരുന്നു, മറ്റൊരാൾ 85 റൺസോടെയും ക്രീസിലുണ്ടെന്നു കരുതുക. അവർക്ക് സെഞ്ചറി തികയ്ക്കാൻ അവകാശമില്ലേ? അവരാണെങ്കിൽ സെഞ്ചറി വേണ്ടെന്നുവച്ച് ഗ്രൗണ്ട് വിടുമോ? ഇംഗ്ലണ്ടിന്റെ താരങ്ങൾ 90, 85 റൺസുമായി ക്രീസിലുണ്ടെന്ന് കരുതുക. ആദ്യ സെഞ്ചറി തികയ്ക്കാൻ അവരാണെങ്കിൽ അവസരം കൊടുക്കില്ലേ?’ – ഗംഭീർ ചോദിച്ചു.

English Summary:

Furious Gautam Gambhir Goes On An Abusive Rant At Oval Groundstaff

Read Entire Article