ഞങ്ങൾ എല്ലാം കൂടെയുണ്ട് സങ്കടപെടല്ലേ! വേർപിരിയലും വിശ്വസിച്ചവർ ചതിച്ചതും ആരുമില്ലാതെ ഒറ്റക്ക് ആയതും ഈ വര്ഷം; അതിജീവിച്ച് വര്ഷ

2 weeks ago 2
verum varsha s opens up   astir  her interruption  up   and what she faced successful  past  year(ഫോട്ടോസ്- Samayam Malayalam)
വെറും വര്ഷ എന്ന പേര് വെറുതെയല്ല. വെറും വർഷയിൽ നിന്നും ഇന്ന് സോഷ്യൽ മീഡിയയും മലയാളക്കരയും സ്വീകരിച്ച നിലയിലേക്ക് താരം മാറിയിട്ടുണ്ട്. ഇപ്പോഴിതാ വർഷയുടെ ഒരു റീല് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറയെ. പുതുവത്സരത്തിൽ പലരും പലതും ചെയ്യുമ്പോൾ തനിക്ക് കഴിഞ്ഞ ഒരു വർഷം അത്ര നന്നല്ല എന്ന് പറഞ്ഞെത്തിയതാണ് താരം.

എന്റേതല്ലാത്ത കാരണത്താൽ എന്റെ തെറ്റുകൊണ്ടല്ലാതെ എന്റെ കയ്യിൽ നിന്ന് ഇഷ്ടംപോലെ പൈസ നഷ്ടപ്പെട്ട്, എന്താ പറയുക അക്ഷരാർഥത്തിൽ ചതിക്കപ്പെട്ട ഒരു വർഷം ആയിരുന്നു തനിക്ക് കഴിഞ്ഞുപോയതെന്നാണ് വർഷ പറയുന്നത്. വർഷയുടെ വീഡിയോയ്ക്ക് പിന്തുണ നൽകി നിരവധി താരങ്ങൾ ആണ് എത്തുന്നത്. ഞങ്ങൾ എല്ലാം കൂടെയുണ്ട് കൂടുതൽ സ്റ്റ്രോങ് ആയി പോകൂ എന്നാണ് ആളുകൾ എല്ലാം കുറിക്കുന്നത്.


തന്റെ ഇഷ്ടം വാഹനം BMW നേടിയതുമുതൽ അത്യാവശ്യം സമ്പാദിച്ച വര്ഷം. നാലഞ്ച് രാജ്യങ്ങളിൽ യാത്ര ചെയ്തു പക്ഷേ താൻ ഒറ്റയ്ക്കായ വര്ഷം കൂടി ആയിരുന്നു ഇത്. തന്റേതല്ലാത്ത കാരണത്താല്‍, സ്വന്തം തെറ്റ് കൊണ്ടല്ലാതെ പൈസ നഷ്ടപ്പെട്ട, ചതിക്കപ്പെട്ട വര്‍ഷം കൂടിയാണ്. ഞാന്‍ എന്നെ പൊതുവെ മറ്റാരുമായി താരതമ്യം ചെയ്യാറില്ല. ഈ വര്‍ഷം പക്ഷെ മറ്റ് പലരുമായി താരതമ്യം ചെയ്ത് പണ്ടാരമടങ്ങി.

ALSO READ: എൻ്റെ പ്രിയപ്പെട്ട ശാന്തമ്മക്കുട്ടി! രാഹുലിൻ്റെ അമ്മ എൻ്റെ അമ്മക്ക് സ്വന്തം മകൾ തന്നെ ആയിരുന്നല്ലോ; നനഞ്ഞ കണ്ണുകളുമായി എന്റെ സഹോദരൻ


ഇത്രയ്ക്ക് ഒറ്റയ്ക്കാകാനും ഇന്‍ഡിപെന്‍ഡന്റ് ആകാനും സ്‌ട്രോങ് ആകാനും സത്യം പറഞ്ഞാല്‍ എനിക്ക് ആഗ്രഹമില്ല. പക്ഷെ ഞാന്‍ ഇതൊക്കെ ആയി. രാത്രി ആകാന്‍ ഞാന്‍ കാത്തിരിക്കും. കാരണം എനിക്ക് വേഗം ഉറങ്ങണം. എഴുന്നേറ്റ് കഴിഞ്ഞാല്‍ അപ്പോള്‍ തുടങ്ങും നെഗറ്റീവ് ചിന്തകളും വിഷമവും. മാനസികമായി അത്രയും തരിപ്പണമായ വര്ഷം കൂടിയാണ്. ആദ്യമായി ആങ്സൈറ്റിയ്ക്കും പാല്‍പ്പറ്റേഷനും പാനിക് അറ്റാക്കിനും മറ്റ് പല മാനസിക പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ഞാന്‍ കഴിച്ച് തുടങ്ങുന്നതും ഈ വര്ഷം ആയിരുന്നു. പക്ഷെ തനിക്ക് മുൻപോട്ട് പോകണം അതിനു നിങ്ങൾ ഓരോരുത്തരെയുടെയും പിന്തുണ വേണം എന്നും വർഷ പറഞ്ഞിരുന്നു.

എംബിഎക്കാരി ആര്ജെ നടി ഒക്കെയായി വർഷ അടിപൊളിയാണ്. ഇനിയും പഴയതിനേക്കാൾ ഉഷാറായി പോകണം എന്നാണ് ആരാധകരും കുറിച്ചത്.

Read Entire Article