ഞങ്ങൾ തമ്മിൽ ഒരിക്കലും ചിരിച്ചിട്ടില്ല എപ്പോഴും വഴക്കായിരുന്നു; ചാച്ചൻ പോയപ്പോൾ എനിക്ക് കരച്ചിൽ വന്നില്ല ഞാൻ കരഞ്ഞാൽ ചാച്ചൻ പോകും!

7 months ago 9

Authored by: ഋതു നായർ|Samayam Malayalam8 Jun 2025, 8:20 am

ആശുപത്രിയിൽ പിതാവിന്റെ ചേതനയറ്റ ശരീരം കണ്ടതോടെ ഷൈൻ കെട്ടിപ്പിടിച്ച് വാവിട്ടു കരയുകയായിരുന്നു. ഒരു സുഹൃത്തിനെ പോലെ ആയിരുന്നു ഷൈനിന് തന്റെ ഡാഡി. ഷൈനിന്റെ മാനേജരായും നിന്നത് ചാക്കോ ആയിരുന്നു. സിനിമയുടെ എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കുന്നതും അദ്ദേഹം.

ഷൈൻ ടോം ചാക്കോഷൈൻ ടോം ചാക്കോ (ഫോട്ടോസ്- Samayam Malayalam)
വേർപാടുകൾ മനുഷ്യഹൃദയത്തിൽ ഉണ്ടാക്കുന്ന വേദന മരണത്തേക്കാൾ ഭീകരമാണ്. അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോവുകയാണ് ഷൈൻ ടോം ചാക്കോയുടെ കുടുംബം . നിഴലായി എന്തിനും ഏതിനും ഒപ്പം നടന്ന ആളുകൾ ആണ് ഷൈൻ ടോമും അദ്ദേഹത്തിന്റെ ഡാഡിയും. മകനെ ലോകം മുഴുവൻ ഒറ്റപെടുത്തിയപ്പോൾ ഷൈനിന് ഒപ്പം നിന്നത് ഡാഡിയും മമ്മിയും ആയിരുന്നു. ഒരു പുലർച്ചെ ഷൈനിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത് അറിഞ്ഞുകൊണ്ട് ചാക്കോയും അവിടെ എത്തി നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം നിന്ന കാഴ്ച മനസ്സിൽ നിന്നും മായുന്നില്ലെന്നാണ് ഷൈൻ പറഞ്ഞിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസമാണ് ചാക്കോയുടെ വേര്;പാട്.

സേലം ഭാഗത്തുവച്ചുണ്ടായ അപകടത്തിൽ ചാക്കോ വിടവാങ്ങി. ഇപ്പോളും കുടുംബം ആ വേദനയിൽ നിന്നും റിക്കവർ ആയിട്ടില്ല. ചാക്കോയും ഷൈനും തമ്മിലുള്ള ഗാഢമായ ബന്ധം അറിയുന്നവർക്കെല്ലാം അറിയാം. അതേപോലെ നാട്ടുകാർക്കും ലൊക്കേഷൻ സെറ്റിൽ ഉള്ളവർക്ക് എല്ലാം അദ്ദേഹം കണ്ണിലുണ്ണി ആയിരുന്നു എന്നാണ് പലരും വെളിപ്പെടുത്തുന്നത്. ഇപ്പോഴിതാ സ്ക്രിപ്റ്റ് റൈറ്റർ ലാസർ ഷൈൻ പങ്കിട്ട ഹൃദയസപ്ര്ശിയായ ഒരു കുറിപ്പാണ് വൈറൽ ആകുന്നത്.

ALSO READ: പ്ലാസ്റ്റിക് സർജറിയോ ബോട്ടോക്‌സോ! 39 കാരി ഭാവനയുടെ മാറ്റങ്ങൾ

ലാസർ ഷൈനിന്റെ വാക്കുകൾ

ചാക്കോയെ എനിക്കറിയാം ഷൈനേ എന്നു വിളിക്കുന്ന എൻ്റെ ചാച്ചനെ. ഞാൻ സത്യത്തിൽ ചാച്ചനോട് പിണങ്ങിയാണ് വീട്ടിൽ നിന്ന് 13 കിലോമീറ്റർ അപ്പുറത്ത് പോയി വീട് വാടകക്ക് എടുത്തത്. കല്യാണം കഴിക്കാൻ. പിന്നെ വീടൊരുക്കണമല്ലോ. ആദ്യം വന്നത് ചാച്ചൻ തന്നെയായിരുന്നു. ഓരോ വീട് മാറുമ്പോഴും പുള്ളി വരും.ഞങ്ങൾ തമ്മിൽ ഒരിക്കലും ചിരിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ എപ്പോഴും വഴക്കായിരുന്നു. എൻ്റെ പേരടിച്ചു വന്ന എല്ലാം. നോട്ടീസടക്കം ചാച്ചൻ എടുത്തു വെക്കും.

ALSO READ: ഡാഡിയായിട്ടല്ല ഞാൻ കൂടെ നടക്കുന്നത് മാനേജർ ആയിട്ടാണ്! ഞാനാണ് എല്ലാം നോക്കുന്നത്! മകൻ എന്നും ഞങ്ങൾക്ക് അഭിമാനമെന്ന് പറഞ്ഞ ചാക്കോ


കഥ വന്ന മാസികകൾ. സ്കൂളിലെ കലോത്സവ സർട്ടിഫിക്കറ്റുകൾ എല്ലാം.എൻ്റെ ചാച്ചനെ എനിക്കറിയാവുന്ന പോലെ ഷൈൻ്റെ അച്ഛനെ എനിക്കറിയാം. ചാച്ചൻ പോയപ്പോൾ എനിക്ക് കരച്ചിൽ വന്നില്ല. ആറ് വർഷമായി. ഞാൻ കരഞ്ഞിട്ടില്ല. കരഞ്ഞാൽ ചാച്ചൻ പോകും. കരയാതെ പുള്ളിയെ പിടിച്ചു വെച്ചിരിക്കുകയാണ്.
ഷൈനും കരയുവാൻ കഴിയുമായിരിക്കില്ല.- ലാസർ ഷൈൻ കുറിച്ചു.

വെള്ളിയാഴ്ചയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ചാക്കോയുടെ മരണവാർത്ത വരുന്നത്. അപകടത്തിൽ ഷൈനിന്റെ ഇടതു കൈക്ക് പൊട്ടലുണ്ട് അമ്മക്ക് ഇടുപ്പിനും പരിക്കേറ്റു. ചാക്കോയുടെ മരണാനന്തര ചടങ്ങുകൾക്കുശേഷമാകും ഷൈനിന്‍റെ ശസ്ത്രക്രിയ.

Read Entire Article