Authored by: ഋതു നായർ|Samayam Malayalam•3 Dec 2025, 9:55 am
രാജിന്റെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചെയ്തതോടെ, പലരും ശ്രദ്ധിച്ചത് ശ്യാമാലിയുടെ വാക്കുകൾ ആണ്
(ഫോട്ടോസ്- Samayam Malayalam)ഏറ്റവും ഒടുവിൽ ആയി പങ്കിട്ടിരിക്കുന്നത് ഗ്യാലക്സിയുടെ ചിത്രമാണ്. അതിൽ നമ്മുടെ ഭൂമിയും ഉൾപ്പെടുന്ന സൗരയൂഥം,ഈ ഗ്യാലക്സിയിൽ ആണ് സ്ഥിതിചെയ്യുന്നത്. ഇവിടെയാണ് നമ്മൾ താമസിക്കുന്നത് എന്നാണ്ശ്യമാലി കുറിച്ചത്. മുൻ ഭർത്താവിന്റെ വിവാഹം കഴിഞ്ഞപാടെ ആകെ സങ്കടത്തിലേക്ക് പോയ പോലെയാണ് അവരുടെ പോസ്റ്റുകൾ എല്ലാം.
അതേസമയം മൂന്നുവർഷം മുമ്പേയാണ് രാജ് ശ്യമാലിയും ആയി വേര്പിരിയുന്നത്., ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നു എങ്കിലും ഇവർക്ക് കുഞ്ഞുങ്ങൾ ഇല്ല.
രാജ് നിദിമോരുവും സാമന്തയും സഹപ്രവർത്തകരിൽ നിന്ന് ആണ് പ്രണയത്തിലേക്ക് എത്തുന്നത് പിന്നീട് 2025 ഫെബ്രുവരിയിൽ തന്നെ ഇരുവരും വിവാഹനിശ്ചയം നടത്തിയെന്നും അന്നുമുതൽ ഒന്നായിട്ടാണ് ജീവിതമെന്നും സൂചനയുണ്ട്.
സാമന്ത റൂത്ത് പ്രഭു മുമ്പ് നാഗ ചൈതന്യയുടെ ഭാര്യ ആയിരുന്നു. 2017 മുതൽ 2021 വരെ നാല് വർഷമായിരുന്നു ആ വിവാഹത്തിന്റെ കാലാവധി. സമാന്തയ്ക്ക് മുൻപേ നടി ശോഭിത ധുലിപാലയും ആയി നാഗ ചൈതന്യയുടെ വിവാഹം 2024 ൽ ആയിരുന്നു.





English (US) ·