ഞങ്ങൾ പിന്നെ എന്തു ചെയ്യണം? മിണ്ടാതെ വീട്ടിൽ പോകണോ?: ഇടപെട്ട ധർമസേനയ്‌ക്കെതിരെ രാഹുൽ, കളി കഴിഞ്ഞ് കാണാമെന്ന് ധർമസേന- വിഡിയോ

5 months ago 5

ഓൺലൈൻ ഡെ‌സ്‌ക്

Published: August 02 , 2025 07:45 AM IST

1 minute Read

 X/@IMManu_18)
കുമാർ ധർമസേനയും കെ.എൽ. രാഹുലും തമ്മിൽ കളിക്കിടെയുണ്ടായ വാക്‌പോര് (Photo: X/@IMManu_18)

ലണ്ടൻ∙ ആൻഡേഴ്സൻ – തെൻഡുൽക്കർ ട്രോഫിയിലെ അവസാന ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അംപയർ കുമാർ ധർമസേനയും ഇന്ത്യൻ താരം കെ.എൽ. രാഹുലും തമ്മിൽ കളത്തിൽ വാക്പോര്. മത്സരത്തിനിടെ ഇന്ത്യൻ താരം പ്രസിദ്ധ് കൃഷ്ണയും ഇംഗ്ലണ്ട് താരം ജോ റൂട്ടും തമ്മിൽ ഇടഞ്ഞതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ വാക്പോരുണ്ടായത്. അംപയർമാരായ അഹ്സാൻ റാസ, കുമാർ ധർമസേന എന്നിവർ പ്രശ്നത്തിൽ ഇടപെട്ടതിനു പിന്നാലെയാണ്, പ്രസിദ്ധിനെ ന്യായീകരിച്ച് രാഹുൽ ധർമസേനയുമായി സംസാരിക്കാനെത്തിയത്. ഇതോടെ ഇരുവരും തമ്മിൽ വാക്പോരും ഉടലെടുത്തു.

എന്തു സംഭവിച്ചാലും ഇന്ത്യൻ താരങ്ങൾ മിണ്ടാതെ വീട്ടിൽ പോകണമെന്നാണോ താങ്കൾ പറയുന്നത് എന്ന ചോദ്യവുമായാണ് രാഹുൽ ധർമസേനയുടെ അടുത്തെത്തിയത്. ബാറ്റിങ്ങായാലും ബോളിങ്ങായാലും ഇന്ത്യൻ താരങ്ങൾ ആ ജോലി ചെയ്തിട്ട് മിണ്ടാതെ വീട്ടിൽ പോകണോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. രാഹുൽ ചോദ്യം ചെയ്തതിലുള്ള അനിഷ്ടം ധർമസേന വാക്കുകളിലൂടെ പ്രകടിപ്പിച്ചതോടെയാണ് ഇരുവരും നേർക്കുനേർ എത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.  

സംഭാഷണം ഇങ്ങനെ

രാഹുൽ: ഞങ്ങൾ പിന്നെ എന്തു ചെയ്യണം? മിണ്ടാതെ നിൽക്കണോ?

ധർമസേന: നിങ്ങൾക്കാണെങ്കിൽ ഇതുപോലെ ഔട്ടായി മടങ്ങുമ്പോൾ ഏതെങ്കിലും ബോളർ അടുത്തേക്കു വന്നാൽ ഇഷ്ടപ്പെടുമോ? ഇല്ല. ഒരിക്കലും ഇഷ്ടപ്പെടില്ല. ശരിയല്ല രാഹുൽ. ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ല.

രാഹുൽ: എങ്കിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ? ഇവിടെ വന്ന് ബാറ്റും ബോളും ചെയ്തിട്ട് വീട്ടിൽ പോകണോ?

ധർമസേന: അതൊക്കെ മത്സരം കഴിഞ്ഞിട്ട് വേണമെങ്കിൽ വിശദമായി സംസാരിക്കാം. ഇപ്പോൾ എന്തായാലും ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ല.

KL Rahul to Dharmasena:

"What bash you privation america to do, support quiet?
"What bash you privation america to do, bat vessel and spell home?"

KL Rahul came to prevention Prasidh Krishnapic.twitter.com/a6la9HvZB5

— Farrago Abdullah Parody (@abdullah_0mar) August 1, 2025

ഇതും പറഞ്ഞ് ധർമസേന കളി തുടരാൻ നിർദ്ദേശം നൽകിയതോടെ പ്രശ്നം തൽക്കാലത്തേക്ക് അവിടെ അവസാനിച്ചു. മത്സരത്തിൽ 23 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇംഗ്ലണ്ടിനെതിരെ, രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 18 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർ യശസ്വി ജയ്‌സ്വാൾ (49 പന്തിൽ 51), നൈറ്റ് വാച്ച്മാൻ ആകാശ്ദീപ് (രണ്ടു പന്തിൽ നാല്) എന്നിവർ ക്രീസിൽ. ഇന്ത്യയ്ക്ക് ഇപ്പോൾ 52 റൺസ് ലീഡുണ്ട്.

English Summary:

Kumar Dharmasena livid, orders KL Rahul to conscionable him aft lucifer pursuing heated debate

Read Entire Article