ഞങ്ങൾ വിവാഹം കഴിക്കും മുൻപേ നിർവാണ തുടങ്ങി! എന്റെ പ്രിയപ്പെട്ട കുഞ്ഞിൽ ഒരാൾ ആണ് 'അവൾ'; പ്രകാശ് വർമ്മയുടെ വിശേഷങ്ങൾ

4 months ago 4

Authored by: ഋതു നായർ|Samayam Malayalam18 Sept 2025, 4:29 pm

ഞങ്ങൾ ആദ്യം കാണുന്നത് വികെ പ്രകാശിന്റെ ഫിലിം സ്റ്റുഡിയോയിൽ വച്ചാണ്. സ്നേഹയും അന്ന് ആർട്ട് ഡയറക്ടർ ആണ്. ആ ആവശ്യത്തിന് വേണ്ടിയാണ് സ്നേഹയും അവിടെ എത്തിയത്. ഒരു സ്പാർക്ക് കിട്ടും എന്ന് പറയില്ലേ അത് എനിക്ക് ആദ്യമേ കിട്ടി

prakash varma astir  his vocation  wedding beingness  and his car   collections(ഫോട്ടോസ്- Samayam Malayalam)
മലയാളികൾക്ക് പ്രിയപ്പെട്ട ആഡ് ഡയറക്ടർ എന്നതിലുപരി ഇഷ്ടപെട്ട നടനും കൂടിയാണ് പ്രകാശ് വർമ്മ . തുടരും സിനിമയിലൂടെ ഓരോ പ്രേക്ഷകന്റെ മനസ്സിലും തങ്ങി നിൽക്കുന്ന ഒരു രൂപമായി പ്രകാശിന്റെ ജോർജ് സാർ മാറി. വില്ലൻ എന്ന് പറഞ്ഞാൽ പോരാ ഒന്നൊന്നര വില്ലൻ ആയെത്തിയാണ് മലയാളികളുടെ മനസ്സിൽ പ്രകാശ് വർമ്മ കുടിയേറിയത് . .ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്യചിത്ര സ്ഥാപനമായ ‘നിർവാണ’യുടെ സ്ഥാപകൻ കൂടിയായ പ്രകാശ് വർമയുടെ ഏറ്റവും ഒടുവിലത്തെ സംസാരം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ALSO READ: ബാങ്കിൽ ബാലൻസ് ഒന്നും കാണാൻ വഴിയില്ല! പണം ചിലവാക്കിയാലേ അതിന് വിലയുള്ളൂ; പിശുക്കൻ ആണോ എന്ന ചോദ്യത്തിന് മറുപടി
ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് ജീവിതത്തിൽ സംഭവിക്കുന്നത്. സിനിമയിലേക്ക് എത്തപ്പെട്ടത് മുതൽ വിവാഹവും കുഞ്ഞുങ്ങളുടെ ജനനവും എല്ലാം അങ്ങനെ തന്നെയാണ്. വിവാഹത്തിന് മുൻപേ തന്നെ ഞങ്ങൾ നിർവാണ തുടങ്ങി. അത് തുടങ്ങി ഒരു മൂന്നര വർഷത്തിന് ശേഷം ആണ് വിവാഹം കഴിക്കുന്നത്. ഞങ്ങൾക്ക് മൂന്നു കുഞ്ഞുങ്ങൾ ജനിക്കുന്നു, ഒരുപാട് ആളുകൾ നമ്മുടെ കൂടെ വർക്ക് ചെയ്യുന്നു. അതൊക്കെ നമ്മുടെ ഒരു കുടുംബമായി നമ്മൾക്ക് ഒപ്പം നിൽക്കുന്നു. ഞാനും സ്നേഹയും മക്കളും മാത്രമല്ല ഞങ്ങളുടെ കുടുംബം തന്നെയാണ് ഒപ്പം വർക്ക് ചെയ്യുന്നവർ എല്ലാവരും. അതൊക്കെ അറിയാതെ സംഭവിച്ചു, അതിൽ പലതും അത്ഭുതത്തോടെ നമ്മൾ നോക്കി നിൽക്കുന്നതാണ്. എനിയ്ക്ക് നാലാമത്തെ കുട്ടി ആരാണ് എന്ന് ചോദിച്ചാൽ പ്രിയപ്പെട്ട പലതും ഉണ്ട്. ഞാൻ ഓടിക്കുന്ന വാഹനം അടക്കം എന്റെ പ്രിയപ്പെട്ടതാണ്. എന്റെ കുഞ്ഞുങ്ങൾ ആണ് വാഹനങ്ങൾ എല്ലാം


ALSO READ: വർഷത്തെ ദാമ്പത്യം, പരസ്പരം ഒരു വഴക്കും ഇല്ലാതെ പോകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സുജാത മോഹനും ഭർത്താവും


എന്റെ ഏറ്റവും ആദ്യമായി വാങ്ങുന്ന സ്പോർട്സ് വെഹിക്കിൾ Astin Master ആണ്. ഞാൻ രണ്ടുവർഷം യാത്രചെയ്ത് ഡീറ്റെയിൽസ് എടുത്ത് കസ്റ്റമൈസ് ചെയ്ത വാഹനം ആണ്. അവളെ ഉണ്ടാക്കുന്ന സമയത്ത് ഞാൻ ആ ഫാക്ടറിയിൽ ഉണ്ടായിരുന്നു. എന്റെ കുഞ്ഞുങ്ങളും ആയി പോയി നിന്ന് ഞാൻ കണ്ടിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളിൽ ഒരാൾ. എനിക്ക് അത് ഭയങ്കര സ്‌പെഷ്യൽ ആണ്. എന്റെ സ്പെസിഫിക്കേഷൻ അനുസരിച്ചാണ് അവളുടെ നിർമ്മാണം, പിന്നെ വൊഡാഫോൺ. എന്റെയും ആ ബ്രാന്ഡിന്റെയും വളർച്ച ഒരുമിച്ചുതന്നെയാണ്. അങ്ങനെ ബ്രാൻഡുകൾ എന്റെ കുഞ്ഞുങ്ങൾ ആണ്. ഒരുപാട് ബ്രാൻഡുകൾ എന്റെ കുട്ടികളുടെ ലിസ്റ്റിൽ ഉണ്ട്. ഹച്ചിൽ പഗ്ഗിനെ കണ്ടെത്തിയതിലും, എന്റെ കുട്ടിക്കാലം ആ പരസ്യത്തിൽ ഉൾപ്പെടുത്തിയതിലും എല്ലാം ഒരു കഥയുണ്ട്- കൈരളി ചാനലിൽ അദ്ദേഹം പറയുന്നു.
Read Entire Article