Authored by: ഋതു നായർ|Samayam Malayalam•16 Jul 2025, 11:12 am
കിച്ചുവിനെപ്പോലെ തന്നെ അതേ രീതിയിൽ ഉള്ള കുഞ്ഞാണ് റിതുലും. കിച്ചു വലിയ കുട്ടി ആയി; ഇളയകുഞ്ഞിനെ നിങ്ങൾ സംരക്ഷിക്കൂ; ആരെങ്കിലും ഏറ്റെടുക്കൂ
രേണു സുധിയും സഹോദരി രമ്യയും (ഫോട്ടോസ്- Samayam Malayalam) വീടിന്റെ അവസ്ഥയെകുറിസിച്ചും കുടുംബം സംസാരിച്ചു.
രേണുവിന്റെ അച്ഛൻ ആയിരുന്നു വീടിന്റെ അവസ്ഥയെക്കുറിച്ചുള്ള വിശദീകരണം നൽകിയത്.തേപ്പും പെയിന്റും എല്ലാം പോകുന്ന അവസ്ഥയിൽ ആണ്. തേപ്പും പെയിന്റും എല്ലാം ഇടിഞ്ഞു പോകുകയാണ്. വെറുതെ കൈ കൊണ്ട് തൊട്ടാൽ പോലും പൊളിയുന്ന അവസ്ഥയിൽ ആണ് വീടുള്ളത്. കുഞ്ഞുങ്ങൾക്ക് ദാനം കിട്ടിയ വീട് ആണല്ലോ എന്നോർത്താണ് ഇതുവരെയും മിണ്ടാതെ ഇരുന്നത്. ആരെയും മോശക്കാരാക്കാൻ നമുക്ക് താത്പര്യം ഇല്ല. എന്നാൽ നമ്മൾ എന്തോ തെറ്റ് ചെയ്തു എന്ന രീതിയിൽ വരുന്ന ആരോപണങ്ങളിൽ സത്യമില്ല; രേണുവിന്റെ കുടുംബം പറയുന്നു.
ഞങ്ങളെ മാത്രം തെറിയും ചീത്തയും പറയുന്ന കൂട്ടത്തിൽ നമ്മൾ ദൈവത്തെ പോലെ കണ്ടവർ വരെയുണ്ട്. രേണു പറഞ്ഞത് കള്ളമല്ല, ചോരുന്ന അവസ്ഥയിൽ ആണ് വീടുള്ളത്. വീടിന്റെ മതിലും ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിൽ ആണ്. ഒരു ചെടി പോലും വയ്ക്കാൻ ആകുന്ന അവസ്ഥയിൽ അല്ല മതിൽ ഉള്ളത്. മുകളിൽ ഓട് ഇട്ടിരിക്കുന്ന ഇടത്തുപോലും വിഷയങ്ങൾ ആണ്. എല്ലാ മുറിയിലും വെള്ളം വീഴുന്നുണ്ട്. വാർപ്പിൽ അല്ല ചോർച്ച പക്ഷേ ലീക്കുള്ള ഭാഗം ഉണ്ട്. സംശയം ഉള്ള ആളുകൾ നേരിട്ട് വരണം. മുകളിൽ പാരപെറ്റ് മുതൽ മോശം അവസ്സ്ഥയിൽ ആണ്; രേണുവിന്റെ അച്ഛൻ പറഞ്ഞു
ഞങ്ങൾക്ക് അഞ്ചുവയസുകാരന്റെ കാര്യം നോക്കാതെ ആകുമോ. കുഞ്ഞുങ്ങളെ നോക്കാൻ ഉത്തരവാദിത്വപ്പെട്ട ആളുകൾ എന്നാൽ വരട്ടെ. എന്നെ പറയുന്നു എന്റെ വീട്ടുകാരെ പറയുന്നു. ആ കുഞ്ഞിനെ ഒറ്റക്ക് നിർത്താൻ ആകുമോ. പറയുന്നതിന് ഒരു മാന്യത ഉണ്ടോ എന്ന് രേണു ചോദിക്കുമ്പോൾ പിന്നീട് സംസാരിക്കുന്നത് രേണുവിന്റെ സഹോദരി രമ്യ ആണ്.
ചേച്ചിയുടെ വാക്കുകൾ
കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ല .ഞങ്ങൾ രേണുവിന്റെ വീടിന്റെ അടുത്ത് വാടക വീട്ടിൽ ആണ് താമസം. ഞാനും ഭർത്താവും ജോലിക്ക് പോകുന്നവർ ആണ് . ഞാൻ ഒരു നഴ്‌സ് ആണ്, നൈറ്റ് ഷിഫ്റ്റ് ഒക്കെ വരുമ്പോൾ കുഞ്ഞുങ്ങളെ പപ്പയുടെയും മമ്മിയുടെയും അടുത്തേക്ക് ആക്കാറുണ്ട്. ആൾക്കാർ പഴി പറയുന്ന പോലെ ചേച്ചിയും മക്കളും ആ വീട്ടിൽ അല്ല താമസം. കുഞ്ഞുങ്ങളെ വരെയാണ് മോശം പറയുന്നത്.അതിന്റെ ആവശ്യം എന്താണ്. എന്റെയും രേണുവിന്റെയും കുഞ്ഞുങ്ങൾ ഒരുമിച്ചാണ് വളർന്നത്. സ്‌കൂളിലും ഒരുമിച്ചാണ് പഠിക്കുന്നത്. കുഞ്ഞുങ്ങളെ എങ്കിലും വെറുതെ വിടണം ഞങ്ങൾക്കും ജീവിക്കണം; രേണുവിന്റെ സഹോദരി രമ്യ പറയുന്നു.
ഞങ്ങൾ എന്തോ കള്ളം പറയുന്നു എന്നൊക്കെ ആണ് പറയുന്നത്. ഞങ്ങൾ തെറ്റൊന്നും ചെയ്യുന്നില്ല. ഞങ്ങൾക്കും ജീവിക്കണ്ടേ. എന്തിനാണ് ആവശ്യം ഇല്ലാത്ത കഥകൾ പറയുന്നത്. ഞങ്ങൾക്ക് ഒരു അപകടം സംഭവിച്ചാൽ എന്ത് ചെയ്യും. ഞങ്ങളെ നികൃഷ്ട ജീവികളെ പോലെ കാണുന്നതിൽ വിഷമം ഉണ്ടെന്നും രേണുവിന്റെ അച്ഛൻ കൂട്ടിച്ചേർത്തു.





English (US) ·