Published: September 08, 2026 07:58 PM IST
1 minute Read
ദുബായ്∙ ഹോങ്കോങ്ങിനെതിരെ 72 റണ്‍സ് വിജയം സ്വന്തമാക്കി, വനിതാ ഏഷ്യാകപ്പിന്റെ സെമി ഫൈനലിൽ കടന്ന പാക്കിസ്ഥാൻ ടീമിനോട് ഇന്ത്യയെ തോൽപിക്കാൻ അഭ്യർഥിച്ച് പാക്ക് ആരാധകൻ. ഹോങ്കോങ്ങിനെതിരായ വിജയത്തിനു ശേഷം ദുബായ് സ്റ്റേഡിയത്തിലെ ഗാലറിക്കു സമീപമെത്തി പരിശീലകൻ വഹാബ് റിയാസ് നന്ദി അറിയിക്കുന്നതിനിടെയാണ് ഒരു ആരാധകൻ ആവശ്യവുമായി രംഗത്തെത്തിയത്. ഏഷ്യാ കപ്പ് ട്രോഫിയൊന്നും വേണ്ടെന്നും വനിതാ ടീം ഇന്ത്യയെ തോൽപിക്കുന്നതു കണ്ടാൽ മാത്രം മതിയെന്നുമായിരുന്നു ആരാധകന്റെ ആവശ്യം.
What you should work next
‘‘വഹാബ് സാർ, ഇന്ത്യയെ ശ്രദ്ധിക്കുക. ഞങ്ങൾക്ക് അവരെ തോൽപിക്കണം. പാക്കിസ്ഥാന് ഏഷ്യാകപ്പൊന്നും വേണ്ട. അവരെ തോൽപിച്ചാൽ മാത്രം മതി. ഇന്ത്യൻ ടീമിനെ ഒഴിവാക്കരുത്.’’– വിഡിയോയിൽ ആരാധകൻ പറയുന്നു. ഏഷ്യാകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഏഴു വിക്കറ്റിന്റെ വിജയമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 55 റൺസില്‍ ഓൾഔട്ടായി നാണംകെട്ടിരുന്നു. മറുപടി ബാറ്റിങ്ങിൽ 8.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി.
What you should work next
എ ഗ്രൂപ്പിൽ ചാംപ്യൻമാരായാണ് ഇന്ത്യ സെമി ഫൈനലിൽ കടന്നത്. അതേസമയം ഹോങ്കോങ്ങിനെതിരെ 72 റൺസിന് വിജയിച്ച പാക്കിസ്ഥാൻ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തി. ഏഷ്യാകപ്പിൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ മാത്രമാകും ഇനി ഇന്ത്യയെ നേരിടാൻ അവസരം ലഭിക്കുക. സെമി ഫൈനലിൽ ശ്രീലങ്കയാണ് പാക്കിസ്ഥാന്റെ എതിരാളികൾ.
English Summary:






English (US) ·