'ഞാനാണെങ്കിൽ കരഞ്ഞുപോയേനേ, വല്ലാത്തൊരു സർപ്രൈസ്'; ഇന്ത്യൻ വിവാഹത്തിന് അപ്രതീക്ഷിത അതിഥിയായി ബീബർ

4 months ago 6

01 September 2025, 11:02 AM IST

Justin Bieber

ജസ്റ്റിൻ ബീബർ ലോസ് ആഞ്ജലിസിൽ ഇന്ത്യൻ വിവാഹത്തിനെത്തിയപ്പോൾ | ഫോട്ടോ: www.instagram.com/justinstournews/

സ്വന്തം വിവാഹത്തിന് അപ്രതീക്ഷിതമായി ഒരു സെലിബ്രിറ്റി അതിഥിയായി വന്നാൽ ആരായാലും ഒന്ന് അമ്പരക്കും. വരുന്നത് ഇന്റർനാഷണൽ സെലിബ്രിറ്റിയാണെങ്കിലോ? ഞെട്ടലിന് പിന്നെയും ആക്കംകൂടും. അങ്ങനെ ഒരവസ്ഥയിലാണ് ലോസ് ആഞ്ജലിസിലെ ഒരു ഇന്ത്യൻ വധു. പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറാണ് യുവതിയുടെ വിവാഹപ്പന്തലിലേക്കെത്തിയത്. ലോസ് ആഞ്ജലിസിലെ വിവാഹ ആഘോഷങ്ങളിൽ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ജസ്റ്റിൻ ടൂർ ന്യൂസ് എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ജസ്റ്റിൻ ബീബറുടെ 'വൈറൽ എൻട്രി'യുടെ ദൃശ്യങ്ങളുള്ളത്. എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് വിവാഹപ്പന്തലിലേക്ക് കടന്നുവരുന്ന ജസ്റ്റിൻ ബീബറെയാണ് ദൃശ്യങ്ങളിൽ കാണാനാവുക. ലളിതമായ വേഷമാണ് ബീബർ ധരിച്ചിരുന്നത്. വെളുത്ത ടീ-ഷർട്ടും നീല ഷോർട്ട്‌സും ധരിച്ച്, അതിനു മുകളിലായി ആകർഷകമായ നീല ഫർ ജാക്കറ്റും അണിഞ്ഞിരുന്നു. പച്ച സാരിയായിരുന്നു വധുവിന്റെ വേഷം. ഗായകൻ അതിഥികളുമായി സന്തോഷത്തോടെ ഇടപഴകുന്നതും, പുഞ്ചിരി കൈമാറുന്നതും, വധുവിന്റെ സുഹൃത്തുക്കൾക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു.

ജസ്റ്റിൻ ബീബറുടെ ഹൃദയസ്പർശിയായ ഈ പ്രവൃത്തിക്ക് ആരാധകർ സോഷ്യൽ മീഡിയയിലൂടെ സ്നേഹം ചൊരിയുകയാണ്. വധു വളരെ ഭാ​ഗ്യവതിയാണെന്നും അവൾക്ക് ലഭിച്ച ഏറ്റവും മികച്ച സർപ്രൈസും വിവാഹ സമ്മാനവുമാണിത് എന്നാണ് ഒരു ആരാധകന്റെ പ്രതികരണം. ഇത് വളരെ മനോഹരമായിരിക്കുന്നു. ഞാനായിരുന്നെങ്കിൽ കരഞ്ഞുപോയേനെ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. തനിക്ക് പങ്കാളി ഇതുവരെ ആയിട്ടില്ല, എങ്കിലും കല്യാണത്തിന് വരണമെന്നായിരുന്നു രസകരമായ മറ്റൊരു പ്രതികരണം.

ഇതാദ്യമായല്ല ജസ്റ്റിൻ ഒരു ഇന്ത്യൻ വിവാഹത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം, അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങിൽ ജസ്റ്റിൻ പങ്കെടുത്തിരുന്നു. അദ്ദേഹം ഗാനങ്ങൾ ആലപിക്കുകയും ചെയ്തിരുന്നു. രണ്ടുമാസം മുൻപാണ് ജസ്റ്റിന്റെ പുതിയ ആൽബമായ സ്വാ​ഗ് റിലീസ് ചെയ്തത്.

Content Highlights: Justin Bieber Surprises Bride astatine Los Angeles Indian Wedding, Creating Viral Moment

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article