Authored by: അശ്വിനി പി|Samayam Malayalam•23 Apr 2026, 11:36 americium IST
എട്ട് വര്‍ഷത്തോളം കൂടെ ഉണ്ടായിരുന്ന ആള്‍, ഇങ്ങനെ ഒരു അപകടത്തില്‍ മരണപ്പെടും എന്ന് സ്വപ്‌നത്തില്‍ പോലം കരുതിയിരുന്നില്ല. താങ്ങാന്‍ കഴിയാത്ത വേദനയോടെ നമിത പ്രമോദ് പറയുന്നു
അന്തരിച്ച മേക്കപ് ആർട്ടിസ്റ്റ് ബിജെഷിനെ കുറിച്ച് നമിത പ്രമോദ്ബിജീഷിന്റെ മരണ വാര്‍ത്ത അറിഞ്ഞ നടുക്കത്തില്‍ നടി നമിത പ്രമോദ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. പല ലൊക്കേഷനുകളില്‍ നിന്നായി എടുത്ത ബിജീഷിനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവച്ചാണ് നമിത പ്രമോദ് വളരെ ഇമോഷണലായ പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.
Also Read: ജീവിതം കൈവിട്ടുപോയി, എല്ലാവരും ചതിച്ചു, 7 കോടിയോളം നഷ്ടം; പൊട്ടിക്കരഞ്ഞ് വെള്ളം സിനിമയുടെ മുരളിപ്രിയപ്പെട്ട ബിജി, ഏത് മാനസികാവസ്ഥയിലാണ് ഞാനിപ്പോള്‍ കടന്ന് പോകുന്നത് എന്ന് എനിക്ക് പറയാന്‍ വയ്യ. എന്റെ ഹൃദയത്തിന് താങ്ങാന്‍ കഴിയാത്ത ഒരു ഭാരമാണിത്. തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിമരുന്ന് അപകടത്തില്‍ എനിക്ക് ഏറ്റവും അടുപ്പമുള്ള നിന്നെ പോലൊരാള്‍ നഷ്ടപ്പെടും എന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. ഇനി നീ ഞങ്ങള്‍ക്കൊപ്പം ഇല്ല എന്നത് എനിക്കൊട്ടും അംഗീകരിക്കാന്‍ കഴിയുന്നില്ല.
എട്ട് വര്‍ഷത്തിലേറെ നീ എന്നെ പരിചരിച്ചു. നീ എന്നെ സംബന്ധിച്ച് വെറുമൊരു മേക്കപ് ആര്‍ട്ടിസ്റ്റല്ല, എന്റെ കുടുംബാംഗം തന്നെയായിരുന്നു. വര്‍ക്ക് ചെയ്യുന്ന സമയത്ത് നീ എന്നെ എന്നും സേഫാക്കി, സന്തോഷവതിയാക്കി, കംഫര്‍ട്ടാക്കി. ഞാന്‍ എന്റെ സഹോദരനെ പോലെയാണ് നിന്നെ കണ്ടത്.
Also Read: പരസ്പര സമ്മതത്തോടെ ഒപ്പ് വച്ച് എന്നോ പിരിഞ്ഞതാണ് സംഗീതയും വിജയ് യും; സത്യങ്ങള്‍ തുറന്ന് പറഞ്ഞ് അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍
വളരെ നിഷ്‌കളങ്കനും ജെനുവിനും ആയിരുന്നു നീ. ഞാന്‍ പരിചയപ്പെട്ടതില്‍ ഏറ്റവും ശുദ്ധതയുള്ള ആത്മാവ്. തൃശ്ശൂര്‍പൂരത്തിനോടുള്ള നിന്റെ ഇഷ്ടവും ആവേശവും ഒന്നിനും പകരം വയ്ക്കാനില്ലാത്തതാണ്. ആ നീ ഇങ്ങനെയൊരു അപകടത്തില്‍ മരണപ്പെട്ടു എന്നതാണ് എനിക്ക് താങ്ങാന്‍ കഴിയാത്തത്.
നീ ഇല്ലാതെ ഇനിയെങ്ങനെ സെറ്റിലേക്ക് പോകും എന്നെനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. എന്റെ ജീവിതത്തിന്റെ തന്നെ വലിയൊരു ഭാഗമായിരുന്നു നീ. എല്ലാ അര്‍ത്ഥത്തിലും.. വളരെ പെട്ടന്നങ്ങ് പോയി. ഓരോ ദിവസവും നിന്നെ മിസ്സ് ചെയ്യും- എന്നാണ് നമിത പ്രമോദിന്റെ പോസ്റ്റ്






English (US) ·