Published: September 01, 2026 08:20 AM IST
1 minute Read
വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി സമൂഹമാധ്യമത്തിൽ പങ്കുവച്ച കത്ത്.
ലോകകപ്പ് ഫൈനൽ കഴിഞ്ഞിട്ട് കുറച്ചു നാളുകൾ പിന്നിട്ടിരിക്കുന്നു. ഇക്കാലത്തിനിടെ ഞാൻ ഒരുപാട് ആലോചിച്ചശേഷം സ്വീകരിച്ച തീരുമാനം നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുകയാണ്; ദേശീയ ടീമിൽനിന്ന് ഞാൻ വിരമിക്കുകയാണ്...
What you should work next
എന്റെ മനസ്സിനെ ഇപ്പോഴും ഇനി എപ്പോഴും മുറിപ്പെടുത്തുന്ന തീരുമാനമാണിതെന്ന് അറിയാം. പക്ഷേ ഇതാണ് ഉചിതമായ സമയം. കഴിഞ്ഞ വർഷങ്ങൾക്കിടെ ടീം കൂറ്റൻ വിജയം കൊയ്തപ്പോൾ മാത്രമല്ല, അതിനു മുൻപും ഞാൻ ടീമിനു വേണ്ടി മതിമറന്നു പോരാടി. അർജന്റീന ജഴ്സിക്കായി ഞാൻ എന്റെ എല്ലാം നൽകി. അർജന്റീന ഫുട്ബോൾ ആരാധകൻ എന്ന നിലയിൽ നിങ്ങൾക്കു സന്തോഷവും അഭിമാനവും നൽകാൻ വേണ്ടി മാത്രമായിരുന്നു ആ പോരാട്ടങ്ങളെല്ലാം.
ഇനി കുറച്ചു സമയം മാത്രമാണു ബാക്കിയുള്ളത്. പല അധ്യായങ്ങളും ഇതിനോടകം അടഞ്ഞു കഴിഞ്ഞു. പക്ഷേ ഈ വിരമിക്കൽ അധ്യായം എന്നെ ഏറെ വേദനിപ്പിക്കുമെന്ന് ഉറപ്പാണ്. ദേശീയ ടീമിന്റെ ഭാഗമായതിനു ശേഷം നിങ്ങൾ എന്നെ എക്കാലത്തും സ്നേഹിച്ചു, ഞാൻ നിങ്ങളെയും... ഇനിയും അതു തുടരും. ഞാൻ എന്റെ എല്ലാം ഈ ടീമിനു സമർപ്പിച്ചു. ഇനി നൽകാൻ ഒന്നുമില്ല. മികവുറ്റ ഒരു യുവനിര ടീമിൽ വളർന്നു വരുന്നുണ്ട്. ഞാൻ ഇല്ലെങ്കിലും അവർ അവിടെയുണ്ടാകും. കഴിഞ്ഞ 20 വർഷം തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ടീമുമായി സമയം ചെലവഴിക്കുന്നത് മിസ് ചെയ്യുമെന്ന് ഉറപ്പാണ്. പക്ഷേ, നിങ്ങളെ എല്ലാവരെയും പോലെ ടീമിനു പിന്തുണയുമായി ഞാൻ പുറത്തുണ്ടാകും.
ഈ മനോഹര യാത്രയിൽ എന്റെ ഒപ്പംനിന്ന കുടുംബത്തിനും നന്ദി. എന്റെ പരിശീലകരായിരുന്ന എല്ലാവർക്കും സഹതാരങ്ങൾക്കും ടീമിലെ മറ്റെല്ലാ അംഗങ്ങൾക്കും ഞാൻ എന്റെ നന്ദി അറിയിക്കുകയാണ്. നിങ്ങളോടൊപ്പം ഞാൻ ചെലവഴിച്ച ഓരോ നിമിഷവും ഞാൻ എന്നും ഓർക്കും. നിങ്ങൾ ആഗ്രഹിച്ച നിമിഷങ്ങൾ എന്റെ ടീമിനൊപ്പം സമ്മാനിച്ചതിൽ സന്തോഷിച്ച്, പൂർണ സമാധാനത്തോടെയാണ് ഞാൻ പടിയിറങ്ങുന്നത്. നിങ്ങളോടൊപ്പം ജീവിച്ചതിൽ ഞാൻ അനുഗ്രഹീതനാണ്. ഐ ലവ് യു! എന്നെ ഒരു അർജന്റീനക്കാരനായി ജനിപ്പിച്ചതിൽ ദൈവമേ നിനക്കു നന്ദി!
അർജന്റീന,
ഇനിയും മുന്നേറുക!
(ലോകകപ്പ് ഫൈനലിൽ തോറ്റ് 2 ദിവസം കഴിഞ്ഞു ജൂൺ 21നാണ് വിരമിക്കൽ കുറിപ്പ് തയാറാക്കിയത്. എന്നാൽ, പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് പ്രഖ്യാപനം വൈകിയതെന്നു മെസ്സി വെളിപ്പെടുത്തി)
English Summary:






English (US) ·