Authored by: ഋതു നായർ|Samayam Malayalam•20 Sept 2025, 6:20 am
2004 ലെ ആദ്യവിവാഹം! രാജീവ് നായർ ആയിരുന്നു ആദ്യ ഭർത്താവ്. ഇരുവരുടെയും മകൻ ആണ് ദേവാഗ് .രാജീവുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം ആയിരുന്നു മുകേഷുമായുള്ള വിവാഹം നടന്നത്.
മേതിൽ ദേവിക(ഫോട്ടോസ്- Samayam Malayalam)സിനിമ കാണാൻ എത്തിയതിന്റെ വിശേഷങ്ങൾ മുകേഷും പങ്കുവച്ചെത്തിയിരുന്നു. തന്റെ ഭാര്യ എന്ന് പേരെടുത്തു പറഞ്ഞുകൊണ്ടാണ് മുകേഷ് മേതിൽ ദേവികയെ അഭിസംബോധന ചെയ്തത്. അതേസമയം മേതിൽ ദേവിക ഇപ്പോൾ കേരളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഏകമകന് ഒപ്പം ഓസ്‌ട്രേലിയയിൽ മെൽബണിൽ ആണ് ദേവിക എത്തിയിരിക്കുന്നത്. വെറുതെ ഒരു വിസിറ്റിനു എത്തിയതല്ല പകരം പെർമനന്റ് വിസ എടുത്താണ് താരം എത്തിയത്.
ALSO READ: പുലർച്ചെ നാല് മണിക്ക് ഉണരുന്ന കാവ്യ! ആ രണ്ടുദിവസം എനിക്ക് മാത്രമുള്ളതാണ്; കാവ്യയുടെ രീതികളും ചിട്ടകളും
രണ്ടുമാസമായി ഓസ്‌ട്രേലിയയിൽ ആണ് ഞാനും എന്റെ മകനും ഡിസ്റ്റിംഗ്വിഷ്ഡ് ടാലന്റ് വിസ വിഭാഗത്തിൽ പെർമനന്റ് റെസിഡെൻസ്റ്റായി. മെൽബൺ സർവകലാശാലയിലെ ആർട്സ് കമ്മ്യൂണിറ്റിയിൽ നിന്നും എനിക്കും മോനും ലഭിച്ച സ്വാഗതത്തിനും ഇവിടുത്തെ കലാകാരന്മാരുടെ ഊഷ്മളതയ്ക്കും സ്നേഹത്തിനും നന്ദി എന്നും മേതിൽ ദേവിക കുറിച്ചു. ആഗോള തലത്തിലുള്ള പ്രവർത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ലോബൽ ടാലന്റ് വിഭാഗത്തിലാണ് ഓസ്‌ട്രേലിയൻ ഗവൺമെന്റ് മേതിൽ ദേവികയ്ക്ക് പെർമനന്റ് റെസിഡൻ്റ് സ്റ്റാറ്റസ് അനുവദിച്ചത്
ALSO READ: എനർജെറ്റിക് ആണ്, ഒന്നും സംഭവിക്കില്ല എന്നാണ് ഡോക്ടർ പറഞ്ഞത്; നടന്ന് ആശുപത്രിയിലേക്ക് പോയ സുബിക്ക് പിന്നെ സംഭവിച്ചത്
ഗ്ലോബൽ ടാലന്റ് വിഭാഗത്തിൽ ഓസ്‌ട്രേലിയൻ ഗവൺമെന്റ് എനിക്ക് പെർമനന്റ് റെസിഡന്റ് സ്റ്റാറ്റസ് അനുവദിച്ച വിവരം നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ആഗോളതലത്തിൽ ഒരാളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമെന്ന നിലയിൽ മികച്ച പ്രതിഭ വിഭാഗത്തിലാണ് നേടാൻ ഏറെ ബുദ്ധിമുട്ടുള്ള ഈ പ്രിവിലേജ് വിസ എനിക്ക് അനുവദിച്ചിരിക്കുന്നത്. ഇപ്പോൾ ഞാനും എന്റെ മകനും ഓസ്‌ട്രേലിയയിലെ സ്ഥിര താമസക്കാരാകാനുള്ള അർഹത നേടിയിരിക്കുന്നു. എന്നുപറഞ്ഞാണ് ദേവിക ഈ സന്തോഷം സോഷ്യൽ മീഡിയ വഴി അറിയിച്ചത് .





English (US) ·