'ഞാനും കുടുംബവും ഭീകരവാദത്തിന്റെ ഇര'; കശ്മീരി പണ്ഡിറ്റുകളെ ഓർമ്മിച്ച് അനുപം ഖേർ

7 months ago 7

02 June 2025, 08:02 AM IST

Anupam Kher

അനുപം ഖേർ | Photo: PTI

മുംബൈ: താനും കുടുംബവും ഭീകരവാദത്തിന്റെ ഇരകളാണെന്ന് അനുപം ഖേർ. പാകിസ്താനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്കെതിരേ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിച്ച നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെയും അദ്ദേഹം പ്രശംസിച്ചു.

‘‘ഞാനും ഭീകരവാദത്തിന്റെ ഇരയാണ്. എന്റെ കുടുംബം ഭീകരവാദത്തിന്റെ ഇരയാണ്. 32 വർഷമായി, 1990 ജനുവരി 19-ന് ഒരു രാത്രിയിൽ വീടുവിട്ട് പോകേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകൾക്ക് നീതി ലഭിച്ചില്ല. വീണ്ടും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ഇതുപോലൊന്ന് സംഭവിക്കുന്നു, പഹൽഗാം ഭീകരാക്രമണം. മരിച്ചുപോയ ഭർത്താവിന്റെ അരികിൽ ഇരിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യം കാണുമ്പോൾ, മറ്റേതൊരു സാധാരണ ഇന്ത്യക്കാരനെയും പോലെ എന്റെയും രക്തംതിളച്ചു’’ -അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് ഇന്ത്യൻ സായുധസേനയെയും അനുപം ഖേർ അഭിനന്ദിച്ചു. നമ്മുടെ സൈന്യം എത്ര അദ്‌ഭുതകരമായിരുന്നു, ഇന്റലിജൻസ് എങ്ങനെ പ്രവർത്തിച്ചുവെന്നുനോക്കൂ. തീരുമാനമെടുക്കുന്നത് നേതൃത്വമാണ്. നിർഭാഗ്യവശാൽ മുംബൈ ഭീകരാക്രമണം നടന്നപ്പോൾ, നേതൃത്വം തിരിച്ചൊന്നും ചെയ്തില്ല, അത് നിർഭാഗ്യകരമാണ്. കാര്യങ്ങൾ നിസ്സാരമായി കാണാത്ത ആളുകൾ നമുക്കുണ്ടെന്ന് ഇപ്പോൾ നമുക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Anupam Kher calls himself unfortunate of terrorism, applauds Operation Sindoor

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article