ഞാനൊരു നല്ല അമ്മയല്ല എന്ന കുറ്റബോധം വല്ലാതെ ബാധിച്ചു, ബാല്‍ക്കണിയില്‍ നിന്ന് ചാടാന്‍ തോന്നി; സയനോര പറയുന്നു

3 months ago 11
sayanora philipസയനോര ഫിലിപ്
താന്‍ സിംഗിള്‍ പാരന്റ് ആണെന്നും, മകള്‍ ജീവിതത്തിലേക്ക് വന്നപ്പോഴുള്ള മാറ്റത്തെ കുറിച്ചും പല അവസരങ്ങളിലും ഗായിക സയനോര ഫിലിപ് സംസാരിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് മകളെ നോക്കുക എന്നത് തന്നെ സംബന്ധിച്ച് എളുപ്പമായ ഒന്നായിരുന്നില്ല. ആ ഒരു അവസ്ഥ കടന്ന് വന്നതിനെ കുറിച്ച് ഇപ്പോള്‍ രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തില്‍ സയനോര സംസാരിക്കുന്നു.

കല്യാണത്തിന് ശേഷം ഒരു പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് സെല്‍ഫ് ലവ് എന്താണ് എന്ന് ഞാന്‍ പഠിക്കുന്നത്. എന്റെ മകളെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി ഞാന്‍ കാണുന്നത്, ഇപ്പോള്‍ അവള്‍ക്ക് 13 വയസ്സായി. ഞാന്‍ അമ്മയായതിന് ശേഷം എപ്പോഴും എനിക്കുള്ള ഒറു കുറ്റബോധമായിരുന്നു, ഞാന്‍ ഒരു നല്ല അമ്മ അല്ല എന്നത്.

Also Read: മകളുടെ ഒരു കാല്‍ ചെറുതായിരുന്നു, ഓടാനോ നടക്കാനോ സാധിക്കില്ല; വരുണ്‍ ദവാന്‍ തന്റെ മകളുടെ ആരോഗ്യത്തെ കുറിച്ച് പറയുന്നു

ഞാന്‍ ഷോകള്‍ക്ക് വേണ്ടി പോകുന്നു, തിരിച്ചു വരുമ്പോള്‍ മകളെ കാണുന്നു എന്നതല്ലാതെ അവള്‍ക്കൊപ്പം മതിയായ സമയം ഞാന്‍ ചെലവഴിക്കുന്നില്ല. ഒരു സോഷ്യല്‍ കണ്ടീഷന്റെ ഭാഗമായിട്ട് വരുമ്പോള്‍ ഞാനൊരു നല്ല അമ്മയല്ല എന്ന തോന്നല്‍ എനിക്കെപ്പോഴും ഉണ്ടായിരുന്നു. അവള്‍ക്കിഷ്ടപ്പെടുന്ന ഭക്ഷണം ഉണ്ടാക്കി കൊടുക്കാനോ നോക്കാനോ എനിക്ക് സമയമില്ല. ഷോ ചെയ്യുന്നു, സമ്പാദിക്കുന്നു, അവളളെ നോക്കുന്നു.

എന്നെ സംബന്ധിച്ച് അത്ര എളുപ്പമായിരുന്നില്ല ആ ഒരു അവസ്ഥ. ഇതും അമ്മയുടെ കടമയാണ്, ശരിയായ രീതിയിലാണ് ഞാന്‍ എന്റെ മകളെ നോക്കുന്നത് എന്നുള്ള ചിന്തയിലേക്ക് സമീപകാലത്താണ് എനിക്ക് എത്തിച്ചേരാനായി സാധിച്ചത്. നാലഞ്ച് വര്‍ഷമായി ഞാനും മോളും ഇപ്പോള്‍ കൊച്ചിയിലേക്ക് മാറി, അതിന് ശേഷമാണ് ആ മാറ്റമുണ്ടായത്.


കൊച്ചിയിലേക്ക് മാറിയതിന് ശേഷം, അമ്മയ്ക്ക് എപ്പോഴും വരാന്‍ പറ്റില്ല. എന്റെ ഫ്രണ്ട്‌സിനെയൊക്കെ മകളെ ഏല്‍പ്പിച്ചിട്ടാണ് ഞാന്‍ ഷോയ്ക്ക് പോകുന്നത്. ഷോ കഴിഞ്ഞ് വന്ന് ഫുഡ് ഉണ്ടാക്കി, അവളെ സ്‌കൂളില്‍ വിട്ട്, വീണ്ടും ഷോ.. ഇങ്ങനെ എനിക്ക് രണ്ടും ഒരുപോലെ മാനേജ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നു. ബാല്‍ക്കെണിയില്‍ നിന്ന് എടുത്ത് ചാടാനൊക്കെ തോന്നിയിട്ടുണ്ട്. അപ്പോള്‍ ഞാന്‍ എന്റെ സുഹൃത്ത് ആര്‍ജെ നീനയെ വിളിച്ചു, അപ്പോള്‍ തന്നെ അവളും ഫാമിലിയും എത്തി. മോളെയും കൂട്ടി അവളുടെ ഭര്‍ത്താവും മോനും നടക്കാനൊക്കെ പോയപ്പോള്‍ ഞാന്‍ നീനയോട് സംസാരിച്ചു.

സംസാരിച്ച് സംസാരിച്ച് തെറാപിയൊക്കെ എടുത്തതിന് ശേഷമാണ് ഞാന്‍ കുറച്ച് ബെറ്റര്‍ ആയതായി എനിക്ക് ഫീല്‍ ആയത്. അതുവരെ ഒട്ടും എളുപ്പമായിരുന്നില്ല എന്നാണ് സയനോര ഫിലിപ് പറഞ്ഞത്

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article