‘ഞാനൊരു നല്ല ആഭരണം ധരിച്ചതാണ്, ഇനി ഗർഭിണിയാണെന്നും വരുമല്ലോ’: ഹാർദിക്കുമായുള്ള വിവാഹനിശ്ചയ അഭ്യൂഹം തള്ളി മഹിക

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: November 22, 2025 08:28 PM IST

1 minute Read

ഹാർദിക് പാണ്ഡ്യയും മഹിക ശർമയും (ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം)
ഹാർദിക് പാണ്ഡ്യയും മഹിക ശർമയും (ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം)

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന അഭ്യൂഹങ്ങൾ തള്ളി നടി മഹിക ശർമ. ഒരു പൂജാ ചടങ്ങിൽ മഹിക, വജ്രമോതിരം ധരിച്ചെത്തിയതോടെയാണ് വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്തകൾ പരന്നത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറാലാകുകയും ചെയ്തു. ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ എൻഗേജ്മെന്റ് അഭ്യൂഹങ്ങൾ മഹിക തള്ളി. ‘‘എല്ലാ ദിവസവും നല്ല ആഭരണങ്ങൾ ധരിക്കുമ്പോൾ എന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് ഇന്റർനെറ്റ് തീരുമാനിക്കുന്നതു കാണുന്ന ഞാൻ’’ എന്ന അടിക്കുറിപ്പോടെ ഒരു കറുത്ത പൂച്ച, പിങ്ക് നിറത്തിലുള്ള വിഗ് ധരിച്ചിരിക്കുന്ന ചിത്രമാണ് മഹിക സ്റ്റോറിയാക്കിയത്.

വിവാഹനിശ്ചയ അഭ്യൂഹങ്ങൾ തള്ളി നടി മഹിക ശർമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറികൾ.

വിവാഹനിശ്ചയ അഭ്യൂഹങ്ങൾ തള്ളി നടി മഹിക ശർമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറികൾ.

ഇനി ഒരുപക്ഷേ, താൻ ഗർഭിണിയാണെന്ന അഭ്യഹമായിരിക്കും വരുകയെന്നും തൊട്ടടുത്ത സ്റ്റോറിയിൽ മഹിക തമാശയായി പറഞ്ഞു. ‘‘ഗർഭധാരണത്തെക്കുറിച്ചുള്ള കിംവദന്തികൾക്കെതിരെ പോരാടാൻ ഞാൻ ഇതിൽ വന്നാലോ?" എന്ന അടിക്കുറിപ്പോടെ ഒരാൾ കളിപ്പാട്ട കാർ ഒടിച്ചു വരുന്ന ചിത്രമാണ് 24 വയസ്സുകാരിയായ മഹിക പങ്കുവച്ചത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ്, ഹാർദിക് പാണ്ഡ്യയുടെ വീട്ടിൽ നടന്ന പൂജാ ചടങ്ങിൽ മഹിക ശർമ പങ്കെടുത്തിരുന്നു. പൂജ നടത്തിയ പൂജാരി, സമൂഹമാധ്യമത്തിൽ ചിത്രങ്ങൾ പങ്കുവച്ചത് ഹാർദിക്കും മഹികയും തമ്മിലുള്ള വിവാഹനിശ്ചയ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. ഒക്ടോബറിൽ, ഹാർദിക്കിന്റെ ജന്മദിനത്തിലാണ് മഹികയുമായുള്ള പ്രണയം താരം സ്ഥിരീകരിച്ചത്. ജന്മദിനാഘോഷത്തിനായി വിദേശത്ത് ഒരുമിച്ചു പോയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

മഹിക, പങ്കുവച്ച ഒരു ചിത്രത്തിൽ ഹാർദിക് പാണ്ഡ്യയുടെ ജഴ്സി നമ്പറായ 33 പ്രത്യക്ഷപ്പെട്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ആദ്യമായി ഉയരുന്നത്. ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽ പലതും ഒരേ സ്ഥലങ്ങളിൽനിന്നുള്ളതായിരുന്നെന്നും ആരാധകർ കണ്ടെത്തി.

വിവേക് ഒബ്റോയി നായകനായ പിഎം നരേന്ദ്ര മോദി എന്ന സിനിമയിൽ മഹിക അഭിനയിച്ചിട്ടുണ്ട്. ഗുജറാത്തിലെ ദീൻദയാൽ പെട്രോളിയം യുണിവേഴ്സിറ്റിയിലും യുഎസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹിക നിരവധി ഫാഷൻ സ്ഥാപനങ്ങളുടെ പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നടിയും സെർബിയൻ മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും ഹാർദിക് പാണ്ഡ്യയും കഴിഞ്ഞ വർഷമാണ് വിവാഹമോചിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2020ലായിരുന്നു ഇവരുടെ വിവാഹം. ഏഷ്യാ കപ്പിനിടെ പരുക്കേറ്റ ഹാർദിക് പാണ്ഡ്യ, ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.

English Summary:

Hardik Pandya and Mahieka Sharma engagement rumors person been denied by Mahieka Sharma. The histrion addressed speculation astir her engagement to the Indian cricketer pursuing images of her wearing a ringing astatine a pooja ceremony.

Read Entire Article