
നടി സാമന്ത | ഫോട്ടോ: Instagram
തന്റെ സിനിമാ യാത്രയേക്കുറിച്ചും അഭിനയരംഗത്തെ ഇടവേളയെക്കുറിച്ചും മനസുതുറന്ന് നടി സാമന്ത. രണ്ടുവർഷമായി സിനിമാരംഗത്തുനിന്ന് വിട്ടുനിന്നത് വിജയത്തേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റാൻ സഹായിച്ചെന്ന് അവർ അഭിപ്രായപ്പെട്ടു. അഭിനയത്തിൽ നിന്നുള്ള ഇടവേളയ്ക്ക് ശേഷം കാര്യങ്ങൾ എങ്ങനെ മാറിയെന്നും സാമന്ത വിശദീകരിച്ചു.
വിജയത്തേക്കുറിച്ചുള്ള തന്റെ നിർവചനം സ്വാതന്ത്ര്യമാണെന്ന് സാമന്ത പറഞ്ഞു. രണ്ട് വർഷത്തെ ഇടവേള എടുക്കാനുള്ള സ്വാതന്ത്ര്യം. വളരാനും പരിണമിക്കാനുമുള്ള സ്വാതന്ത്ര്യം, ഒപ്പം ഒരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാതിരിക്കാനുള്ള സ്വാതന്ത്ര്യവും. രണ്ട് വർഷമായി തൻ്റെ ഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. ഈ ഇടവേള കൂടുതൽ വ്യക്തതയും ലക്ഷ്യബോധവും നൽകി. മുമ്പത്തേക്കാൾ കൂടുതൽ സംതൃപ്തി അനുഭവപ്പെടുന്നുണ്ടെന്നും സാമന്ത ചൂണ്ടിക്കാട്ടി.
"ചിലപ്പോൾ, മുമ്പുണ്ടായിരുന്നതുമായി താരതമ്യം ചെയ്യുമ്പോൾ, ഇപ്പോഴത്തെ എന്നെ പലരും ഒരു വിജയമായി കണക്കാക്കുന്നുണ്ടാവില്ല. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതിനേക്കാൾ കൂടുതൽ വിജയിച്ചത് ഇപ്പോഴാണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് താല്പര്യമുള്ളതും എന്റെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതുമായ പല കാര്യങ്ങൾ ഞാൻ ഇപ്പോൾ ചെയ്യുന്നു. അതുകൊണ്ട് ഓരോ ദിവസവും സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് ഞാൻ ഉണരുന്നത്," സാമന്ത പറഞ്ഞു.
വിജയം ഇനി പുറത്തുനിന്നുള്ള അംഗീകാരമല്ല. മറിച്ച് ജോലിയും ജീവിതവും തന്റെ ആന്തരിക മൂല്യങ്ങളെ എത്രത്തോളം പ്രതിഫലിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അവർ ഊന്നിപ്പറഞ്ഞു.
രാജ് നിഡിമോരു, കൃഷ്ണ ഡി.കെ. എന്നിവരുടെ 'രക്ത് ബ്രഹ്മാണ്ഡ്: ദി ബ്ലഡി കിംഗ്ഡം' എന്ന സീരീസാണ് സാമന്തയുടേതായി റിലീസിനായി ഒരുങ്ങുന്നത്. ആദിത്യ റോയ് കപൂർ, അലി ഫസൽ, വാമിക ഗബ്ബി, ജയ്ദീപ് അഹ്ലാവത് എന്നിവരും ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈയിടെ ശുഭം എന്ന തെലുങ്ക് ചിത്രം സാമന്ത നിർമിച്ചിരുന്നു. മാ ഇൻടി ബംഗാരം എന്ന തെലുങ്ക് ചിത്രവും സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights: Samantha Ruth Prabhu`s redefined occurrence aft a 2-year break. Learn astir her journey
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·