ഞാന്‍ ഏതവസ്ഥയിലായിരുന്നാലും എനിക്കൊപ്പം നിന്നിട്ടുണ്ട്, ഒരു സെക്കന്റ് പോലും ആലോചിക്കാതെ; അമ്മയെ കുറിച്ച് അനുപമ

1 month ago 7
anupama prameswaranഅനുപമ പരമേശ്വരൻ
ഇന്ന് അനുപമ പരമേശ്വരന്റെ അമ്മയുടെ ജന്മദിനമാണ്. വ്യക്തി ജീവിതത്തിലും തന്റെ കരിയറിലും അമ്മ നല്‍കുന്ന പിന്തുണ എത്രത്തോളം വലുതാണ് എന്ന് പറഞ്ഞുകൊണ്ടാണ് അനുപമ പരമേശ്വരന്‍ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്. അമ്മയ്‌ക്കൊപ്പമുള്ള മനോഹരമായ ഏതാനും ഫോട്ടോകളും നടി പങ്കുവച്ചിട്ടുണ്ട്.

ഏതൊരു ദിവസവും ആയിക്കോട്ടെ, ഞാന്‍ എന്ത് അവസ്ഥയിലായിരുന്നാലും, ആകെ തളര്‍ന്നിരുന്നാലും, ശക്തയായിരുന്നാലും, അല്ലെങ്കില്‍ ആശയക്കുഴപ്പത്തോടെ ഇരിക്കുകയാണെങ്കിലും, ഒരു സെക്കന്റ് പോലും ആലോചിക്കാതെ അമ്മ എനിക്കൊപ്പം നിന്നിട്ടുണ്ട്. അമ്മയുടെ സ്‌നേഹം നേടിയെടുക്കാന്‍ വേണ്ടി എനിക്കൊന്നും ചെയ്യേണ്ടി വന്നിട്ടില്ല, അത് എന്നും എന്നോടുണ്ട്, നിരന്തരമായി, അചഞ്ചലമായി. ഇതൊന്നും ഞാനൊരിക്കലും പറയാറില്ല എന്നെനിക്ക് അറിയാം, അതേസമയം ഇത്രയും നിസ്വാര്‍ത്ഥമായ സ്‌നേഹം അപൂര്‍വ്വമാണ്. എന്റേതാണ് അമ്മ എന്ന് പറയുന്നതില്‍ ഞാനൊരുപാട് നന്ദിയുള്ളവളാണ്. ഹാപ്പി ബര്‍ത്ത് ഡേ അമ്മക്കുട്ടി- എന്നാണ് അനുപമ പരമേശ്വരന്റെ പോസ്റ്റ്.

Also Read: ഒരുപാടാളുകള്‍ എന്നോട് ദ്രോഹം ചെയ്തു, ഇപ്പോള്‍ പേടിയാണ്; 28 കഴിഞ്ഞു, വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് അന്‍ഷിത

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ 2015 ല്‍ ആയിരുരുന്നു അനുപമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മേരി എന്ന കഥാപാത്രം വളരെ പെട്ടന്ന് ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ പ്രേമം റിലീസ് ചെയ്തതിന് പിന്നാലെ ഒരുപാട് സൈബര്‍ അറ്റാക്കും നടിക്ക് നേരിടേണ്ടി വന്നിരുന്നു. അതില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു അന്യഭാഷയിലേക്കുള്ള കുടിയേറ്റം എന്നാണ് അനുപമ ഒരിക്കല്‍ പറഞ്ഞത്.

ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ പ്രോമിസിങ് നായികയാണ് അനുപമ പരമേശ്വരന്‍. അത്രയും വലിയ സ്റ്റാര്‍ഡം നടിക്കവിടെയുണ്ട്. തെലുങ്കില്‍ മാത്രമല്ല, തമിഴിലും മികച്ച സ്വീകരണം നടിക്ക് ലഭിക്കുന്നു. കഴിഞ്ഞ വര്‍ഷം ഡ്രാഗണ്‍, ലോക്ക് ഡൗണ്‍, ബൈസണ്‍ പോലുള്ള സിനിമകളിലൂടെ മികച്ച സ്വീകരണം തമിഴകത്ത് അനുപമയ്ക്ക് ലഭിച്ചിരുന്നു. മലയാളത്തിലേക്ക് എത്തുമ്പോള്‍ അനുപമ വളരെ സെലക്ടീവാണ്. നായിക വേഷം തന്നെ വേണം എന്ന നിര്‍ബന്ധമില്ല, എന്നാല്‍ മലയാളത്തില്‍ ചെയ്യുന്ന വേഷം അഭിനയ സാധ്യത ഉള്ളതായിരിക്കണം എന്ന നിബന്ധന നടിയ്ക്കുണ്ട്. എല്ലാത്തിനും ഏറ്റവും വലിയ പിന്തുണ കുടുംബമാണെന്നാണ് അനുപമ പറയുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article