24 August 2025, 10:00 AM IST

റിമ കല്ലിങ്കൽ | Photo: Facebook/ Rima Kallingal
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ വനിതാ നേതൃത്വം വന്നതിനെ സ്വാഗതംചെയ്യുന്നുവെന്ന് നടി റിമാ കല്ലിങ്കല്‍. സംഘടനയില്‍ ഒരുപാട് കാര്യങ്ങള്‍ ആദ്യമായി നടക്കുകയാണെന്നും അതിനെ നല്ല രീതിയിലാണ് കാണുന്നതെന്നും റിമ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിമ.
അതേസമയം, താന്‍ ഒരു നടിയാണെന്ന കാര്യം എല്ലാവരും മറന്നുപോയെന്ന അവസ്ഥയിലാണ് തന്റെ ജീവിതമെന്ന് റിമ പറഞ്ഞു. 'അമ്മ'യിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
'ഞാന്‍ ഒരു ആര്‍ട്ടിസ്റ്റാണ് ആദ്യം. അത് എല്ലാവരും മറന്നുപോയി. ജീവിതത്തില്‍ ആ പോയിന്റിലാണ് ഞാന്‍ നില്‍ക്കുന്നത്'- എന്നായിരുന്നു റിമയുടെ വാക്കുകള്‍.
Content Highlights: Rima Kallingal welcomes the caller women enactment successful AMMA
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·