ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും പാവം നടി; വിസ്മയ മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ ജൂഡ് ആന്റണി പറഞ്ഞത്

2 months ago 8

Authored by: അശ്വിനി പി|Samayam Malayalam27 Mar 2026, 3:27 p.m. IST

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ തുടക്കം കുറിക്കുന്നത്.

happy day   vismayaവിസ്മയയ്ക്ക് ആശംസകളുമായി ജൂഡ് ആൻറണി ജോസഫ്
ഇന്ന് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ മുപ്പത്തി നാലാം ജന്മദിനമാണ്. ഈ വര്‍ഷത്തെ ജന്മദിനം എന്തുകൊണ്ടും മായയെ സംബന്ധിച്ച് സ്‌പെഷ്യലാണ്. എന്തെന്നാല്‍, ഈ വര്‍ഷം മുതല്‍ വിസ്മയ മോഹന്‍ലാലും മലയാള സിനിമയുടെ ഭാഗമാണ്.

സിനിമയിലേക്ക് തുടക്കം കുറിച്ച് മകള്‍ക്ക് അച്ഛന്‍ മോഹന്‍ലാലിന്റെ വക സ്‌പെഷ്യല്‍ പിറന്നാള്‍ ആശംസ ഉണ്ടായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന് പിന്നാലെ, വിസ്മയ അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും പാവം നടിയാണ് മായ എന്നാണ് ജൂഡ് ആന്റണി ജോസഫിന്റെ ഭാഷ്യം.

Also Read: ഞങ്ങളുടെ പ്രയോരിറ്റി വ്യത്യസ്തമാണ്; വിവാഹ മോചിതയാകുകയാണ് എന്ന് ഗൗരി കൃഷ്ണന്‍

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ഡൗണ്‍ ടു ഏര്‍ത്ത് ആയ, സ്വീറ്റസ്റ്റ്, പാവത്താനായ നടിക്ക് പിറന്നാള്‍ ആശംസകള്‍. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ - എന്നാണ് ജൂഡ് ആന്റണിയുടെ പോസ്റ്റ്. വിസ്മയയ്ക്ക് ഹാപ്പി ബര്‍ത്ത് ഡേ ആശംസിച്ച് ഒരു പോസ്റ്ററും ഇറക്കിയിട്ടുണ്ട്.

തുടക്കം എന്നാണ് വിസ്മയയുടെ പേര്. ഇതൊരു മികച്ച തുടക്കമാവട്ടെ എന്ന ആശംസകളോടെയും പ്രാര്‍ത്ഥനകളോടെയുമാണ് തുടക്കത്തിന് തുടക്കം കുറിച്ചത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഇതിനോടകം സെറ്റില്‍ മനോഹരമായ നിമിഷങ്ങള്‍ പലതും ജൂഡ് ആന്റണി ജോസഫ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. സെറ്റില്‍ എല്ലാവരോടും അടുത്തിടപഴകിയും കളിയും ചിരിയുമൊക്കെയായി വിസ്മയയും സിനിമ സെറ്റ് വളരെ ആസ്വദിച്ചു എന്ന് ഫോട്ടോകളില്‍ വ്യക്തമാണ്.

Also Read: വിവാഹ മോചന വാര്‍ത്തയോട് പ്രതികരിച്ച് പ്രിയങ്ക ചോപ്ര; പുറത്തുള്ള ഒച്ചപ്പാടും ബഹളവും ഞങ്ങളെ ബാധിക്കുന്നില്ല


അച്ഛന്‍ ലോകം അറിയപ്പെടുന്ന ഇതിഹാസ നടനായിട്ട് പോലും ഒരു സിനിമ പരിപാടികളിലോ അവാര്‍ഡ് ഷോകളിലോ ഒന്നും തന്നെ വിസ്മയയോ പ്രണവോ പങ്കെടുത്തിരുന്നില്ല. തന്റെ യാത്രകള്‍ക്ക് വേണ്ടിയുള്ള കാശിന് വേണ്ടിയാണ് പ്രണവ് അഭിനയ ലോകത്തേക്ക് വന്നത്. എന്നാല്‍ ഇതുവരെ യാത്രയും വായനയും എഴുത്തും ക്ലേ ആര്‍ട്ടും, ആയോധനകലകളുമൊക്കെയായി നടന്ന വിസ്മയ ശരിക്കും സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹത്തോടെ തന്നെയാണ് ഇന്റസ്ട്രിയിലേക്ക് എത്തിയത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article