ഞാന്‍ കെട്ടിപ്പിടിച്ചാല്‍ വാം ഫീല്‍ വേണം, രണ്ട് മക്കള്‍, മനസ്സിലാക്കുന്ന അമ്മായിയമ്മ; ഭാവി വരനെ കുറിച്ച് ശിവാങ്കി പറയുന്നു

1 month ago 4

Authored by: അശ്വിനി പി|Samayam Malayalam13 Feb 2026, 11:42 americium IST

അടുത്തിടെ ഒരു നടൻ മുകേഷ് രവിക്കൊപ്പമുള്ള ശിവാങ്കിയുടെ ഫോട്ടോ വൈറലായിരുന്നു, പിന്നാലെ വിവാഹ ഗോസിപ്പുകളും വന്നു. എന്നാല്‍ അത് വെറുമൊരു ആല്‍ബം ഷൂട്ടിന്റെ പ്രമോഷന്‍ മാത്രമായിരുന്നു

shivangi matrimony  planശിവാങ്കിയുടെ വിവാഹ സങ്കൽപം
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു ശിവാങ്കി കൃഷ്ണകുമാര്‍ പ്രണയത്തിലാണ്, ഉടന്‍ വിവാഹിതയാവുന്നു എന്ന വാര്‍ത്ത. യുവ നടൻ മുകേഷ് രവിക്കൊപ്പമുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ അത് പുതിയ ആല്‍ബത്തിന്റെ പ്രമോഷനാണെന്നും, ശിവാങ്കിയും നടനും അതില്‍ ഒന്നിച്ച് അഭിനയിച്ചതാണെന്നുമുള്ള സ്ഥിരീകരണം പിന്നീട് വന്നു.

ഇപ്പോഴിതാ ശിവാങ്കി തന്നെ തന്റെ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടും, അത് എപ്പോള്‍ നടക്കും എന്നതിനെ കുറിച്ചും തുറന്ന് സംസാരിക്കുന്നു. എപ്പോഴും ഞാന്‍ മറ്റുള്ളവര്‍ പാടിയ പാട്ടും, കംപോസ് ചെയ്ത പാട്ടുമൊക്കെയാണ് പാടുന്നത്. പക്ഷേ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്റെ സ്വന്തം പാട്ട് എനിക്ക് ഇറക്കണം. അതിനൊപ്പം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്റെ വിവാഹവും ഉണ്ടാവും എന്നാണ് ശിവാങ്കി പറഞ്ഞത്

Also Read: നമുക്ക് കല്യാണം കഴിക്കാം എന്ന് ശരത് കുമാര്‍ ചോദിച്ചപ്പോള്‍ ഉടനെ വന്ന രാധികയുടെ മറുചോദ്യം; 25 വര്‍ഷത്തെ ദാമ്പത്യ ജീവിതം

നല്ലൊരു ഭര്‍ത്താവിനെ വേണം, ഇമോഷണലി പക്വതയുള്ള ആളായിരിക്കണം, സ്വയം താനാരാണെന്നും എന്താണെന്നും അയാള്‍ക്ക് തന്നെ ഒരു ബോധ്യമുണ്ടായിരിക്കണം, ഞാനുമായി താരതമ്യപ്പെടുത്തരുത്, അയാള്‍ സ്റ്റേബിള്‍ ആയിരിക്കണം, സുന്ദരനായിരിക്കണം, ഹൈറ്റ് ഉണ്ടായിരിക്കണം, ഞാന്‍ കെട്ടിപ്പിടിച്ചാല്‍ എനിക്ക് നല്ല വാം അനുഭവപ്പെടണം, ആ ആള്‍ എന്റെ മറ്റൊരു വീടായിരിക്കണം എന്നൊക്കെയാണ് ശിവാങ്കിയ്ക്ക് ഭാവി വരനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍

അതിനൊപ്പം നല്ല സുന്ദരി - സുന്ദരന്മാരായ രണ്ട് കുട്ടികള്‍ വേണം. എനിക്കായൊരു കുഞ്ഞു കുടുംബം, ബാലന്‍സ് ആയ ഒരു ജീവിതം അതാണ് ഇനിയുള്ള എന്റെ അഞ്ച് വര്‍ഷത്തെ സ്വപ്നം. അത് മാത്രം പോര, ഇതെല്ലാം മനസ്സിലാക്കുന്ന ഒരു അമ്മായിയമ്മയെയും വേണം എന്നാണ് ശിവാങ്കി പറയുന്നത്. ആദ്യം പറഞ്ഞത് എല്ലാം സെറ്റാക്കാം, പക്ഷേ അവസാനം പറഞ്ഞ അമ്മായിയമ്മയുടെ കാര്യത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ല എന്ന് ആരാധകരും പറയുന്നു.


സോഷ്യല്‍ മീഡിയ കമന്റുകളെ കുറിച്ചും ശിവാങ്കി സംസാരിക്കുന്നുണ്ട്. പണ്ടത്തെ പോലെ മതിയായിരുന്നു ശിവാങ്കി, പണ്ടത്തെ നിഷ്‌കളങ്കതയൊന്നും ഇപ്പോഴില്ല, അന്ന് പറഞ്ഞത് പോലെയല്ലല്ലോ ഇന്ന് എന്നൊക്കെ പറഞ്ഞ് കമന്റ് വരും. അപ്പോള്‍ എനിക്ക് ദേഷ്യം തോന്നും, അന്ന് എനിക്ക് 20 വയസ്സായിരുന്നു പ്രായം, ഇന്നെനിക്ക് 26 ആയി. അതുപോലെ തന്നെ ഇരിക്കുമോ, എന്റെ ചിന്തകള്‍ മാറില്ലേ എന്നാണ് ശിവാങ്കി ചോദിക്കുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article