'ഞാന്‍ ചാന്‍ അല്ല, പിതാവ് ചാരനായിരുന്നു'; വെളിപ്പെടുത്തലുമായി ജാക്കി ചാന്‍

7 months ago 7

02 June 2025, 02:07 PM IST

Jackie Chan

ജാക്കി ചാൻ | Photo: AFP

തന്റെ പിതാവ് ചാരനായിരുന്നുവെന്ന് സ്ഥിരീകരിച്ച് ഇതിഹാസനടന്‍ ജാക്കി ചാന്‍. തന്റെ പേരിലുള്ള കുടുംബത്തെ സൂചിപ്പിക്കുന്ന ചാന്‍ എന്നത് യഥാര്‍ഥപേരല്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. അമേരിക്കന്‍ പ്രസിദ്ധീകരണമായ പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തെ, 2003-ല്‍ പുറത്തിറങ്ങിയ 'ട്രെയ്‌സസ് ഓഫ് ദി ഡ്രാഗണ്‍: ജാക്കി ചാന്‍ ആന്‍ഡ് ഹിസ് ലോസ്റ്റ് ഫാമിലി' എന്ന ഡോക്യുമെന്ററിയില്‍ ജാക്കി ചാന്റെ പിതാവ് 1940-കളില്‍ ചൈനീസ് ആഭ്യന്തരയുദ്ധകാലത്ത് ചാരനായി പ്രവര്‍ത്തിച്ചിരുന്നതായി കാണിച്ചിരുന്നു. കറുപ്പ് കള്ളക്കടത്തുകാരിയും ചൂതാട്ടക്കാരിയുമാണ് ജാക്കി ചാന്റെ മാതാവ് എന്നും ഡോക്യുമെന്ററിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ജാക്കി ചാന്റെ വെളിപ്പെടുത്തല്‍. തന്റെ പിതാവ് താന്‍ ചാരനായിരുന്നുവെന്ന് വെളിപ്പെടുത്തിയ നിമിഷത്തെക്കുറിച്ചാണ് പുതിയ അഭിമുഖത്തില്‍ ജാക്കി ചാന്‍ സംസാരിക്കുന്നത്.

'എന്റെ പിതാവ് സുമുഖനായിരുന്നു. അദ്ദേഹം ഒരു ചാരനായിരുന്നു. എനിക്ക് 40 വയസോ മറ്റോ ആയപ്പോഴാണ് അച്ഛന്റെ രഹസ്യം ഞാന്‍ അറിയുന്നത്. ഒരുദിവസം ഞാന്‍ കാറോടിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് വണ്ടി നിര്‍ത്താന്‍ പിതാവ് ആവശ്യപ്പെട്ടു. 'മോനേ എനിക്ക് പ്രായമായി. ഞാന്‍ ചിലപ്പോള്‍ ഇനി ഒരിക്കലും എഴുന്നേല്‍ക്കാത്ത ഉറക്കത്തിലേക്ക് വീഴും. എനിക്ക് ഒരു രഹസ്യം പറയാനുണ്ട്. നീ ചാന്‍ അല്ല, നിന്റെ ശരിയായ പേര് ഫാങ് എന്നാണ്', എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ചാരനായിരുന്നെന്ന അച്ഛന്റെ തുറന്നുപറച്ചില്‍ കേട്ട് ഞാന്‍ ഞെട്ടിപ്പോയി', എന്നായിരുന്നു ജാക്കി ചാന്റെ വാക്കുകള്‍.

Content Highlights: Jackie Chan reveals his begetter was a spy successful a caller interview

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article