സുബ്രഹ്‌മണ്യപുരം, എങ്കേയും എപ്പോതും, രാജാ റാണി പോലുള്ള സിനിമകളിലെ ജയ് യുടെ വേഷം എല്ലാം ശ്രദ്ധേയമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ കരിയര്‍ മാറിയില്ല. എന്താണ് കരിയറില്‍ സംഭവിച്ചത്, എന്താണ് ചെയ്യേണ്ടത് എന്ന് താനിപ്പോഴും റിസേച്ച് ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് ജയ് പറയുന്നത്.
Also Read: എനിക്കെല്ലാം തന്നത് കിരണാണ്, ഒരിക്കലും ബൈ പറയില്ല; പൊട്ടിക്കരഞ്ഞ് നലീഫും ഐശ്വര്യയും
സിനിമയില്‍ ഒരു ബ്രേക്ക് കിട്ടുക എന്നാല്‍ വലിയ കാര്യമാണ്. അങ്ങനെ ഒരു ബ്രേക്കിന് വേണ്ടി നമ്മള്‍ കാത്തിരിയ്ക്കും. എങ്കേയും എപ്പോതും എന്ന സിനിമ സംഭവിച്ചതിന് ശേഷം ഇനി സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ കുറച്ച് ശ്രദ്ധിക്കണം, നല്ല വേഷങ്ങള്‍ മാത്രം തിരഞ്ഞെടുക്കണം എന്ന് ഞാന്‍ തീരുമാനിച്ചു. അതാണ് ഞാന്‍ ചെയ്ത തെറ്റ്.
നല്ല സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള ആ കാത്തിരിപ്പ് ആറ് മാസത്തോളം നിന്നു, കരിയറില്‍ ഒരു ഗ്യാപ് വന്നു. ആ സമയത്താണ് ഒരുപാട് നടന്മാര്‍ ഇന്റസ്ട്രിയിലേക്ക് വന്നത്. ശിവകാര്‍ത്തികേയന്‍ വിജയ് സേതുപതി തുടങ്ങിയ നായകന്മാരൊക്കെ ഉണ്ടായതോടെ അവസരങ്ങള്‍ എനിക്ക് വീണ്ടും കുറഞ്ഞു. ഓകെ ഇനി ഗ്യാപ് ഇടാന്‍ പാടില്ല, നിരന്തരം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കണം എന്ന് അപ്പോള്‍ തോന്നി.
ഗ്യാപ് വരാതിരിക്കാന്‍, നല്ലത് നോക്കി സമയം കളയാതെ, വരുന്നതില്‍ നല്ലത് തിരഞ്ഞെടുക്കാന്‍ തുടങ്ങി. അങ്ങനെ തിരഞ്ഞെടുത്തപ്പോള്‍ സിനിമകള്‍ പരാജയമാവാനും തുടങ്ങി, അതും കരിയറിനെ നെഗറ്റീവായി ബാധിച്ചു. അവസാനം എന്താണ് ശരിക്കും ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായി. നിരന്തരം സിനിമകള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നുണ്ട്, എവിടെയെങ്കിലും ആ ബ്രേക്ക് വീണ്ടും സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ജയ് പറയുന്നത്.





English (US) ·