ഞാന്‍ ഡിവോഴ്‌സ് ആയി, ആര്‍ക്കും അതറിയില്ല; ഇപ്പോള്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് നില്‍ക്കുന്നത് എന്ന് ശ്രീനാഥ് ഭാസി

1 week ago 5
വിവാദങ്ങളും പുകിലുമൊക്കെ കഴിഞ്ഞ് ഇപ്പോള്‍ സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ് ശ്രീനാഥ് ഭാസി . ബിജു മേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന അവറാച്ചന്‍ ആന്റ് സണ്‍സ് ആണ് ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം. ബിജു മേനോന്റെ മക്കളില്‍ ഒരാളായിട്ടാണ് ശ്രീനാഥ് ഭാസി എത്തുന്നത്, ഗണപതിയാണ് മറ്റൊരു വേഷം ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി തന്റെ ഡിവോഴ്‌സിനെ കുറിച്ച് ഒറ്റവരിയില്‍ സംസാരിച്ചത്.

അച്ഛന്റെ സ്‌നേഹത്തെ കുറിച്ചും, അച്ഛനൊപ്പമുള്ള സൗഹൃദത്തെ കുറിച്ചുമൊക്കെയായിരുന്നു രേഖ മേനോനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുന്നത്. അച്ഛനും അമ്മയും ജീവിച്ചിരുന്ന കാലത്ത്, അവര്‍ക്ക് വേണ്ടി പലതും ചെയ്യാനുള്ള സാഹചര്യം എനിക്കുണ്ടായിട്ടും അതിന് സാധിച്ചില്ല. എന്നും നമുക്കൊപ്പം ഉണ്ടാവും എന്ന വിശ്വാസത്തില്‍ മുന്നോട്ടു പോകുകയായിരുന്നു. ഇപ്പോള്‍ അവര്‍ കൂടെ ഇല്ലാത്തപ്പോഴാണ് ആ നഷ്ടബോധം തോന്നുന്നത് എന്ന് ബിജു മേനോന്‍ പറഞ്ഞപ്പോഴാണ് ശ്രീനാഥ് ഭാസി തന്റെ പാരന്റ്‌സിനെ കുറിച്ച് സംസാരിച്ചത്.

Samayam Malayalamകാവ്യ മാധവനും മഹാലക്ഷ്മിയും താലോലിക്കുന്ന കുഞ്ഞ് ആരാണ് എന്ന് കണ്ടോ; ഒരു പേര് കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ ഓം ബേബി!
എന്റെ ഡിവോഴ്‌സിന് ശേഷം ഞാനും അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ജീവിക്കുന്നത് എന്നായിരുന്നു ശ്രീനാഥ് ഭാസി പറഞ്ഞത്. ഹോ, താങ്കള്‍ ഡിവോഴ്‌സ്ഡ് ആണോ എന്ന് രേഖ ചോദിച്ചപ്പോള്‍, അതെ ഡിവോഴ്‌സ് ആയി, 2024 ല്‍. ആര്‍ക്കും അത് അറിയില്ല, ഇനി എല്ലാവരും അറിയും - എന്ന് പറഞ്ഞുകൊണ്ട് ശ്രീനാഥ് ഭാസി തുടര്‍ന്ന് സംസാരിക്കുകയായിരുന്നു. ആദ്യമൊക്കെ എന്നും അച്ഛനുമമ്മയുമായി വഴക്കിട്ട് പോകുമായിരുന്നു. പക്ഷേ വഴക്കിട്ട് തിരിഞ്ഞ് നടക്കുമ്പോള്‍, അവരെ മിസ്സ് ചെയ്യാന്‍ പറ്റില്ല എന്ന തിരിച്ചറിവിലേക്ക് എത്തി എന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്.

ചെറുപ്പത്തില്‍ അച്ഛന്‍ വളരെ സ്ട്രിക്ട് ആയിരുന്നു. പക്ഷേ ഇപ്പോള്‍ ആള്‍ ചില്‍ ആണ്. എന്ന് കരുതി എല്ലാത്തിനും കൂട്ടു നില്‍ക്കുന്ന ആളൊന്നുമല്ല. ഒരുപാട് സിനിമയ്ക്ക് കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്- ശ്രീനാഥ് ഭാസി പറഞ്ഞു


പത്ത് വര്‍ഷത്തോളം സുഹൃത്തുക്കളായി തുടര്‍ന്നതിന് ശേഷമാണ് ശ്രീനാഥ് ഭാസിയുടെയും റീത്തു സക്കറിയയുടെയും വിവാഹം കഴിഞ്ഞത്. പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ രണ്ട് വീട്ടുകാര്‍ക്കും എതിര്‍പ്പുകളുണ്ടായില്ല, തിരുവനന്തപുരത്തുകാരിയാണ് റീത്ത. 2016 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. അന്ന് എനിക്ക് 28 വയസ്സായിരുന്നു, ഒരുപാട് നേരത്തെ കല്യാണം കഴിച്ചു എന്ന തോന്നലൊന്നും അന്നുണ്ടായിരുന്നില്ല, അവളെ എനിക്കത്രയും ഇഷ്ടമാണ്, എന്റെ എല്ലാമാണ് എന്നൊക്കെ ഒരു അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു
Read Entire Article