22 July 2025, 06:31 PM IST

പൃഥ്വിരാജ് സുകുമാരൻ | Photo: Facebook/ Prithviraj Sukumaran
ലോകത്തെവിടെയാണെങ്കിലും തന്റെ ആദ്യത്തെ സ്വത്വം ഇന്ത്യക്കാരനെന്നുള്ളതാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. രാജ്യസ്‌നേഹമെന്നതിന് തനിക്ക് ഒരു അര്‍ഥമേയുള്ളൂ. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും രാജ്യത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്നുവെന്നുമാണ് ആ ആര്‍ഥമെന്നും പൃഥ്വിരാജ് പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ചിത്രം 'സര്‍സമീനി'ന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയത്. 25-ന് 'സര്‍സമീന്‍' ജിയോ ഹോട്‌സ്റ്റാറില്‍ പുറത്തിറങ്ങും.
സോഷ്യല്‍മീഡിയയുടെ കാലത്ത് രാജ്യസ്‌നേഹത്തിന് ഒരുപാട് അര്‍ഥങ്ങള്‍ കല്‍പ്പിക്കപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പൃഥ്വിരാജ്. തനിക്ക് അതിന് ഒരു അര്‍ഥമേയുള്ളൂവെന്ന് പറഞ്ഞുകൊണ്ടായിരുന്നു പൃഥ്വിരാജ് മറുപടി പറഞ്ഞു തുടങ്ങിയത്. 'ഒരുപാട് അര്‍ഥങ്ങളൊന്നുമില്ല. ഞാന്‍ രാജ്യസ്‌നേഹിയാണെന്ന് പറയുമ്പോള്‍ അതിനര്‍ഥം ഞാന്‍ എന്റെ രാജ്യത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്നുവെന്നും ഇന്ത്യക്കാരനായതില്‍ വളരെയേറെ അഭിമാനിക്കുന്നുവെന്നുമാണ്'- പൃഥ്വിരാജ് പറഞ്ഞു.
'ലോകത്ത് എവിടെപോയാലും ഏതുഭാഗത്തായിരുന്നാലും എന്തുചെയ്താലും ആദ്യത്തെ സ്വത്വം ഞാന്‍ ഇന്ത്യക്കാരനാണ് എന്നതാണ്. മറിച്ച് കേരളത്തില്‍നിന്നാണെന്നതോ മലയാളം സംസാരിക്കുന്നുവോ എന്നതല്ല. നാളെ ലോകത്തിന്റെ ഏതെങ്കിലും ഒരുഭാഗത്തുവെച്ച് ആരെങ്കിലും നിങ്ങള്‍ എവിടെനിന്നാണെന്ന് ചോദിച്ചാല്‍, ഞാന്‍ തിരുവനന്തപുരത്തുനിന്നാണെന്ന് പറയില്ല. ഞാന്‍ ഇന്ത്യയില്‍നിന്നാണെന്നേ പറയൂ. ആ സ്വത്വബോധവും അതിലുള്ള അഭിമാനവുമാണ് എന്നെ സംബന്ധിച്ചിടത്തോളം രാജ്യസ്‌നേഹം. ആ രീതിയില്‍ ഞാന്‍ തികഞ്ഞൊരു രാജ്യസ്‌നേഹിയാണ്'- പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Prithviraj Sukumaran connected patriotism
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·