ഞാന്‍ പഴഞ്ചനാണ് എന്ന് പറയാം; എന്നാലും ഡേറ്റ് ചെയ്യുമ്പോള്‍ പുരുഷന്‍ തന്നെ ബില്‍ പേ ചെയ്യണം എന്ന് ധ്രുവ് വിക്രം

1 month ago 6
നടന്‍ ചിയാന്‍ വിക്രമിന്റെ പാത പിന്തുടര്‍ന്നുകൊണ്ടാണ് ധ്രുവ് വിത്രം അഭിനയ ലോകത്തേക്ക് എത്തിയത്. ഇപ്പോള്‍ ബൈസണ്‍ എന്ന ചിത്രത്തിലൂടെ ഒരുപാട് പ്രശംസകളും അംഗീകാരങ്ങളും ധ്രുവിനെ തേടിയെത്തുന്നു. എസ്‌ക്വയര്‍ ഇന്ത്യ എന്ന മാഗസിന്‍ കവര്‍ ഷൂട്ടിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ ധ്രുവ് ചില റാന്റം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയുണ്ടായി. ചോദ്യങ്ങളും ധ്രുവ് നല്‍കിയ ഉത്തരങ്ങളും എന്താണ് എന്ന് നോക്കാം

പാര്‍ട്ടിയില്‍ ഓക്‌സ് കേബിള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുമോ, അതോ ജീവന്‍ കൊടുത്തും കാത്തുസൂക്ഷിക്കുമോ?- എന്നായിരുന്നു ആദ്യത്തെ ചോദ്യം. പാര്‍ട്ടിയിലാണെങ്കില്‍ സാധാരണ ഞാന്‍ ഓക്‌സ് കേബിളില്‍ നിന്ന് വിട്ടുനില്‍ക്കാറാണ് പതിവ്. എന്നാല്‍ ഒരു ലോങ് ഡ്രൈവിലോ അല്ലെങ്കില്‍ ഒരു ആഫ്റ്റര്‍ പാര്‍ട്ടി സമയത്തോ ആണെങ്കില്‍ സ്വന്തമായി പാട്ടുകള്‍ പ്ലേ ചെയ്യാന്‍ മുന്‍കൈ എടുക്കും

Samayam Malayalamഈ സൗന്ദര്യം ഒന്നും ആരും കാണില്ലേ..? 44 വയസ്സ്, 3 കുട്ടികളുടെ അമ്മ, ഇപ്പോഴും ഒരു മാറ്റവുമില്ലാതെ ദിവ്യ ഉണ്ണി!
ഭക്ഷണത്തിന് എത്ര രൂപ വരെ ചെലവഴിക്കുന്നത് ആണ് 'കൂടുതല്‍' എന്ന് തോന്നുന്നത്?- എന്ന ചോദ്യത്തിന്, ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷവും വയറു നിറയാതെ വിശപ്പ് ബാക്കിയുണ്ടെങ്കില്‍, അതിനായി ചെലവാക്കിയ തുക എത്രയായാലും അത് കൂടുതലാണെന്നാണ് തന്റെ അഭിപ്രായം എന്ന മറുപടിയാണ് ധ്രുവ് നല്‍കിയത്.

ഉറങ്ങുമ്പോള്‍ എസി ടെംപറേച്ചര്‍ എത്ര വേണം എന്നായിരുന്നു മറ്റൊരു ചോദ്യം. ഉറങ്ങുമ്പോള്‍ നേരിയ രീതിയില്‍ വിയര്‍ക്കുന്നത് ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതിനാല്‍ 24 ഡിഗ്രി സെല്‍ഷ്യസില്‍ ആണ് സ്ഥിരമായ എസിയുടെ ടെംപറേച്ചര്‍

റെസ്റ്റോറന്റില്‍ ചെല്ലുമ്പോള്‍ ക്യുആര്‍ കോഡ് മെനു കണ്ടാല്‍ അതൊരു റെഡ് ഫ്‌ലാഗ് ആയി തോന്നാറുണ്ടോ? എന്ന് ചോദിച്ചപ്പോള്‍, വലിയ കുഴപ്പമായി തോന്നാറില്ല. എന്നാലും, കൈകളില്‍ മെനു കാര്‍ഡ് പിടിച്ച് ഓരോ പേജും മറിച്ച് കണ്ട് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന അനുഭവമാണ് കൂടുതല്‍ നല്ലത് എന്ന് കരുതുന്നു എന്ന് ധ്രുവ് പറഞ്ഞു


അല്ലെങ്കിലേ നേരം വൈകി, ആ സമയത്ത് ഒരു കോള്‍ വന്നാല്‍ അത് അറ്റന്‍ഡ് ചെയ്യുമോ, അതോ മൈന്‍ഡ് ചെയ്യാതിരിക്കുമോ? എന്ന് ചോദിച്ചപ്പോള്‍ അത് വ്യക്തികളെ ആശ്രയിച്ചിരിക്കും എന്ന് താരപുത്രന്‍ പറയുന്നു. അമ്മയാണ് വിളിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഫോണ്‍ എടുക്കും. മറ്റാരാണെങ്കിലുമാണെങ്കില്‍ ആ സമയത്ത് ഫോണ്‍ എടുക്കാറില്ല.


എത്രത്തോളമാണ് ധ്രുവിന്റെ സ്‌ക്രീന്‍ ടൈം- ഫോണ്‍ ഉപയോഗം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കാറുള്ളത്. എന്നാല്‍ വല്ലപ്പോഴും മടിപിടിച്ചിരിക്കുന്ന ദിവസങ്ങളില്‍ ഫോണില്‍ കൂടുതല്‍ സമയം 'ഡൂംസ്‌ക്രോളിംഗ്' ചെയ്യാറുണ്ട്.

ആദ്യത്തെ ഡേറ്റിങില്‍ ആര് ബില്‍ പേ ചെയ്യണം എന്നാണ് ധ്രുവിന്റെ അഭിപ്രായം എന്നതായിരുന്നു അവസാനത്തെ ചോദ്യം. 'ഓള്‍ഡ് സ്‌കൂള്‍' ചിന്താഗതിയാണെന്ന് വേണമെങ്കില്‍ പറയാം, എന്നിരുന്നാലും ആദ്യ ഡേറ്റില്‍ പുരുഷന്‍ തന്നെ ബില്ല് അടയ്ക്കണം എന്നാണ് എന്റെ അഭിപ്രായം- ധ്രുവ് പറഞ്ഞ

Read Entire Article