Authored by: അശ്വിനി പി|Samayam Malayalam•22 May 2026, 1:29 p.m. IST
പഴങ്കഞ്ഞിയും കാന്താരി ചമ്മന്തിയുമാണ് ഏറ്റവും ഇഷ്ടം, അത് കഴിക്കുന്നതാണ് ഏറ്റവും കംഫര്‍ട്ട് എന്ന് ഉര്‍വശി പറഞ്ഞപ്പോള്‍, നടി വളരെ ലളിതമായി ജീവിക്കുന്ന ആളാണെന്ന് പലരും തെറ്റിദ്ധരിച്ചു കാണും. എന്നാല്‍ അല്ല, ഞാനൊരു ധൂര്ത്തയാണ് എന്ന് നടി പറയുന്നു
ഉർവശിഅയ്യയ്യോ, ഞാനോ എന്നായിരുന്നു അതിന് ഉര്‍വശിയുടെ ആദ്യത്തെ പ്രതികരണം. ഞാന്‍ ഭയങ്കരമായി ധൂര്‍ത്തുള്ള ആളാണ്. ഒരു ലക്ഷം രൂപ എനിക്ക് തന്നാല്‍, അടുത്ത ദിവസം രാവിലെ ആവുമ്പോഴേക്കും അത് തീര്‍ത്ത് തരും എന്നാണ് ഉര്‍വശി തന്നെ കുറിച്ച് തന്നെ പറയുന്നത്.
Also Read: മോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക്; കളിയാക്കിയവര്‍ക്കും അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്കും നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്എന്റെ ഈ ശീലം കൊണ്ടു തന്നെ ഭര്‍ത്താവാണ് എന്റെ കാശ് എല്ലാം മാനേജ് ചെയ്യുന്നത്. ഞാന്‍ ഷോപ്പിങ് ഒന്നും പോകില്ല. ഈ പറഞ്ഞത് പോലെ പഴങ്കഞ്ഞയും കാന്താരി ചമ്മന്തിയും ഉണ്ടെങ്കില്‍ ഞാന്‍ ഹാപ്പിയാണ്, അത് പോലെ തന്നെ ഫ്രൈഡ് റൈസും ചില്ലി ചിക്കനും കിട്ടിയാലും കഴിക്കും. രണ്ടും എക്ട്രീം ആണ്. എന്നെ സംബന്ധിച്ച് സമ്പാദിക്കുന്നത് സന്തോഷത്തോടെ ജീവിക്കാനാണ്. സമ്പാദിക്കുന്ന കാശ് മുഴുവന്‍ ബാങ്കിലിട്ട്, അവിടെ ഉണ്ടല്ലോ എന്ന് കരുതി, ഒന്നും ചെലവാക്കാതെ കഷ്ടപ്പെട്ട് ജീവിച്ചിട്ട് എന്താണ് കാര്യം എന്നാണ് ഉര്‍വശിയുടെ ചോദ്യം.
പക്ഷേ കാശ് എങ്ങനെ ചെലവാക്കുന്നു എന്ന കാര്യത്തില്‍ ഉര്‍വശിയ്ക്ക് തന്നെ വലിയ ധാരണയില്ല. ബ്യൂട്ടി പാര്‍ലറില്‍ സമയം ചെലവഴിക്കുകയോ, മേക്കപ് പ്രൊഡക്ടുകള്‍ വാങ്ങുകയോ ചെയ്യാറില്ല. പാര്‍ലറില്‍ പോയിട്ട് കാലങ്ങളായി, അത് തെറ്റാണ് എന്നല്ല. ഒരു നടിയായിരിക്കുമ്പോള്‍ ശരീരവും സൗന്ദര്യവും ശ്രദ്ധിക്കേണ്ടത് ആവശ്യം തന്നെയാണ്. പക്ഷേ എന്നെ സംബന്ധിച്ച് വരുന്ന കഥാപാത്രങ്ങള്‍ അത് ആവശ്യപ്പെടാത്തത് കൊണ്ട് പാര്‍ലറില്‍ പോകുന്നത് കുറവാണ്. മലയാള സിനിമകളില്‍ തുടക്കം മുതലേ മേക്കപ് ഇട്ട് വന്നാല്‍ മുഖം കഴുകിയിട്ട് വാ എന്ന് പറയും. അതുകൊണ്ട് അത് ശീലമായിപ്പോയി, ഇപ്പോള്‍ കുറച്ച് മേക്കപ് ഇട്ടാലും ഓവറാണോ എന്ന ചിന്ത വരും. മേക്കപ്പിനല്ല, പക്ഷേ കൈയ്യില്‍ കാശുണ്ടെങ്കില്‍ എനിക്കത് ചെലവാകും എന്നാണ് ഉര്‍വശി പറഞ്ഞത്.






English (US) ·