Authored by: നിമിഷ|Samayam Malayalam•5 Jun 2025, 3:37 pm
അച്ഛന്റെ പാത പിന്തുടര്‍ന്നാണ് അഹാന കൃഷ്ണ സിനിമയിലെത്തിയത്. താരപുത്രി ലേബലിനും അപ്പുറത്ത് തന്റെ സ്ഥാനം ഉറപ്പിച്ച് മുന്നേറുകയായിരുന്നു അവര്‍. ഓരോ കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തവും, അഭിനയ പ്രാധാന്യമുള്ളതുമായിരുന്നു. വര്‍ഷത്തില്‍ ഇത്ര സിനിമ എന്ന നമ്പറിലല്ല ഞാന്‍ വിശ്വസിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. പേഴ്‌സണല്‍ ലൈഫിലെ കാര്യങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. നിമിഷിനൊപ്പമുള്ള വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.
ഞാന്‍ മനസ് വെച്ചിരുന്നേല്‍ എന്റെ ബേബി ഷവറായേനെ എന്ന് അഹാന കൃഷ്ണ (ഫോട്ടോസ്- Samayam Malayalam) അഹാനയുടെ വീട്ടിലെ ഫംഗക്ഷനുകളിലേക്കെല്ലാം നിമിഷിനും ക്ഷണമുണ്ടാവാറുണ്ട്. ദിയ കൃഷ്ണയുടെ കല്യാണത്തിനും മറ്റ് പരിപാടികളിലുമെല്ലാം നിമിഷും സജീവമായിരുന്നു. നിങ്ങളുടെ കല്യാണം കഴിഞ്ഞോയെന്നായിരുന്നു അന്നത്തെ ചോദ്യങ്ങളെല്ലാം. ഇന്‍സ്റ്റഗ്രാമിലൂടെയായി നിമിഷ് ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദിയയുടെ ബേബി ഷവറിലെ കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ചകള്‍. അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമായി ഇരുവരും ഒന്നിച്ച് ഫോട്ടോ എടുത്തിരുന്നു. മാച്ചിംഗ് ഡ്രസിലായിരുന്നു ഇരുവരും, ഇങ്ങനെ കാണുമ്പോള്‍ അടുത്തിടെ കല്യാണം കഴിഞ്ഞവരെപ്പോലെ എന്നായിരുന്നു കമന്റുകളെല്ലാം.
Also Read: ഇങ്ങനെയുള്ള ടെസ്റ്റുകളൊന്നും അന്നില്ലായിരുന്നു! സ്‌കാനിംഗ് ചിത്രം കാണുമ്പോള്‍ നിരാശ! ഓസിക്കൊപ്പം ആശുപത്രി വിസിറ്റിന് അമ്മയുംഅഹാനയാവട്ടെ, നിമിഷിനൊപ്പമുള്ള നിമിഷങ്ങളെല്ലാം ആഘോഷമാക്കാറുണ്ട്. അപൂര്‍വ്വമായി മാത്രമേ ചിത്രങ്ങള്‍ പങ്കിടാറുള്ളൂ. ബേബി ഷവര്‍ വീഡിയോയിലോ, ചിത്രങ്ങളിലോ ഒന്നും നിമിഷിനെ അഹാന ഉള്‍പ്പെടുത്തിയിരുന്നു. സഹോദരിമാരുടെ വ്‌ളോഗിലും, ചിത്രങ്ങളിലുമെല്ലാം നിമിഷ് ഉണ്ടായിരുന്നു. അര്‍ജുനും നിമിഷും മിക്കപ്പോഴും ഒന്നിച്ച് തന്നെയായിരുന്നു. പരിപാടിക്ക് ശേഷമായി ഇവരെല്ലാം ഒന്നിച്ച് പുറത്ത് പോയതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.
ഞാന്‍ മനസ് വെച്ചിരുന്നേല്‍ എന്റെ ബേബി ഷവറായേനെ എന്ന് അഹാന കൃഷ്ണ! ഒന്നും പറയാതെ നിമിഷും! മനോഹര നിമിഷങ്ങള്‍
എന്നാണ് വിവാഹം എന്ന ചോദ്യങ്ങള്‍ കുറേക്കാലം മുതലേ അഹാന നേരിടുന്നുണ്ടായിരുന്നു. വിവാഹം തികച്ചും അവരുടെ ചോയ്‌സാണ് എന്ന നിലപാടാണ് മാതാപിതാക്കളുടേത്. മക്കളുടെ വിവാഹത്തെക്കുറിച്ച് അധികം സംസാരിക്കാത്തവരുമാണ്. മൂത്ത ആളുടെ വിവാഹം കഴിയാതെ രണ്ടാമത്തെ ആള്‍ കല്യാണം കഴിച്ചതൊന്നും അവര്‍ക്കൊരു വിഷയമേയല്ല. അതൊക്കെ അവരവരുടെ സ്വാതന്ത്ര്യം. അവരുടെ ജീവിതം അവര്‍ ആഗ്രഹിക്കുന്നത് പോലെ നടക്കട്ടെ എന്ന നിലപാടുമാണ്. അഹാനയും കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടികളൊന്നും കൊടുക്കാറുമില്ല.
യാത്രകളും, സിനിമയും, വ്ളോഗും, പരസ്യങ്ങളുമൊക്കെയായി സജീവമാണ് അഹാന. ഇപ്പോഴത്തെ ജീവിതത്തില് സന്തോഷമുണ്ട്. ചെയ്യുന്ന കാര്യങ്ങളെല്ലാം ആസ്വദിക്കുന്നുമുണ്ടെന്നും അഹാന പറഞ്ഞിരുന്നു. ഇത്ര വയസില് വിവാഹം എന്നുള്ള പ്ലാനൊന്നുമില്ല. അതൊക്കെ നടക്കേണ്ട സമയത്ത് നടന്നോളും. ആ സമയം അറിയിക്കാമെന്നും താരപുത്രി നേരത്തെ വ്യക്തമാക്കിയതുമാണ്.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·