മഹേഷ് നായർഎന്നാല് എന്റെ മരണാനന്തര ചടങ്ങുകളില്‍ ഒരാളും പങ്കെടുക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് നടി മഹേഷ് പി നായര്‍ ഈ സംഭവത്തോട് പ്രതികരിക്കുന്നത്. ഞാന്‍ മരിച്ചത് ആരും കാണേണ്ട, ജീവനുള്ള എന്നെ ഓര്‍ത്താല്‍ മതി എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ മഹേഷ് പി നാര് പറയുന്നത്.
പ്രിയരെ, പ്രിയ സലിം കുമാര്‍ യാത്ര ആയപ്പോള്‍ ഓണ്‍ലൈന്‍ മീഡിയ കാരണം സലിം കുമാറിന്റെ മകന്റെ വിഷമം നമ്മള് കണ്ടു. ഞാന്‍ അത്രയും വലിയ അറിയപ്പെടുന്ന നടനല്ല. പക്ഷേ എന്ന് മരണം എന്നെ പുല്കി മണിക്കൂര്‍ തികയ്ക്കും മുന്‍പേ വൈദ്യുതി സ്മശാനത്തില്‍ എന്നെ ചാരമാക്കി മാറ്റണം. ഒരു റീത്തും വേണ്ട. നിശ്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓര്‍മ്മകള്‍ ആര്‍ക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കള്‍ പോലും ദിനങ്ങള്‍ കഴിഞ്ഞ് അറിഞ്ഞാല്‍ മതി. എല്ലാപേരും ജീവനുള്ള എന്നെ ഓര്‍ത്താല്‍ മതി. മക്കള്‍ പോലും- എന്നാണ് മഹേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
തൊണ്ണൂറുകളില്‍ വില്ലനായും സഹനടായും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടനാണ് മഹേഷ് നായര്‍ . അസിസ്റ്റന്റ് ഡയരക്ടറായും, അസോസിയേറ്റ് ആയും പ്രവൃത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് മഹേഷ് കടന്നു വന്നത്. സിബി മലയിലിന്റെ മുദ്ര എന്ന ചിത്രത്തിലൂടെ അഭിനയാരങ്ങേറ്റം കുറിച്ച നടന് പിന്നീട് മൃഗയ, പുറപ്പാട്, സദയം, വ്യൂഹം പോലുള്ള നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.
മലയാളത്തിന് പുറമെ തമിഴ്, കന്നട ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുള്ള നടന് സംവിധായകന്, തിരക്കഥാകൃത്ത് എന്നീ നിലകളിലും വിജയം നേടിയ ആളാണ്. സംവിധാനം ചെയ്ത കലണ്ടര്‍ എന്ന സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു. മിനിസ്ക്രീന്‍ സീരിയലുകളിലും ഏറെ പരിചിതനാണ് മഹേഷ്. പാരിജാതം അടക്കമുള്ള സീരിയലുകള്‍ ചെയ്ത നടന് ഇപ്പോള്‍ മഴവില്‍ മനോരമയിലെ മീനൂസ് കിച്ചണ്‍ എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.





English (US) ·