ഞാന്‍ രജനീകാന്തിന്റെ വലിയ ആരാധകന്‍, 'കൂലി'യില്‍ അഭിനയിച്ചത് കഥപോലും കേള്‍ക്കാതെ- ആമിര്‍ ഖാന്‍

7 months ago 6

12 June 2025, 06:12 PM IST

coolie lokesh kanagaraj aamir khan rajinikanth

ലോകേഷ് കനകരാജും ആമിർ ഖാനും, 'കൂലി' പോസ്റ്റർ | Photo: X/ Lokesh Kanagaraj

ലോകേഷ് കനകരാജ്- രജനീകാന്ത് ചിത്രം 'കൂലി'യിലെ അതിഥിവേഷം പരസ്യമായി സ്ഥിരീകരിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ലോകേഷ് തന്നെ സമീപിച്ചപ്പോള്‍ കഥപോലും കേള്‍ക്കാതെയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. 'സിത്താരേ സമീന്‍ പര്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൂമിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

'കൂലി'യില്‍ ആമിര്‍ അതിഥി വേഷം ചെയ്യുന്നുണ്ടെന്ന് നേരത്തേ വിവരം പുറത്തുവന്നിരുന്നു. ആദ്യമായാണ് താരം തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 'കൈതി 2' പൂര്‍ത്തിയാക്കിയ ശേഷം ലോകേഷിനൊപ്പമുള്ള മുഴുനീള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി.

'ലോകേഷിനൊപ്പം ഒരു ചിത്രം ചെയ്യുന്നുണ്ട്. 'കൂലി'യില്‍ അതിഥി വേഷത്തിലുണ്ട്. ആസ്വദിച്ച് ചെയ്ത സിനിമയാണത്. ഞാന്‍ രജനീകാന്തിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുന്നു, ആരാധിക്കുന്നു. ഞാന്‍ കഥപോലും കേട്ടില്ല. രജനി സാറിന്റെ 'കൂലി'യില്‍ അതിഥി വേഷം ചെയ്യണമെന്ന് ലോകേഷ് പറഞ്ഞപ്പോള്‍ തന്നെ, എന്തുതന്നെയായാലും ഞാന്‍ ചെയ്യാം എന്ന് ഉറപ്പുകൊടുത്തു. ലോകേഷിനൊപ്പം മറ്റൊരു മുഴുനീള ചിത്രം ചെയ്യുന്നുണ്ട്. കൈതി പൂര്‍ത്തിയാക്കിയ ശേഷം ലോകേഷ് അടുത്തവര്‍ഷം രണ്ടാംപകുതിയില്‍ ചിത്രീകരണം തുടങ്ങും', എന്നായിരുന്നു ചോദ്യത്തിന് ഉത്തരമായി ആമിര്‍ ഖാന്‍ പറഞ്ഞത്.

ലോകേഷിനൊപ്പമുള്ള മുഴുനീള ചിത്രം വലിയ ക്യാന്‍വാസിലുള്ള ആക്ഷന്‍ സൂപ്പര്‍ഹീറോ സിനിമയായിരിക്കുമെന്ന് നേരത്തെ ആമിര്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു. 2026 പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ആമിറിന് പുറമേ ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, നാഗാര്‍ജുന അക്കിനേനി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്ന 'കൂലി' ഓഗസ്റ്റ് 14-ന് തീയേറ്ററുകളില്‍ എത്തും.

Content Highlights: Aamir Khan confirms cameo successful Rajinikanth's Coolie: Didn't adjacent perceive to script

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article