ലോകത്തിലെ പ്രശസ്ത ചലച്ചിത്ര മേളകളിലൊന്നായ വാന്‍കൂവര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് പി. അഭിജിത്ത് സംവിധാനം ചെയ്ത 'ഞാന്‍ രേവതി' തിരഞ്ഞെടുക്കപ്പെട്ടു. ദീപിക സുശീലന്‍ ക്യൂറേറ്റ് ചെയ്യുന്ന 'എഡ്ജസ് ബിലോങ്ങിംഗ്: ടെയില്‍സ് ഓഫ് ഗ്രിറ്റ് ആന്‍ഡ് ഗ്രേസ് ഫ്രം ഇന്ത്യ' എന്ന ഫോക്കസ് വിഭാഗത്തിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്.
ഒക്ടോബര്‍ രണ്ടുമുതല്‍ 12 വരെ കാനഡയില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ ഏഴ്, എട്ട് തീയതികളില്‍ 'ഞാന്‍ രേവതി'യുടെ രണ്ട് പ്രദര്‍ശനങ്ങള്‍ നടക്കും. ബാഡ് ഗേള്‍, സൈക്കിള്‍ മഹേഷ്, ഹിഡന്‍ ട്രെമോര്‍സ്, സീക്രട്ട്‌സ് ഓഫ് എ മൗണ്ടന്‍ സെര്‍പന്റ് തുടങ്ങിയ ചിത്രങ്ങളും ഇന്ത്യയില്‍നിന്ന് മേളയിലെ ഫോക്കസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിനേതാവുമായ ട്രാന്‍സ് വുമണ്‍ എ. രേവതിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. തിരുവനന്തപുരത്ത് നടന്ന ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ഞാന്‍ രേവതി' മുംബൈയിലെ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവല്‍, റീല്‍ ഡിസയേഴ്‌സ് ചെന്നൈ ക്വിയര്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഏഴുവരെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഷിംലയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
കോഴിക്കോട് നടന്ന ഐ.ഇ.എഫ്.എഫ്.കെ. സ്വതന്ത്ര ചലച്ചിത്ര മേളയില്‍ മികച്ച സിനിമക്കുള്ള ഓഡിയന്‍സ് പോള്‍ അവാര്‍ഡ് 'ഞാന്‍ രേവതിക്ക്' ലഭിച്ചിട്ടുണ്ട്. പ്രപഞ്ചം ഫിലിംസിന്റെ ബാനറില്‍ എ. ശോഭിലയാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. പി. ബാലകൃഷ്ണന്‍, ടി.എം. ലക്ഷമിദേവി എന്നിവരാണ് സഹനിര്‍മാതാക്കള്‍.
ഛായാഗ്രഹണം: എ മുഹമ്മദ്, എഡിറ്റിങ്: അമല്‍ജിത്ത്, സൗണ്ട് ഡിസൈന്‍: വിഷ്ണു പ്രമോദ്, കളറിസ്റ്റ്: സാജിദ് വി.പി, സംഗീതം: രാജേഷ് വിജയ്, സബ്‌ടൈറ്റില്‍സ്: ആസിഫ് കലാം, അഡീഷണല്‍ ക്യാമറ: ചന്തു മേപ്പയൂര്‍, ക്യാമറ അസി.: കെ.വി. ശ്രീജേഷ്, ഡിസൈന്‍: അമീര്‍ ഫൈസല്‍, ടൈറ്റില്‍: കെന്‍സ് ഹാരിസ്, പിആര്‍ഒ: പിആര്‍ സുമേരന്‍.
Content Highlights: Njaan Revathy selected for Vancouver International Film Festival
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·