ഞാന്‍ സഹനടി, വലിയ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ ആശങ്കകളുണ്ടായിരുന്നു- ലക്ഷ്മിപ്രിയ

5 months ago 5

15 August 2025, 06:53 PM IST

actor-lakshmipriya

ലക്ഷ്മിപ്രിയ

കൊച്ചി: താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആശങ്കളുണ്ടായിരുന്നെന്നും എന്നാല്‍ തന്നെ എല്ലാവരും ചേര്‍ത്തുനിര്‍ത്തി വിജയിപ്പിച്ചെന്നും അതില്‍ സന്തോഷമുണ്ടെന്നും വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട നടി ലക്ഷ്മിപ്രിയ. സഹനടിയായ താന്‍ ഇത്തരമൊരു സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ വലിയ ആളുകള്‍ എങ്ങനെ കാണുമെന്നുള്ള ആശങ്കയുണ്ടായിരുന്നെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു.

"മലയാള സിനിമയിലെ ഒരു സഹനടിയാണ് ഞാന്‍. എന്നെപ്പോലുള്ള ഒരാള്‍ ഇത്തരമൊരു സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ അതിനെ വലിയ ആളുകള്‍ എങ്ങനെ കാണുമെന്നുള്ള ആശങ്കയുണ്ടായിരുന്നു. എല്ലാവരും എന്നെ ചേര്‍ത്തുനിര്‍ത്തി. എല്ലാവരും എനിക്കുവേണ്ടി വോട്ട് ചെയ്തു. അതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്. അവര്‍ക്ക് എന്നിലൊരു വിശ്വാസമുണ്ടായിരിക്കും. ഞാന്‍ ഈ സംഘടനയുടെ തലപ്പത്തേക്ക് വന്നുകഴിഞ്ഞാല്‍ എന്റെ നിലപാടുകള്‍ നല്ലതായിരിക്കാമെന്നും അഭിപ്രായങ്ങള്‍ വ്യക്തമായി പറയുമെന്നുമുള്ള ചിന്തയും അവര്‍ക്കുണ്ടായിരിക്കാം. അവരുടെ ചിന്തകളൊന്നും തെറ്റായിരുന്നില്ല എന്ന് ഞാനെന്റെ പ്രവര്‍ത്തനങ്ങളിലൂടെ കാണിച്ചുകൊടുക്കും", ലക്ഷ്മിപ്രിയ വ്യക്തമാക്കി.

സംഘടനയുടെ നേതൃനിരയിലേക്ക് സ്ത്രീകള്‍ വന്നതിനെ കുറിച്ചും അവര്‍ പ്രതികരിച്ചു.

നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വരുമ്പോള്‍ ഇവരിതെങ്ങനെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നതെന്ന് എല്ലാവര്‍ക്കും ഒരു ആശങ്കയുണ്ടാകും. അത് പരിഹരിച്ചു കൊടുക്കും. മുന്‍ കാലങ്ങളില്‍ സംഘടനയെ നയിച്ചവര്‍ എന്ത് ചെയ്‌തോ, അത്രയെങ്കിലും അല്ലെങ്കില്‍ അതിന് മുകളിലേക്ക് പ്രവര്‍ത്തിക്കാന്‍ ഞങ്ങളെല്ലാവരും ഒരു മനസ്സോടെ ശ്രമിക്കും, നടി കൂട്ടിച്ചേര്‍ത്തു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കും അമ്മയിലെ പ്രശ്‌നങ്ങള്‍ക്കും പിന്നാലെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. നടി ശ്വേതാ മേനോന്‍ ആണ് പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ലക്ഷ്മിപ്രിയയ്ക്ക് പുറമെ ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Content Highlights: Amma vice president histrion Lakshmipriya responds

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article