Authored by: നിഷാദ് അമീന്‍|Samayam Malayalam•29 May 2025, 12:44 pm
India's England Tour: ജൂണ്‍ 20 ന് ലീഡ്‌സില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 18 അംഗ ടീമില്‍ ശ്രേയസ് അയ്യര്‍ക്ക് (Shreyas Iyer) ഇടം ലഭിച്ചിരുന്നില്ല. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരെ ടീം ഇന്ത്യയുടെ നേതൃനിരയിലേക്ക് ഉയര്‍ത്തിയിരുന്നു.
ശ്രേയസ് അയ്യര്‍, ഗൗതം ഗംഭീര്‍, അജിത് അഗാര്‍ക്കര്‍ (ഫോട്ടോസ്- Samayam Malayalam) കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെയാണ് ശ്രേയസിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഗംഭീറിന്റെ പ്രതികരണം. 'ഞാന്‍ ഒരു സെലക്ടറല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്തതിന്റെ ഉത്തരവാദിത്തം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിന് മേല്‍ ചുമത്തുന്നതാണ് ഈ പ്രസ്താവനയെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
'ഞാന്‍ സെലക്ടറല്ല'- ടെസ്റ്റ് ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്താത്തത് താനല്ലെന്ന് സൂചിപ്പിച്ച് ഗൗതം ഗംഭീര്‍
ടീം സെലക്ഷന്‍ സംബന്ധിച്ച ചോദ്യത്തോട് ഗംഭീര്‍ താല്‍പര്യം കാണിച്ചില്ല. ജൂണ്‍ മൂന്നിന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ബിസിസിഐ രാജ്യത്തെ സായുധ സേനാ മേധാവികളെ ക്ഷണിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ അദ്ദേഹം ഉടന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
ഐപിഎല്‍ 2025ല്‍ പഞ്ചാബ് കിങ്സിനെ പ്ലേ-ഓഫിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ മികച്ച ഫോമിലാണ്. വിരാട് കോഹ്ലി അപ്രതീക്ഷിതമായി വിരമിച്ചതോടെ ശ്രേയസ് ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുണ്ടായിരുന്ന രവിചന്ദ്രന്‍ അശ്വിന്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ടീമില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
ജൂണ്‍ അവസാനമാണ് ഇംഗ്ലണ്ട് പര്യടനം. ഇന്ത്യന്‍ ക്രിക്കറ്റ് പരിവര്‍ത്തന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഗൗതം ഗംഭീറിനും ഈ പരമ്പര നിര്‍ണായകമാണ്. കഴിഞ്ഞയാഴ്ച സെലക്ടര്‍മാര്‍ 18 അംഗ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗില്‍ ആദ്യമായി ക്യാപ്റ്റനായും ഋഷഭ് പന്ത് വൈസ് ക്യാപ്റ്റനായും ചുമതലയേല്‍ക്കുകയാണ്. ഒമ്പത് വര്‍ഷത്തിന് ശേഷം കരുണ്‍ നായര്‍ ദേശീയ ടീമില്‍ തിരിച്ചെത്തി.
കഴിഞ്ഞ സീസണില്‍ ശ്രേയസ് രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 68.57 ശരാശരിയില്‍ രണ്ട് സെഞ്ചുറികള്‍ ഉള്‍പ്പെടെ 480 റണ്‍സ് നേടി. ഷോര്‍ട്ട് ബോളിനെതിരെ തന്റെ ദൗര്‍ബല്യം മറികടന്നു എന്നതാണ് ഈ ഇന്നിങ്‌സുകളുടെ പ്രത്യേകത.
എംബാപ്പെ Vs ലമീന്‍ യമാല്‍: സീസണില്‍ മിന്നിയത് ആര്? ഇരുവര്‍ക്കും കിടിലന്‍ റെക്കോഡുകള്‍
ഈ വര്‍ഷം ആദ്യം നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനും ടൂര്‍ണമെന്റിലെ രണ്ടാം ടോപ് സ്‌കോററുമായിരുന്നു ശ്രേയസ്. ഐപിഎല്‍ 2025ല്‍ പഞ്ചാബ് കിങ്‌സ് ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. രണ്ട് വിജയങ്ങള്‍ കൂടി നേടിയാല്‍ കന്നി കിരീട നേട്ടം കൈവരിക്കാം.
2024 ജനുവരിയിലാണ് മുംബൈ ബാറ്റ്‌സ്മാന്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയുടെ മധ്യത്തില്‍ ടീമില്‍ നിന്ന് പുറത്തായി. പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിന്‍രെ പേരില്‍ ബിസിസിഐ നടപടിയെടുക്കുകയും കേന്ദ്ര കരാറില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഓപറേഷന്‍ സിന്ദൂരിന്റെ വിജയം ആഘോഷിക്കുന്നതിന് എല്ലാ ഇന്ത്യന്‍ സായുധ സേനാ മേധാവികളെയും ഉന്നത ഉദ്യോഗസ്ഥരെയും സൈനികരെയും ഐപിഎല്‍ ഫൈനലിലേക്ക് ക്ഷണിച്ചതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചിരുന്നു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവിക മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് തുടങ്ങിയവരെയാണ് കലാശപ്പോരാട്ടം കാണാന്‍ ക്ഷണിച്ചത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·