ഞാൻ അല്ല കുഞ്ഞിന് പേര് കണ്ടുപിടിച്ചത്! അമ്മൂമ്മ ആയെന്ന് എനിക്കും അമ്മ ആയെന്ന് അവൾക്കും ഉൾക്കൊള്ളാൻ സമയമെടുക്കും

6 months ago 7

Authored by: ഋതു നായർ|Samayam Malayalam10 Jul 2025, 8:11 am

ഓസിക്ക് ഒരു അനുജനെ കിട്ടിയ പോലെയാണ് തോന്നുന്നത്. എനിക്ക് അവൻ ചെറുമകൻ ആണെന്ന വിചാരം ഒന്നുമില്ല. അമ്മൂമ്മ ആയി എന്ന് ഉൾക്കൊള്ളാൻ സമയം എടുക്കുമെന്നും സിന്ധു

സിന്ധു കൃഷ്ണയും കുടുംബവുംസിന്ധു കൃഷ്ണയും കുടുംബവും (ഫോട്ടോസ്- Samayam Malayalam)
കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ദിയ കൃഷ്ണയും അവരുടെ ഡെലിവറി വീഡിയോയും ആണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ദിയയും മകനും ഭാഗ്യം ചെയ്ത രണ്ടുപേർ എന്നാണ് ഒട്ടുമിക്ക കമന്റുകളും സൂചിപ്പിക്കുന്നത്. അതേസമയം കുഞ്ഞുവന്നശേഷം ഉള്ള വിശേഷങ്ങൾ പങ്കുവച്ചാണ് സിന്ധു കൃഷ്ണ എത്തിയിരിക്കുന്നത്.

കുടുംബത്തിലെ മിക്ക ആളുകൾക്കും ചാനൽ ഉള്ളതുകൊണ്ടുതന്നെ ഹോസ്പിറ്റൽ ഡെയ്സിലെ വിശേഷങ്ങൾ ആണ് പങ്കിടുന്നതിൽ അധികവും. ബേബി വന്ന ശേഷമുള്ള കാര്യങ്ങളും ഹോസ്പിറ്റൽ സൗകര്യങ്ങളും വീട്ടിലെ ആളുകളുടെ സന്തോഷം എന്നുതുടങ്ങി മിക്ക സന്തോഷങ്ങളും സിന്ധു പങ്കുവച്ച വീഡിയോയിൽ ഉണ്ട്.

അമ്മൂമ്മ ആയി എന്ന് വിശ്വസിക്കാൻ തനിക്കോ അമ്മ ആയി എന്ന് വിശ്വസിക്കാൻ ദിയക്കോ കഴിഞ്ഞിട്ടില്ലെന്നും പുതിയ അംഗം വന്ന എക്സൈറ്റ്മെന്റ് ഇപ്പോഴും മാറിയിട്ടില്ലെന്നും സിന്ധു പറയുന്നു.

പ്രസവത്തോടെ ഓസി യിൽ വന്ന മാറ്റങ്ങളെ കുറിച്ചായിരുന്നു മിക്ക ആളുകളുടെയും പോസ്റ്റുകൾ.

ഓസിക്ക് ഒരു അനുജനെ കിട്ടിയ പോലെയാണ് തോന്നുന്നത്. എനിക്ക് അവൻ ചെറുമകൻ ആണെന്ന വിചാരം ഒന്നുമില്ല. അമ്മൂമ്മ ആയി എന്ന് ഉൾക്കൊള്ളാൻ സമയം എടുക്കുമെന്നും സിന്ധു പറഞ്ഞു. അതേസമയം കുഞ്ഞിന് പേര് കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് എല്ലാം ഓസിക്ക് ഉള്ളതാണ് ബോയി ആണെങ്കിൽ ഈ പേരിടാം എന്ന് നിശ്ചയിക്കുകയായിരുന്നു. ഞാനും കുറെ പേരുകൾ ഷോട്ട് ലിസ്റ്റ് ചെയ്‌തെങ്കിലും ഏറ്റവും ഒടുവിൽ ഈ പേര് തീരുമാനിച്ചു. ഓമി, നിയോം തുടങ്ങിയ പേരുകൾ നിശ്ചയിച്ചതും ഓസിയാണ്.

ALSO READ: പതിമൂന്നാം വയസിൽ സിനിമയിലെത്തി! ജയറാമിന്റെ നായികയാകുമ്പോൾ 15 വയസ്; ഓർമ്മിക്കുന്നുവോ അനുഷ ശരവണനെ

ഞങ്ങളുട വീട്ടിലെ പേരിടൽ അവകാശം ഇനി ഓസിക്ക് പോയെന്നും ക്രെഡിറ്റ് ഓസിക്ക് എന്നും സിന്ധു പുതിയ വീഡിയോയിൽ പറയുന്നു. കുഞ്ഞിനെ നോക്കാൻ നാനിയെ വയ്ക്കാൻ ഒരു ആലോചന നടന്നു എങ്കിലും നമ്മൾ തന്നെ നോക്കാം എന്ന തീരുമാനത്തിൽ ആണ്.

പറ്റാതെ വരുമ്പോൾ പോരെ അങ്ങനെ ഒരു ആലോചന എന്നാണ് എന്റെ ചിന്ത. ഇപ്പോൾ നമ്മൾക്ക് എല്ലാം ചെയ്യാമല്ലോ. പിന്നെ ആരോഗ്യം ഇല്ലാതെ വരുമ്പോൾ നോക്കാം എന്നാണ് ഞാൻ ആലോചിക്കുന്നത്.

ALSO READ: ഞാൻ നിയോം അശ്വിന്റെയും ദിയയുടെയും മകൻ! മമ്മയുടെ ലക്കിചാം ; പ്രവചനം സത്യമായി; കേരളത്തിൽ തരംഗമായി ഓമി

എന്റെ അനുജത്തിയുടെ രണ്ടുമക്കളുടെയും ഡെലിവറി ടൈമിൽ ഞാൻ ആണ് ഹോസ്പിറ്റലിൽ നിന്നത് ബോയ്സ് ന്റെ കാര്യങ്ങൾ നോക്കാൻ അത്ര അറിയില്ലെങ്കിലും ഇനി എല്ലാം ചെയ്യണം. എനിക്ക് ആണ്കുഞ്ഞുങ്ങളെ വളർത്തി ശീലം ഇല്ലല്ലോ.

ആകെ ചെറിയ മോൻ ആണ്. ഇനി വേണം അവനെ ഒന്ന് നന്നാക്കി എടുക്കാൻ സിന്ധു പറയുന്നു.

കുഞ്ഞിനോടുള്ള സ്നേഹവും വാത്സല്യവും നിറഞ്ഞ വാക്കുകളെ കുറിച്ചാണ് കൂടുതൽ ആളുകളും കമന്റുകൾ പങ്കുവച്ചത്. ഒപ്പം അഹാന എന്ന ചേച്ചിയുടെ ഉത്തരവാദിത്വം സ്നേഹം ആ കുഞ്ഞിനോടുള്ള കെയറിങ് ഒക്കെ ആണ് ആളുകളുടെ സംസാരം

Read Entire Article