ഞാൻ ആ സ്ത്രീയെ വിളിച്ചിട്ടില്ല, അതിക്രമിച്ചുകയറി വന്നതാണ്, വാതിൽതുറന്ന സഹായിയും ഞെട്ടി -സൽമാൻ ഖാൻ

7 months ago 6

23 June 2025, 10:39 AM IST

Salman Khan

സൽമാൻ ഖാൻ | ഫോട്ടോ: AFP

മുംബൈ: ഗാലക്സി അപ്പാർട്ട്മെൻ്റ്സിലുള്ള തൻ്റെ വസതിയിൽ അടുത്തിടെ ഒരു സ്ത്രീ അതിക്രമിച്ചുകടന്ന സംഭവത്തിൽ മൗനം വെടിഞ്ഞ് സൽമാൻ ഖാൻ. 'ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യുടെ മൂന്നാം സീസണിൽ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യത്തേക്കുറിച്ച് സംസാരിച്ചത്. ആരാധികയായ ഒരു സ്ത്രീ തൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയെന്നും നടൻ സ്ഥിരീകരിച്ചു.

ആരാധകർ ക്ഷണിക്കാതെ വീട്ടിലേക്കുവരുന്നതിനെക്കുറിച്ച് അവതാരകനായ കപിൽ ശർമ ചോദിച്ചപ്പോഴാണ് സൽമാൻ ഖാൻ കഴിഞ്ഞമാസം 21-ന് നടന്ന സംഭവത്തെക്കുറിച്ച് പറഞ്ഞത്. അടുത്തിടെ അങ്ങനെയൊന്ന് സംഭവിച്ചെന്ന് സൽമാൻ ഖാൻ പറഞ്ഞു. നാലാം നിലയിലേക്ക് പോകണമെന്നാണ് പുറത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരോട് ആരാധിക പറഞ്ഞത്. തുടർന്ന് അവർ അകത്തുകടന്നു. ഡോർ ബെല്ലടിച്ചപ്പോൾ തന്റെ സഹായിയാണ് വാതിൽ തുറന്നതെന്നും സൽമാൻ ഖാൻ ഓർത്തെടുത്തു.

"സൽമാൻ ക്ഷണിച്ചിട്ടാണ് വന്നതെന്ന് അവർ പറഞ്ഞപ്പോൾ വാതിൽ തുറന്ന സഹായി ഞെട്ടിപ്പോയി. അവരെ നോക്കിയപ്പോൾ, ഞാൻ തീർച്ചയായും അവരെ വിളിച്ചിട്ടില്ലെന്ന് അയാൾക്ക് ഉടൻ മനസ്സിലായി. അവർ ഒരു ആരാധികയായിരുന്നു. അവരെ പുറത്താക്കുകയും ചെയ്തു." സൽമാൻ ഖാൻ കൂട്ടിച്ചേർത്തു. സഹോദരൻ സൊഹൈൽ ഖാന്റെ വിവാഹമോചനം, ആമിർ ഖാനുമായുള്ള സൗഹൃദം എന്നിവയെക്കുറിച്ചും ഇതേ എപ്പിസോഡിൽ സൽമാൻ ഖാൻ സംസാരിച്ചു.

കഴിഞ്ഞമാസമാണ് സ്വയം ഒരു മോഡലായി പരിചയപ്പെടുത്തിയ ഇഷ ഛബ്രിയ എന്ന 36-കാരി സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. നടനെ വ്യക്തിപരമായി അറിയാമെന്നും ക്ഷണിച്ചുവെന്നുമാണ് ഇവർ അവകാശപ്പെട്ടത്. ഛബ്രിയയെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനുമുൻപും സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.

Content Highlights: Salman Khan reveals details astir a caller trespassing incidental astatine his Mumbai home

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article