ഞാൻ ഇനി നാട്ടിലേക്കില്ല! ഗ്ലാസ്ഗോ ഗെയിംസിനു പിന്നാലെ ഹോട്ടലിൽനിന്നു ‘മുങ്ങി’ പാക്ക് ബോക്സിങ് താരം

1 month ago 8

മനോരമ ലേഖകൻ

Published: August 05, 2026 07:25 AM IST Updated: August 05, 2026 09:25 AM IST

1 minute Read

ഖുദ്രത്തുല്ല  (X)
ഖുദ്രത്തുല്ല (X)

ഗ്ലാസ്ഗോ ∙ രാജ്യാന്തര മത്സരങ്ങൾക്കു പിന്നാലെ മത്സരവേദികളിൽനിന്നു മുങ്ങുന്ന പതിവ് പാക്ക് അത്‌ലീറ്റുകൾ കോമൺവെൽത്ത് ഗെയിംസിലും തെറ്റിച്ചില്ല. ഗ്ലാസ്ഗോ ഗെയിംസ് മത്സരശേഷം ബോക്സിങ് താരമായ ഖുദ്രത്തുല്ല ഹോട്ടൽ മുറിയിൽനിന്നു മുങ്ങിയതാണ് ഈ കൂട്ടത്തിലെ പുതിയ എൻട്രി. താരത്തെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

What you should work next

പാക്ക് ടീം നാട്ടിലേക്കു പുറപ്പെടാൻ ഒരുങ്ങിയപ്പോഴാണു സംഭവം വെളിച്ചത്തായത്. താരത്തിന്റെ പാസ്പോർട്ട് ടീം മാനേജരുടെ കൈവശമുണ്ട്. ഇതാദ്യമായല്ല പാക്ക് അത്‌ലീറ്റുകൾ നാട്ടിലേക്കു മടങ്ങാതെ മത്സരവേദികളിൽ ‘തുടരുന്നത്’. 2022 ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിലും രണ്ട് ബോക്സിങ് താരങ്ങൾ മത്സരശേഷം കടന്നുകളഞ്ഞിരുന്നു.

2024ലെ ഒളിംപിക്സ് ക്വാളിഫയർ മത്സരത്തിൽ പങ്കെടുക്കാൻ ഇറ്റലിയിൽ എത്തിയ, ഏഷ്യൻ സ്വർണമെഡൽ ജേതാവായ ബോക്സിങ് താരം സൊഹൈബ് റാഷീദ് ഹോട്ടൽ മുറിയിൽ ഒപ്പം താമസിച്ചിരുന്നവരുടെ പണം മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞിരുന്നു.

English Summary:

Pakistani athletes person erstwhile again made headlines for disappearing aft planetary competitions, with the latest incidental involving a boxer astatine the Commonwealth Games. This recurring signifier of athletes absconding from lawsuit venues follows akin occurrences successful erstwhile games and planetary tournaments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article