02 August 2025, 02:37 PM IST

കലാഭവൻ നവാസ്, അവസാന ചിത്രമായ 'പ്രകമ്പന'ത്തിലെ ഗെറ്റപ്പിൽ | Photo: Facebook/ Navas Kalabhavan
മലയാള സിനിമാപ്രേക്ഷകരെയാകെ നൊമ്പരത്തിലാഴ്ത്തിയാണ് നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് കഴിഞ്ഞദിവസം മരിച്ചത്. ചോറ്റാനിക്കരയില്‍ ഷൂട്ടിങ്ങിനെത്തിയ താരത്തെ താമസിച്ച ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 51-ാം വയസ്സിലെ താരത്തിന്റെ അകാലവിയോഗത്തില്‍ മലയാളികളാകെ കണ്ണീരിലായി. മരണത്തിന് പിന്നാലെ കലാഭവന്‍ നവാസിന്റെ പഴയവാക്കുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുകയാണ്.
മുമ്പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത്. താന്‍ ഈ മണ്ണുവിട്ടുപോയാലും താന്‍ ഭാഗമായ നല്ല സിനിമകള്‍ ഇവിടെ നിലനില്‍ക്കുമെന്ന നവാസിന്റെ വാക്കുകള്‍ ആരാധകരെയാകെ സങ്കടപ്പെടുത്തുകയാണ്.
നവാസ് അഭിമുഖത്തില്‍ പറഞ്ഞത്:
തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നു. കോവിഡ് കാലത്തൊഴികെ എല്ലാവര്‍ഷവും ഞാന്‍ ഗള്‍ഫില്‍ ഷോകളുടെ ഭാഗമായിട്ടുണ്ട്. ഇത്തരം പരിപാടികള്‍ കാണുന്ന ആളുകള്‍ തന്നെയാണ് സിനിമയും കാണുന്നത്. പ്രേക്ഷകര്‍ക്ക് വ്യത്യാസമില്ല. അവര്‍ ഇഷ്ടപ്പെടുന്ന സ്ഥലത്തെല്ലാം എത്തിപ്പെടാന്‍ കഴിയണം എന്നാണ് നമ്മുടെ ആഗ്രഹം. അത് സ്റ്റേജ് ഷോ ആണെങ്കിലും ടിവി പരിപാടി ആണെങ്കിലും.
സിനിമയ്ക്കാണ് മുന്‍ഗണന. സിനിമയാണ് പ്രധാനപ്പെട്ടകാര്യങ്ങളില്‍ ഒന്ന്. കാരണം സിനിമ എല്ലാ കാലത്തും നിലനില്‍ക്കും. ഞാന്‍ ഈ മണ്ണ് വിട്ടുപോയാലും നല്ല സിനിമ ഇവിടെയുണ്ടാവും. സിനിമ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍, അതിനുവേണ്ടി മറ്റൊന്ന് ഉപേക്ഷിക്കുക എന്നത് മാനസികമായി പറ്റുന്ന കാര്യമല്ല.
Content Highlights: Kalabhavan Navas`s Last Word
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·