Authored by: അശ്വിനി പി|Samayam Malayalam•30 Jun 2025, 5:15 pm
തന്റെ സ്വകാര്യതയെ കുറിച്ച് അധികമൊന്നും പരസ്യമായി വെളിപ്പെടുത്താത്ത ആളാണ് ആമിർ ഖാൻ. എന്നാൽ വളരെ അപൂർവ്വം ചില സാഹചര്യങ്ങളിൽ കഴിഞ്ഞ ജീവിതത്തെ കുറിച്ച് ബോളിവുഡ് സിനിമാ ലോകത്തെ പെർഫക്ട് ഖാൻ മനസ്സ് തുറന്നിട്ടുണ്ട്
ആമിർ ഖാനും മുൻ ഭാര്യ റീന ദത്തയും റീന ദത്തയും ഞാനും വേർപിരിഞ്ഞ ദിവസം വൈകിട്ട് ഞാൻ ഒരു ബോട്ടിൽ മുഴുവൻ മദ്യം കഴിച്ചു. പിന്നീടുള്ള ഒന്നര വർഷത്തോളം ഞാൻ പൂർണമായും മദ്യത്തിന് അടിമയായിരുന്നു. ഞാൻ ഉറങ്ങിയിരുന്നതേയില്ല. അമിതമായ മദ്യപാനം കാരണം പൂർണമായും എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ഞാൻ എന്നെ തന്നെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു- എന്നാണ് ആമിർ ഖാൻ പറഞ്ഞത്.
Also Read: കൂടെയുണ്ട് എന്ന ഒരു വാക്കിന്റെ ശക്തി! ഇരുട്ടിലേക്ക് വഴുതി വീണവരെ തിരിച്ചുകൊണ്ടുവരാം; ലൂഏർ പറയാൻ ശ്രമിക്കുന്നത്ക്വായമത് സെ ക്വായമത് തഖ് എന്ന ചിത്രത്തിന്റെ ചെറിയൊരു പാർട് ആയിരുന്നു റീന ദത്തയും. അതിലൂടെയാണ് ആമിർ കാനും റീന ദത്തയും പ്രണയത്തിലായത്. 1986 ഏപ്രിൽ 18 നായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് മക്കളും ആ ബന്ധത്തിൽ ആമിറിനും റീനയ്ക്കും പിറന്നു. പിന്നീട് ആമിറിന്റെ കരിയറിൽ നിർമാതാവ് കൂടെയായ ധീന വളരെ അധികം സ്വാധീനം ചെലുത്തിയിരുന്നു. നല്ല രീതിയിൽ പോയിരുന്ന ബന്ധം ഏതോ ഒരു നിമിഷത്തിൽ ആസ്വരാസ്യങ്ങൾ നേരിട്ടു. 16 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടിവിൽ 2002 ൽ റീന ദത്തയും ആമിർ ഖാനും വേർപിരിഞ്ഞു, വേർപിരിയലിന് ശേഷം മക്കളുടെ കസ്റ്റഡി റീന ഏറ്റെടുത്തു
റീന ദത്തയുമായുള്ള വേർപിരിയലിന് ശേഷം, ജീവിതം അമ്പേ പരാജയമായിരുന്ന ഘട്ടത്തിലാണ് ആമീർ ഖാൻ ജീവിതത്തിലേക്ക് സംവിധായികയായ കിരൺ റാവു വരുന്നത്. 2005 ൽ ഇരുവരും വിവാഹിതരായി. 2011 ൽ വാടകഗർഭധാരണത്തിലൂടെ മകൻ പിറന്നു എന്ന സന്തോഷ വാർത്ത ഇരുവരും അറിയിച്ചു. പതിനാറ് വർഷത്തിന് ശേഷം ആ ദാമ്പത്യവും അവസാനിച്ചു. 2021 ൽ ആണ് ഇരുവരും വേർപിരിഞ്ഞത്. വേർപിരിഞ്ഞുവെങ്കിലും ഞങ്ങളുടെ സൗഹൃദം തുടരുമെന്ന് ഇരുവരും അറിയിച്ചു. മകനെ ഒരുമിച്ചാണ് വളർത്തുന്നതും.
Indian Woman Missing In US: സിമ്രാൻ എവിടെ? നിർണായക വിവരങ്ങൾ ലഭ്യമല്ല; പോലീസിന്റെ വെല്ലുവിളികൾ ഇതൊക്കെ...
നിലവിൽ ഗൗരി സ്പാർറ്റ് എന്ന സ്ത്രീയുമായി പ്രണയത്തിലാണ്. അടുത്തിടെ നടന്ന പരിപാടികളിൽ എന്ന ഗൗരിയുമായി എത്തിയ ആമിർ ഖാൻ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·