ഞാൻ ഒരു നല്ല കുട്ടിയാണ്, എല്ലാവരോടും നന്നായി പെരുമാറുന്ന ആളാണ്; സ്വന്തം സ്വഭാവത്തെ കുറിച്ച് ഹൻസിക കൃഷ്ണ, സൗന്ദര്യ രഹസ്യം എന്താണ്?

7 months ago 7

Authored by: അശ്വിനി പി|Samayam Malayalam1 Jun 2025, 1:58 pm

സോഷ്യൽ മീഡിയയിൽ പലപ്പോഴും ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളും ഡാൻസ് വീഡിയോകളും പങ്കുവയ്ക്കുന്ന താരപുത്രിയാണ് ഹൻസിക. പക്ഷേ അത് കണ്ട് തന്നെ വിലയിരുത്തരുത് എന്ന് ഹൻസിക പറയുന്നു

ഹൻസിക കൃഷ്ണഹൻസിക കൃഷ്ണ (ഫോട്ടോസ്- Samayam Malayalam)
കൃഷ്ണദാസിന്റെ മക്കളിൽ ഏറ്റവും സുന്ദരി ഇളയവൾ ഹൻസിക കൃഷ്ണ ആണെന്നാണ് കൂടുതൽ ആളുകളും പറയുന്നത്. കഴിഞ്ഞ ദിവസം ഓസി എന്ന ദിയ കൃഷ്ണയുടെ ബേബി ഷവർ ചടങ്ങിന് ഒരു ഡോളിനെ പോലെ ഒരുങ്ങിയെത്തിയ ഹൻസികയെ കുറിച്ച് പലരും സംസാരിച്ചിരുന്നു. അതിന്റെ ഫുൾ ക്രഡിറ്റ്സ് ആ ഡ്രസ്സ് ഡിസൈൻ ചെയ്തവർക്കും, മേക്കപ്പും ഹെയർ സ്റ്റൈലും ചെയ്തവർക്കാണ് എന്ന് ഹൻസിക പറയുന്നു. യൂട്യൂബിൽ പങ്കുവച്ച ക്യു ആന്റ് എ വീഡിയോയിൽ സംസാരിക്കുകയായിരുന്ന താരപുത്രി.

തന്റെ സൗന്ദര്യ രഹസ്യം എന്താണ് എന്ന് ഒരു ചോദ്യത്തിന് ഉത്തരം നൽകി കൊണ്ട് പറയുന്നുണ്ട്. ഇതിപ്പോൾ സ്കൂൾ വെക്കേഷൻ സമയം ആയതുകൊണ്ടാണ് മുഖത്ത് കുറച്ച് ഗ്ലോ കാണുന്നത്. കോളേജിൽ പോകാൻ തുടങ്ങിയാൽ എന്റെ ചർമ്മത്തിന്റെ അവസ്ഥ പറയുകയേ വേണ്ട. അത് മാത്രമല്ല, ഇപ്പോൾ കൃത്യമായ ഉറക്കവും ഭക്ഷണവും എല്ലാം കിട്ടുന്നുണ്ട്. കൊളേജ് തുറന്നാൽ അതൊക്കെ താളം തെറ്റും. അപ്പോൾ മുഖത്ത് പിംപിൾസും വരും. വെളുക്കാൻ വേണ്ടി എന്തെങ്കിലും ചെയ്തോ, ലിപ്പിന് വേണ്ടി എന്തെങ്കിലും ചെയ്തോ എന്നൊക്കെയുള്ള ചോദ്യത്തിന്, അതെല്ലാം നാച്വറലാണ് എന്ന് ഹൻസു പറയുന്നു. പരീക്ഷണം നടത്താൻ പേടിയാണ്, എന്തെങ്കിലും ചൊറിച്ചിൽ വന്നാലോ എന്ന്.

Also Read: ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചതിന് ഞാൻ ഇന്നും വേദനിക്കുന്നു, ഒട്ടും തൃപ്തി തരാത്ത എന്നെ ഏറ്റവും വേദനിപ്പിച്ച സിനിമയാണ് അത് എന്ന് മഞ്ജു പത്രോസ്

തന്റെ സ്വഭാവത്തെ കുറിച്ചും, തനിക്ക് തന്നിൽ ഇഷ്ടമുള്ള കാര്യത്തെ കുറിച്ചും ചോദ്യങ്ങൾക്ക് മറുപടിയായി ഹൻസിക പറയുന്നു. അമ്മയും ടീച്ചറും എല്ലാം പറയുന്നത് എന്റെ പെരുമാറ്റവും സ്വഭാവവും വളരെ നല്ലതാണെന്നാണ്. അത് ശരിയാണ്. മുതിർന്നവരോട് പെരുമാറുമ്പോഴൊക്കെ ഞാൻ നന്നായി ശ്രദ്ധിക്കാറുണ്ട്. എന്നിൽ എനിക്കേറ്റവും ഇഷ്ടമുള്ള കാര്യവും അതാണ്. ഞാനൊരു നല്ല കുട്ടിയാണ്, പാവമാണ്. എന്നെ കുറിച്ച് ഞാൻ സ്വയം പുകഴ്ത്തുന്നതല്ല, മറ്റുള്ളവരാണ് പറയേണ്ടത് എന്നെനിക്കറിയാം. പക്ഷേ സത്യമാണ് ഗായിസ്.

ഞാൻ ഒരു നല്ല കുട്ടിയാണ്, എല്ലാവരോടും നന്നായി പെരുമാറുന്ന ആളാണ്; സ്വന്തം സ്വഭാവത്തെ കുറിച്ച് ഹൻസിക കൃഷ്ണ, സൗന്ദര്യ രഹസ്യം എന്താണ്?


ഞാൻ വളരെ ജെനുവിൻ ആണ്. ഫേക്ക് എന്താണോ അതിന് ഓപ്പോസിറ്റ് ആണ് ഞാൻ. അതുകൊണ്ടാണ് എനിക്ക് ഒരുപാട് വെറുപ്പുകളും കിട്ടുന്നത്. നമ്മൾ എങ്ങനെയാണോ അങ്ങനെ ജീവിക്കുക, ഫേക്ക് ആയി ജീവിക്കുന്നത് എന്തിനാണ്. എന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളൊക്കെ കണ്ട് എന്റെ സ്വഭാവം എന്താണ് എന്ന് നിങ്ങൾക്ക് അറിയണം എന്നില്ല. സത്യത്തിൽ ഞാൻ ഭയങ്കര പാവമാണ്, നല്ല കുട്ടിയാണ്- ഹൻസിക പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article