Authored by: അശ്വിനി പി|Samayam Malayalam•18 Aug 2025, 1:58 pm
ഇന്റസ്ട്രിയിൽ മുപ്പത് വർഷം പൂർത്തിയാക്കുമ്പോൾ ആഗ്രഹിച്ചത് പോലെ ഒരു ആൽബം ചെയ്യണം എന്നുണ്ടായിരുന്നു, പക്ഷേ അതിന് പകരം ഒരു ജീവിത പങ്കാളിയെ കണ്ടെത്തി എന്ന് കിം ജുങ് കൂക് പറയുന്നു
കിം ജുങ് കൂക്മുപ്പത് വർഷമായി ഈ ഇന്റസ്ട്രിയിൽ സജീവമായി നിൽക്കുന്ന താരം, തന്റെ നാൽപത്തിയൊൻപതാമത്തെ വയസ്സിൽ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് പങ്കുവച്ച പോസ്റ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Also Read: ഗോസിപ്പുകൾ അല്ല, അത് സത്യം തന്നെ! മൂന്ന് വർഷത്തിന് ശേഷം ബ്ലാക്ക്പിങ്കിന്റെ ആൽബം വരുന്നു, വൈജി സ്ഥിരീകരിച്ചുകാലങ്ങളോളം സങ്കൽപിച്ചിരുന്ന ഒരു കാര്യം ഇപ്പോൾ ഒരു കത്തിൽ എഴുതുമ്പോൾ ഞാൻ അല്പം നേർവസ് ആണ്. ഒരു വ്യക്തി എന്ന നിലയിൽ തന്നെ സ്വീകരിച്ച ആളുകളോട് വ്യക്തിപരമായി ഈ കാര്യം പറയണം എന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് ഇത് പറയുന്നത്, ഞാൻ വിവാഹിതനാകാൻ പോകുകയാണ്.
സത്യസന്ധമായി പറഞ്ഞാൽ അവിടെയും ഇവിടെയും ഇതേ കുറിച്ച് ഞാൻ ചില സൂചനകൾ നൽകിയിരുന്നു. പക്ഷേ എനിക്കറിയാം, ആളുകൾ കരുതും ഇത് പെട്ടന്ന് എടുത്ത തീരുമാനമാണ് എന്ന്. ഇത് ഇന്റസ്ട്രിയിൽ എന്റെ മുപ്പതാം വാർഷികം ആണ്, ഞാൻ ആഗ്രഹിച്ച ആൽബം പൂർത്തിയാക്കുന്നതിന് പകരം, എനിക്കൊരു ബെറ്റർ ഹാഫിനെ കണ്ടെത്തി. പങ്കാളിക്കൊപ്പം നന്നായി ജീവിക്കും എന്ന് ഞാൻ വാക്ക് നൽകുന്നു- എന്നാണ് ജിം ജുങ് കൂക് എഴുതിയത്
Also Read: മാളവിക നാട്ടിലെത്തിയിരുന്നു! താരിണി മരുമകളല്ല മകളായിട്ടാണ് വന്നതെന്ന് പാർവതിയും; ജയറാം വീട്ടിലെ വിശേഷങ്ങൾ
കല്യാണം വളരെ ലളിതമായിരിക്കും എന്നാണ് താരത്തിന്റെ ഏജൻസി പുറത്തുവിടുന്ന വിവരം. വലിയൊരു ആഷ് പോഷ് ആർഭാട വിവാഹം ആയിരിക്കില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങായിരിക്കും. ആരാണ് പെൺകുട്ടി എന്നോ, വിവാഹത്തിന്റെ തിയ്യതി എന്നാണ് എന്നോ ഒന്നും പുറത്തുവിട്ടിട്ടില്ല.
'ഈ ടീം ഇന്ത്യയെ തോല്‍പ്പിക്കും'; ഏഷ്യാ കപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷം പിസിബി ഡയറക്ടര്‍ പറഞ്ഞതെന്ത്?
നേരത്തെ, പ്രോബ്ലം ചൈൽഡ് ഇൻ ഹൗസിൽ പങ്കെടുത്തപ്പോൾ, കിം ജുങ് കുക്ക് 620 മില്യൺ കൊറിയൻ വോൺ വിലയുള്ള ഒരു വീട് വാങ്ങിയതായി വെളിപ്പെടുത്തിയിരുന്നു, അത് തന്റെ വിവാഹത്തിന് വേണ്ടിയുള്ളതായിരിക്കുമോ എന്ന ചോദ്യങ്ങൾ ഗോസിപ്പുകൾക്ക് വഴിയൊരുക്കി. വിവാഹ തീയതി നിശ്ചയിച്ചതിന് ശേഷം എല്ലാവരേയും അറിയിക്കുമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു, ആ വാക്ക് ഇപ്പോൾ പാലിച്ചിരിയ്ക്കുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·