ഞാൻ ചേട്ടനും ചേച്ചിക്കും മകളെപ്പോലെ! മഞ്ചുക്കുട്ടി വാര്യർ ആണ്; ദി റിയൽ പോരാളി; എന്തിനെയും നേരിടാനുള്ള കഴിവ് മോൾക്കുണ്ടെന്ന് കുഞ്ചുവും

6 months ago 6

Samayam Malayalam25 Jun 2025, 12:43 pm

മഞ്ജുകുട്ടിയെ കുറിച്ച് ഞാൻ എന്ത് പറയാനാണ്. ലോകത്തിൽ ഉള്ള എല്ലാ ആളുകൾക്കും മഞ്ജുകുട്ടിയെ ജീവൻ ആണ്. ഏതുസാഹചര്യത്തെയും മനഃശക്തിയോടെ നേരിടാനുള്ള ശക്തി അവൾക്ക് ദൈവം കൊടുത്തിട്ടുണ്ട്.

കുഞ്ചൻ മഞ്ജു വാര്യർകുഞ്ചൻ മഞ്ജു വാര്യർ (ഫോട്ടോസ്- Samayam Malayalam)
റീൽ ലൈഫിൽ മാത്രമല്ല റിയൽ ലൈഫിലും വലിയ ആത്മബന്ധം സൂക്ഷിക്കുന്ന നിരവധി ആളുകൾ ആണ് മലയാളം സിനിമ ഇൻഡസ്ട്രിയിൽ ഉള്ളത്. അത്തരത്തിൽ ആത്മബദ്ധം സൂക്ഷിക്കുന്ന ആളുകൾ ആണ് മഞ്ജുവാര്യർ- നടൻ കുഞ്ചു എന്നിവർ. കുഞ്ചു ഏട്ടൻ എന്ന് വിളിക്കുന്നു എങ്കിലും താൻ കുഞ്ചു ചേട്ടനും ഭാര്യ ശോഭ ചേച്ചിക്കും മകളെ പോലെ എന്നാണ് മഞ്ജു വാര്യർ പറയുന്നത്.

രണ്ടു സന്ദർഭങ്ങളിൽ ആണ് ഇരുവരും നടത്തിയ സംഭാഷണങ്ങൾ. എങ്കിലും ഇവരുടെ ആത്മബന്ധം ഈ വാക്കുകളിൽ പ്രകടമാണ്.

കുഞ്ചുവേട്ടനയും ശോഭചേച്ചിയെയും കുറിച്ച് എവിടെ സംസാരിച്ചു തുടങ്ങണം എന്നുപോലും എനിക്ക് അറിയില്ല. പണ്ട് സിനിമയിൽ അഭിനയിച്ചു തുടങ്ങിയ സമയത്താണ് നമ്മൾ പരിചയപ്പെടുന്നത്. സിനിമയിൽ നിന്നും പോയപ്പോഴും തിരികെ ഞാൻ വന്നപ്പോഴും എല്ലാം ആ സ്നേഹവും പിന്തുണയും എനിക്ക് തന്നു ഒപ്പം നിന്ന ആളുകൾ. ഇപ്പോഴും അത് തുടരുന്നു.

വർഷങ്ങൾ ആയിട്ട് വളരെ ഗാഢമായ ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു ബന്ധമാണ് കുഞ്ചുവേട്ടനും ശോഭചേച്ചിയും ഞാനും തമ്മിൽ. എനിക്ക് എപ്പോൾ വേണമെങ്കിലും പോകാൻ സാധിക്കുന്ന ഏതുനേരത്തും ആ വീട്ടിൽ കേറി ചെന്ന് ഭക്ഷണം എടുത്തു കഴിക്കാൻ സ്വാതന്ത്ര്യം ഉള്ള വ്യക്തിബന്ധമുണ്ട് എനിക്ക് ആ വീടുമായി. തിരിച്ചും അവർ എന്നെ അങ്ങനെ ആണ് കണ്ടിട്ടുള്ളത്. അവരുടെ മക്കൾ സ്വാതിയും ശ്വേതയും ഒക്കെ ആയി അത്രയും ബന്ധമുണ്ട് എനിക്ക്.

ALSO READ: 300 കോടിയോ അതൊക്കെ പണ്ട് ഇപ്പൊ അതുക്കും മേലെ! ഇത്ര പണക്കാരി ആണെന്ന് കണ്ടാൽ പറയുമോ?; പുത്തൻ അതിഥിയെ വരവേറ്റ് താരം

ഒരു സ്നേഹബന്ധം എന്നതിനും അപ്പുറം നമ്മുടെ മനസ്സുമായി അത്രയും അടുത്തുനിൽക്കുന്ന ഒരു ബന്ധം ഉണ്ട് ആ കുടുംബത്തിലെ ഓരോ അംഗവുമായി എനിക്ക്; പിന്നെ എടുത്തുപറയേണ്ട കാര്യം അവരുടെ മനോഹരമായ വീടിനെകുറിച്ചാണ് ഏറ്റവും ഭംഗിയുള്ള ഒരു വീടുകളിൽ ഒന്നാണ് അദ്ദേഹത്തിന്റേത്. അവിടെയുള്ള കുഞ്ഞു കുഞ്ഞു സാധനങ്ങൾ പോലും അത്രയും അടുക്കോടും ചിട്ടയോടും ആണ് അവർ വച്ചിരിക്കുന്നത്.

ആവീട്ടിൽ എപ്പോഴും സന്തോഷവും സമാധാനവും മാത്രമേ ഉള്ളൂ. അവരുടെ സന്തോഷം എന്നും ഇതേപോലെ നിലനിർത്തണം ആയുസും ആരോഗ്യവും അവർക്ക് നൽകണം. ഇത്രയും നന്മയോടെ അവർക്ക് എന്നും ജീവിക്കാനാകണം; എനിക്ക് ദൈവത്തോട് എന്നും പ്രാർത്ഥിക്കാനും ഇത് മാത്രമാണ്.

കുഞ്ചനെക്കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകൾ ആണിത്.
കുഞ്ചന്റെ വാക്കുകൾ
മഞ്ജുകുട്ടിയെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്. ലോകത്തിൽ ഉള്ള എല്ലാ ആളുകൾക്കും മഞ്ജുക്കുട്ടിയെ ജീവൻ ആണ്. ഏതുസാഹചര്യത്തെയും മനഃശക്തിയോടെ നേരിടാനുള്ള ശക്തി ആ കുട്ടിക്ക് ദൈവം തെന്നിട്ടുണ്ട്. മഞ്ജു ശരിക്കും ഒരു പോരാളിയാണ്; മഞ്ജു ദി വാര്യർ!! ആണ്. കുഞ്ചൻ മഞ്ജുവിനെ കുറിച്ച് ജെബി ജങ്ഷനിൽ പറഞ്ഞ വാക്കുകൾ ആണിത്.
Read Entire Article