ഞാൻ ചോദിക്കില്ല, എന്ത് വേണമെങ്കിലും നിനക്ക് എന്നോട് ചോദിക്കാം, എൻറെ അടുത്ത് വരാം: അച്ഛന്‍ തന്ന ഉപദേശത്തെ കുറിച്ച് ജെയ്‌സണ്‍

1 month ago 4
തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാണ് ഇന്ന് സി ജോസഫ് വിജയ് . അച്ഛന്‍ സിനിമ അഭിനയം നിര്‍ത്തിയപ്പോള്‍, മകന്‍ സിനിമയിലേക്ക് അരങ്ങേറുകയാണ്. വിജയ് യുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിഗ്മ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. അതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ജെയ്‌സണ്‍ അച്ഛനെ കുറിച്ച് സംസാരിച്ചത്. അച്ഛനുമായുള്ള എല്ലാ ബന്ധവും ജെയ്‌സണ്‍ സഞ്ജയ് ഉപേക്ഷിച്ചു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിനുള്ള ഒരു മറുപടി കൂടെയാണിത്.

അച്ഛന്റെ വലിയൊരു ലെഗസിയുണ്ട്, മാത്രമല്ല ഒരു ചരിത്രപരമായ നേട്ടം നേടിയ ആളാണ് അച്ഛന്‍. അദ്ദേഹം മുഖ്യമന്ത്രി എന്ന നിലയില്‍ ഇരിക്കുമ്പോള്‍ എന്ത് സംസാരിക്കുന്നതിനും ഞാനും എന്റെ സഹോദരിയും ഞങ്ങളുടെ കുടുംബത്തിലെ ആരും വളരെ കരുതലുണ്ടാവണം. അത് ഞങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന് ജെയ്‌സണ്‍ പറയുന്നു.

Samayam Malayalamചില വിടവാങ്ങലുകള്‍ ഒരിക്കലും എളുപ്പമല്ല; മീര ജാസ്മിന് ഇമോഷണല്‍ ഗുഡ് ബൈ പറഞ്ഞ് തരുണ്‍ മൂര്‍ത്തി, ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല എന്ന് നിർമാതാവും
പിന്നെ സിനിമയിലേക്കുള്ള സഞ്ജയുടെ വരവിനെ വിജയ് പിന്തുണച്ചില്ല, വിജയ് യെ സഞ്ജയ് ചെന്നു കണ്ടില്ല എന്നൊക്കെ പറയുന്നവരുണ്ട്. അതിനും സഞ്ജയ് വ്യക്തമായ മറുപടി നല്‍കുന്നു.

സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന്‍ ഒരൊറ്റ ഉപദേശം മാത്രമേ തന്നിട്ടുള്ളൂ, നീ നിന്റെ സ്വന്തം പ്രയത്‌നത്തില്‍ വളര്‍ന്ന്, നിന്റെ പേര് നേടിയെടുക്കണം എന്ന്. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഉപദേശമാണത്. അച്ഛന്റെ ആ വാക്കുകളോട് എനിക്കും നൂറ് ശതമാനം യോജിപ്പുള്ളതുകൊണ്ട് ആ വിഷയത്തില്‍ കൂടുതല്‍ സംസാരമൊന്നും വേണ്ടി വന്നിട്ടില്ല. എനിക്കും എന്റേതായ ഐഡന്റിറ്റി ഉണ്ടാക്കണം എന്നാണ് ആഗ്രഹം.

അച്ഛന്‍ എന്നോട് പറഞ്ഞത്, നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്റെ അടുത്തേക്ക് വരാം. പക്ഷേ നീ തന്നെ ഇനീഷ്യേറ്റ് എടുത്ത് ചോദിക്കണം. അല്ലാതെ ഞാനായി ചെയ്തു തരില്ല, എന്ത് വേണം എന്ന് ചോദിക്കില്ല എന്നാണ്. അച്ഛനോടും അമ്മയോടും എന്നും ഞാന്‍ അതിന് താങ്ക്ഫുള്‍ ആണ്- ജെയ്‌സണ്‍ സഞ്ജയ് പറഞ്ഞു.


അച്ഛന്റെ സിനിമ സെറ്റുകളില്‍ പോയിട്ടുള്ള ഓര്‍മകളും, അച്ഛന്റെ തോളിലിരുന്ന് ആദ്യമായി ഐപിഎല്‍ മാച്ച് കണ്ടതുമൊക്കെയായ ഓര്‍മകള്‍ ജെയ്‌സണ്‍ പങ്കുവയ്ക്കുന്നുണ്ട്. ഹോളിവുഡില്‍ ജേസണ്‍ സ്റ്റാദത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ അവസരം ലഭിച്ചാല്‍, അതില്‍ ഒരു ഇന്ത്യന്‍ നടനെ ഉള്‍പ്പെടുത്താന്‍ സാധിച്ചാല്‍ തീര്‍ച്ചയായും എന്റെ ആദ്യത്തെ ചോയിസ് അച്ഛനായിരിക്കും എന്നും ജെയ്‌സണ്‍ സഞ്ജയ് പറഞ്ഞിരുന്നു.

വേട്ടൈക്കാരന്‍ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് വിജയ്‌ക്കൊപ്പം ജെയ്‌സണ്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛനൊപ്പമുള്ള അഭിനയിക്കുന്നതിനെ കുറിച്ച് അന്ന് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചതിന്റെ വില മനസ്സിലാവുന്നത്. എല്ലാവരെയും പെട്ടന്ന് കണ്ടപ്പോള്‍ ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അച്ഛനെ കെട്ടിപ്പിടിച്ചതൊക്കെ ഇന്നും ഓര്‍മയുണ്ട്. ഭാവിയില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ജേയ്‌സണ്‍ സഞ്ജയ് ആ സാധ്യത തള്ളിക്കളയുന്നില്ല.

Read Entire Article