Published: September 24, 2026 12:32 PM IST Updated: September 24, 2026 11:20 PM IST
2 minute Read
സനോ ∙ ജപ്പാനെതിരെയുള്ള ട്വന്റി20 മത്സരത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ആരാധകനും തമ്മിലുണ്ടായ രസകരമായ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറൽ. മത്സരശേഷം ഇന്ത്യൻ താരങ്ങൾ ഡഗൗട്ടിൽ ഒരുമിച്ചുനിന്നപ്പോൾ സ്റ്റേഡിയത്തിനു പുറത്തു നിന്ന ഒരാൾ സഞ്ജുവിനോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
What you should work next
ആദ്യം ഇഷാൻ കിഷനെയാണ് ഇയാൾ വിളിക്കുന്നത്. എന്നാൽ ഇതു ശ്രദ്ധിക്കാതെ ഇഷാൻ നടന്നുനീങ്ങിയപ്പോൾ സമീപം നിന്ന സഞ്ജുവിനെ വിളിച്ചു. “സഞ്ജു, ഐ ലവ് യൂ. അഭിഷേകിനെ ഒന്ന് വിളിക്കാമോ” എന്ന് ആരാധകൻ വിളിച്ചു ചോദിച്ചു. എന്നാൽ അഭിഷേക് ശർമ ഇപ്പോൾ ഭക്ഷണം കഴിക്കുകയാണെന്നും അതിന് ശേഷം പുറത്തേക്ക് വരുമെന്നും സഞ്ജു മറുപടി നൽകി. “അവൻ ഭക്ഷണം കഴിക്കുകയാണ്. അതു കഴിഞ്ഞ് വരും. മത്സരം കഴിഞ്ഞതേയുള്ളൂ, ഞങ്ങൾക്ക് കുറച്ച് സമയം തരൂ.’’ സഞ്ജു പറഞ്ഞു.
തുടർന്ന് ഒരു സ്ഥലം ചൂണ്ടിക്കാണിച്ച സഞ്ജു, അവിടെ വച്ച് കാണാമെന്നും ഉറപ്പുനൽകി. അവിടെ കാത്തുനിൽക്കാമെന്ന് സമ്മതിച്ച ആരാധകൻ, തൊട്ടുപിന്നാലെ അപ്രതീക്ഷിതമായ ഒരു വെളിപ്പെടുത്തലും നടത്തി.“ഞാൻ അവിടെ കാത്തുനിൽക്കാം, പക്ഷേ ഞാൻ പാക്കിസ്ഥാനിൽ നിന്നുള്ളയാളാണ്. ഐ ലവ് യൂ!” എന്നാണ് ആരാധകൻ സഞ്ജുവിനോട് പറഞ്ഞത്. അതിർത്തികൾക്കപ്പുറവും ആരാധകർക്കിടയിൽ സഞ്ജുവിന്റെ സ്വീകാര്യത വ്യക്തമാക്കുന്നതായിരുന്നു ഈ സംഭാഷണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
The infinitesimal a instrumentality said to Sanju Samson, “𝗜’𝗺 𝗳𝗿𝗼𝗺 𝗣𝗮𝗸𝗶𝘀𝘁𝗮𝗻 🇵🇰” 🤣😭
𝗙𝗮𝗻: Asked Ishan Kishan for an autograph, but helium didn’t respond.
Then helium moved to Sanju Samson.
𝗙𝗮𝗻: “Sanju, I emotion you. Call Abhishek.”
𝗦𝗮𝗻𝗷𝘂: “He’s having his food. He’ll travel after… pic.twitter.com/r2XiKnE6CF
ജപ്പാനെതിരായ മത്സരത്തിൽ രണ്ടു റൺസിനാണ് ഇന്ത്യ വിജയിച്ചത്. മഴമൂലം 5 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 32 റൺസിൽ പിടിച്ചുകെട്ടിയ ജപ്പാൻ കരുത്തുകാട്ടി. മറുപടി ബാറ്റിങ്ങിൽ അവസാന പന്തുവരെ പൊരുതിയെങ്കിലും 2 റൺസ് അകലെ ജപ്പാന്റെ വിജയപ്രതീക്ഷ അസ്തമിച്ചു. സ്കോർ: ഇന്ത്യ 5 ഓവറിൽ 4ന് 32. ജപ്പാൻ 5 ഓവറിൽ 3ന് 30. 2027ലെ ഇന്ത്യ- ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്.
ചിട്ടയോടെ പന്തെറിഞ്ഞ ജപ്പാൻ താരങ്ങൾ ഇന്ത്യയെ വിറപ്പിച്ചു. ഓപ്പണർ അഭിഷേക് ശർമയെ (0) സ്പിന്നർ ചാർലി ഹരാ ഹിൻസെ ആദ്യ പന്തിൽ വീഴ്ത്തി. പിന്നാലെ സഞ്ജു സാംസൺ (9), ഇഷാൻ കിഷൻ (3) എന്നിവരും ഔട്ടായി. 12 പന്തിൽ 16 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ടോട്ടൽ 32ൽ എത്തിച്ചത്. മത്സരത്തിൽ ഒരു സിക്‌സ് പോലും നേടാൻ ഇന്ത്യയ്ക്കായില്ല. ആകെ നേടിയത് 2 ഫോർ മാത്രം. ശ്രേയസാണ് പ്ലെയർ ഓഫ് ദ് മാച്ച്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന് അക്ഷർ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 8 റൺസ് മാത്രമായിരുന്നു ജയിക്കാൻ ആവശ്യം. ആദ്യ പന്തിൽ റൺ നേടാൻ ജപ്പാൻ താരങ്ങൾക്ക് സാധിച്ചില്ല. അടുത്ത പന്തിൽ സിംഗിൾ. മൂന്നാം പന്ത് വൈഡ്. അടുത്ത പന്തും അംപയർ വൈഡ് വിളിച്ചു. എന്നാൽ ബാറ്റർ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ചതിനാൽ അത് വൈഡ് അല്ലെന്ന് ഇന്ത്യൻ താരങ്ങൾ വാദിച്ചതോടെ അംപയർ തീരുമാനം പിൻവലിച്ചു. ഇതോടെ അവസാന 3 പന്തിൽ ജപ്പാൻ ജയിക്കാൻ വേണ്ടത് 6 റൺസ്. എന്നാൽ 3 പന്തിലും ഓരോ സിംഗിൾ വീതം നേടാനേ ജപ്പാനു സാധിച്ചുള്ളൂ. അതോടെ ഇന്ത്യയ്ക്ക് 2 റൺസിന്റെ ആശ്വാസ ജയം.
English Summary:






English (US) ·