Authored by: അശ്വിനി പി|Samayam Malayalam•4 Jun 2025, 1:40 pm
പതിനാല് വർഷം ജീവിതത്തിന്റെ ഭാഗമായിരുന്ന കമൽ ഹാസനുമായി വേർപിരിഞ്ഞതിന് ശേഷവും ജീവിതത്തെ വളരെ പോസിറ്റീവായി കണ്ടിരുന്ന ആളാണ് ഗൗതമി. അതിന് മുൻപ് കാൻസർ പോലൊരു രോഗത്തെ അതിജീവിച്ചു വന്നതാണ് ഗൗതമി
മകളുടെ പിന്തുണയെ കുറിച്ച് ഗൌതമി (ഫോട്ടോസ്- Samayam Malayalam) എൻജിനിയറിങിന് പഠിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ബന്ധു നിർമിച്ച തെലുങ്ക് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വന്നത്. തുടർന്ന് തമിഴ് സിനിമകളിൽ നിന്ന് തുടരെ അവസരങ്ങൾ വന്നു, ഗുരു ശിഷ്യൻ എന്ന രജിനികാന്ത് ചിത്രത്തിന് ശേഷം ഇതാണ് തന്റെ കരിയർ എന്ന് ഉറപ്പിച്ച ഗൗതമി പിന്നീട് സിനിമകളിൽ സജീവമാവുകയായിരുന്നു.
Also Read: 57 കാരനായ അച്ഛന്റെ 28 കാരിയായ നായികയുമായുള്ള സൗഹൃദം! മീനാക്ഷി ദിലീപിനൊപ്പമുള്ള ഒരു നല്ല ദിവസത്തെ കുറിച്ച് നമിത പ്രമോദ്, വയറും മനസ്സും നിറഞ്ഞുസിനിമകൾക്ക് പുറമെ ഗൗതമി പിന്നീട് രാഷ്ട്രീയത്തിലും സജീവമായി. ഇതിനിടയിൽ ഗൗതമിയ്ക്ക് കാൻസർ രോഗവും പിടിപെട്ടിരുന്നു. അതിനെ അതിജീവിച്ച് തിരിച്ചുവന്നത് എങ്ങനെയാണ് എന്ന് ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ഗൗതമി വെളിപ്പെടുത്തി. ചില ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ രോഗം സംശയിച്ചു, ഡോക്ടറെ കണ്ടിരുന്നു. രോഗം സ്ഥിരീകരിച്ചതിന് ശേഷം കരഞ്ഞ് ബഹളമുണ്ടാക്കാനൊന്നും നിന്നില്ല.
വിഷമിച്ചിരിയ്ക്കുന്നതും, കരഞ്ഞ് നിലവിളിക്കുന്നതും സമയം കളയുകയേയുള്ളൂ, അതുകൊണ്ട് യാതൊരു ഗുണവും ഇല്ല എന്ന തിരിച്ചറിവ് എനിക്കുണ്ടായിരുന്നു. അത് മാത്രമല്ല, കാൻസർ എന്നെ കൊണ്ടുപോകില്ല, ഞാൻ മരിക്കില്ല എന്ന ഉറപ്പും എനിക്കുണ്ടായി. എന്റെ അവസ്ഥ മകളെ തളർത്തരുത് എന്ന ബോധമാണ് അപ്പോൾ എനിക്ക് കൂടുതൽ ധൈര്യം നൽകിയത്. ഞാനൊരു സിംഗിൾ പാരന്റ് ആണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ, അല്ലെങ്കിൽ എന്റെ ഈ അവസ്ഥ ഏറ്റവും അധികം ബാധിക്കുന്നത് മകളെയാണ്. അത് പാടില്ല, അവൾക്ക് വേണ്ടി തിരിച്ചുവരണം എന്ന് മനസ്സിലുറപ്പിച്ചു, അത് എനിക്ക് ധൈര്യം നൽകി.
ഞാൻ മരിക്കില്ല എന്ന് എനിക്കുറപ്പായിരുന്നു, പക്ഷേ ഈ അവസ്ഥ എന്റെ മകളെ ബാധിക്കരുത് എന്ന് മനസ്സിലുറപ്പിച്ചു; അതിജീവനത്തെ കുറിച്ച് ഗൗതമി
മകൾക്ക് അന്ന് നാല് വയസ്സാണ്. അമ്മയ്ക്ക് അസുഖമുണ്ട് എന്നും, അതിന് ശസ്ത്രക്രിയ വേണം എന്നും, അത് കാരണം മുടികൊഴിയും, അമ്മ ക്ഷീണിക്കും എന്നൊക്കെ നേരത്തെ അവളോട് പറഞ്ഞു. നോർമലാണ് എന്ന രീതിയിൽ മകൾക്കൊരു ധാരണയുണ്ടാക്കി. അതുകൊണ്ട് തന്നെ അപ്പോഴത്തെ എന്റെ അവസ്ഥ അവളരെ അധികം ബാധിച്ചിരുന്നില്ല- ഗൗതമി പറഞ്ഞു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·