'ഞാൻ മരിച്ചെന്നുപറഞ്ഞ് എനിക്കുതന്നെ മെസേജ് വന്നു'; വ്യാജ വാർത്തയ്ക്കെതിരെ പരാതിയുമായി നടൻ റാസ മുറാദ്

5 months ago 6

Raza Murad

റാസാ മുറാദ് | ഫോട്ടോ: AFP

താൻ മരിച്ചുവെന്ന വ്യാജ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പോലീസിൽ പരാതി നൽകി നടൻ റാസ മുറാദ്. ഈ വ്യാജ മരണവാർത്ത തന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും ഇടയിൽ വ്യാപകമായ ദുഃഖമുണ്ടാക്കിയെന്ന് മുതിർന്ന നടൻ വെളിപ്പെടുത്തി. ചില ആളുകൾക്ക് താൻ ജീവിച്ചിരിക്കുന്നതിൽ അസ്വസ്ഥതയുണ്ടെന്ന് തോന്നുന്നതായി അദ്ദേഹം പറഞ്ഞു. ആളുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലുള്ള നിരാശയും റാസ പങ്കുവെച്ചു.

"ചില ആളുകൾക്ക്, എന്തിനാണെന്ന് എനിക്കറിയില്ല, ഞാൻ ജീവിച്ചിരിക്കുന്നതിൽ അസ്വസ്ഥതയുള്ളതായി തോന്നുന്നു. അവർ എന്റെ മരണത്തെക്കുറിച്ച് പോസ്റ്റ് ചെയ്യുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഞാൻ വർഷങ്ങളോളം പ്രവർത്തിച്ചെന്നും എന്നാൽ ഇപ്പോൾ എന്നെ ഓർക്കാൻ ആരുമില്ലെന്നും അവർ എഴുതി. എന്റെ ജന്മദിനവും ഒരു വ്യാജ മരണ തീയതിയും അവർ ആ പോസ്റ്റിൽ പരാമർശിച്ചു. ഇത് വളരെ ഗൗരവമേറിയ ഒരു വിഷയമാണ്." നടന്റെ വാക്കുകൾ.

ജീവിച്ചിരിപ്പുണ്ടെന്ന് ആളുകളോട് പറഞ്ഞ് തന്റെ തൊണ്ടയും നാവും ചുണ്ടുകളും വറ്റിവരണ്ടു. ഈ വ്യാജവാർത്ത എല്ലായിടത്തും പ്രചരിച്ചു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തനിക്ക് കോളുകളും സന്ദേശങ്ങളും വരുന്നുണ്ട്. ആളുകൾ ആ പോസ്റ്റിന്റെ പകർപ്പുകൾ പോലും അയച്ചുതരുന്നു. ഇത് ചെയ്തയാൾക്ക് വളരെ മോശം മാനസികാവസ്ഥയായിരിക്കും. അയാൾ ജീവിതത്തിൽ കാര്യമായൊന്നും നേടാത്ത, വളരെ ചെറിയ ഒരു വ്യക്തിയാണെന്ന് തോന്നുന്നു. അതുകൊണ്ടാണ് ഇത്തരം വിലകുറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതിൽ അയാൾ ആനന്ദം കണ്ടെത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോലീസ് തന്റെ പരാതി ഗൗരവമായി എടുക്കുന്നുണ്ടെന്ന് മുറാദ് പറഞ്ഞു. അവർ തന്റെ പരാതി സ്വീകരിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയാണ്. ഇതിന്റെ ഉറവിടം കണ്ടെത്തുമെന്നും ഉത്തരവാദിയായ വ്യക്തിയെ പിടികൂടുമെന്നും അവർ ഉറപ്പുനൽകി. അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇത് ഇനി നിർത്തണം. ഇത് തന്റെ മാത്രം കാര്യമല്ല. പല പ്രശസ്തരും ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചതായി പ്രഖ്യാപിക്കപ്പെടുന്നു. ഇത് തെറ്റാണ്, ഇത് ചെയ്യുന്നവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും റാസ മുറാദ് കൂട്ടിച്ചേർത്തു.

ജനപ്രിയ ഇന്ത്യൻ ഷോകളിലെയും സിനിമകളിലെയും വേഷങ്ങളിലൂടെയാണ് മുറാദ് ശ്രദ്ധേയനായത്. 'മേഘാ ബർസേംഗേ' (2025) എന്ന ഹിന്ദി ടെലിവിഷൻ ഷോയിലും 'സിനിമ മർത്തേ ദം തക്' (2023) എന്ന പ്രൈം വീഡിയോ സീരീസിലുമാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 'ജോധാ അക്ബർ' (2008), 'ഗോലിയോൻ കി രാസ് ലീല രാം-ലീല' (2013), 'ബാജിറാവു മസ്താനി' (2015), 'പത്മാവത്' (2018) തുടങ്ങിയ ഹിന്ദി സിനിമകളിലെ വേഷങ്ങളിലൂടെയും മുറാദ് പ്രശസ്തനാണ്.

Content Highlights: histrion Raza Murad, 73, files constabulary ailment aft a mendacious societal media station declared him dead

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article